< ഇയ്യോബ് 3 >
1 ൧ അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു.
After this Job began speaking, cursing the day of his birth.
2 ൨ ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
He said,
3 ൩ “ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്ന് പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
“Wipe out the day I was born, and the night when it was announced that a boy had been conceived.
4 ൪ ആ ദിവസം ഇരുണ്ടുപോകട്ടെ; മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.
Turn that day to darkness. God above should not remember it. Don't let light shine on it.
5 ൫ ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
Take it back, darkness and death-shadow. A black cloud should overshadow it. It should be as terrifying as the darkness of an eclipse during the day.
6 ൬ ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.
Blot out that night as if it never existed. Don't count it on the calendar. Don't let it have a day in any month.
7 ൭ അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.
Let that night be childless, with no sounds of happiness heard.
8 ൮ മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ ആ ദിവസത്തെ ശപിക്കട്ടെ.
Those who place curses on certain days should curse it, those who have the power to raise Leviathan.
9 ൯ അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; അത് വെളിച്ചത്തിന് കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.
Its early morning stars should stay dark. Looking for light, may none come, may it not see the glimmer of dawn
10 ൧൦ അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.
for it did not shut my mother's womb to prevent me from seeing trouble.
11 ൧൧ ഞാൻ ഗർഭപാത്രത്തിൽവച്ച് മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
Why wasn't I stillborn? Why didn't I die at birth?
12 ൧൨ മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? എനിക്ക് കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?
Why was there a lap for me to lie on, or breasts for me to suck?
13 ൧൩ ഞാൻ ഇപ്പോൾ കിടന്ന് വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
For now I would be lying down in peace. I would be sleeping and at rest,
14 ൧൪ തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,
along with the kings of this world and their officials whose palaces now lie in ruins,
15 ൧൫ കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
or with noblemen who collected gold and filled their houses with silver.
16 ൧൬ അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ട് കുഴിച്ചിട്ട പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
Why wasn't I a miscarriage, buried in secret, a baby who never saw the light?
17 ൧൭ അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ച് പോയവർ വിശ്രമിക്കുന്നു.
There in the grave the wicked give no more trouble, and those whose strength is gone have their rest.
18 ൧൮ അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
There prisoners take it easy—they don't hear the commands of their oppressors.
19 ൧൯ ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന് യജമാനന്റെ കീഴിൽനിന്ന് വിടുതൽ കിട്ടിയിരിക്കുന്നു.
Both small and great are there, and slaves are freed from their masters.
20 ൨൦ അരിഷ്ടന് പ്രകാശവും ദുഃഖിതന്മാർക്ക് ജീവനും കൊടുക്കുന്നതെന്തിന്?
Why does God give life to those who are suffering, living bitterly miserable lives,
21 ൨൧ അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും; നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.
those who are waiting for death that does not come and who are looking for death more desperately than hunting for treasure?
22 ൨൨ അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
They're so incredibly happy when the reach the grave!
23 ൨൩ വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
Why is light given to someone who doesn't know where they're going, someone God has fenced in?
24 ൨൪ ഭക്ഷണത്തിന് മുമ്പ് എനിക്ക് നെടുവീർപ്പ് വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
My groans are the bread I eat; my raging tears are the water I drink.
25 ൨൫ ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു.
For all that I feared has happened to me; everything that I dreaded has come upon me.
26 ൨൬ ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു”.
I have no peace, no quiet, no rest. All that comes is rage.”