< ഇയ്യോബ് 29 >
1 ൧ ഇയ്യോബ് പിന്നെയും പറഞ്ഞത്:
Ještě dále Job vedl řeč svou, a řekl:
2 ൨ “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
Ó bych byl jako za časů předešlých, za dnů, v nichž mne Bůh zachovával,
3 ൩ അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
Dokudž svítil svící svou nad hlavou mou, při jehož světle chodíval jsem v temnostech,
4 ൪ എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും
Tak jako jsem byl za dnů mladosti své, dokudž přívětivost Boží byla v stanu mém,
5 ൫ എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
Dokudž ještě Všemohoucí byl se mnou, a všudy vůkol mne dítky mé,
6 ൬ അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
Když šlepěje mé máslem oplývaly, a skála vylévala mi prameny oleje,
7 ൭ ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
Když jsem vycházel k bráně skrze město, a na ulici strojíval sobě stolici svou.
8 ൮ യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
Jakž mne spatřovali mládenci, skrývali se, starci pak povstávali a stáli.
9 ൯ പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ് പൊത്തും.
Knížata choulili se v řečech, anobrž ruku kladli na ústa svá.
10 ൧൦ ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.
Hlas vývod se tratil, a jazyk jejich lnul k dásním jejich.
11 ൧൧ എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
Nebo ucho slyše, blahoslavilo mne, a oko vida, posvědčovalo mi,
12 ൧൨ നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
Že vysvobozuji chudého volajícího, a sirotka, i toho, kterýž nemá spomocníka.
13 ൧൩ നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.
Požehnání hynoucího přicházelo na mne, a srdce vdovy k plésání jsem vzbuzoval.
14 ൧൪ ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
V spravedlnost jsem se obláčel, a ona ozdobovala mne; jako plášť a koruna byl soud můj.
15 ൧൫ ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു.
Místo očí býval jsem slepému, a místo noh kulhavému.
16 ൧൬ ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
Byl jsem otcem nuzných, a na při, jíž jsem nebyl povědom, vyptával jsem se.
17 ൧൭ നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
A tak vylamoval jsem třenovní zuby nešlechetníka, a z zubů jeho vyrážel jsem loupež.
18 ൧൮ എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
A protož jsem říkal: V hnízdě svém umru, a jako písek rozmnožím dny.
19 ൧൯ എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
Kořen můj rozloží se při vodách, a rosa nocovati bude na ratolestech mých.
20 ൨൦ എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
Sláva má mladnouti bude při mně, a lučiště mé v ruce mé obnovovati se.
21 ൨൧ മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
Poslouchajíce, čekali na mne, a přestávali na radě mé.
22 ൨൨ ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റ് വീഴും.
Po slovu mém nic neměnili, tak na ně dštila řeč má.
23 ൨൩ മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
Nebo očekávali mne jako deště, a ústa svá otvírali jako k přívalu žádostivému.
24 ൨൪ അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
Žertoval-li jsem s nimi, nevěřili; pročež u vážnosti mne míti neoblevovali.
25 ൨൫ ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.
Přišel-li jsem kdy k nim, sedal jsem na předním místě, a tak bydlil jsem jako král v vojště, když smutných potěšuje.