< ഇയ്യോബ് 28 >
1 ൧ വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.
Есть бо сребру место, отюнудуже и бывает, и место злату, отюнудуже очищается.
2 ൨ ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
Железо бо из земли раждается, медь же равно камению сечется.
3 ൩ മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.
Чин положи тме, и вся концы сам испытует, камык тмы и сень смерти.
4 ൪ താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു; നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ; മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.
Пресечение потока от праха: забывающии же путь правый изнемогоша, от человек подвигошася.
5 ൫ ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
Есть земля, из неяже изыдет хлеб: под нею обратися яко огнь.
6 ൬ അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.
Место сапфира камение ея, и персть злато ему.
7 ൭ അതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
Стезя, не позна ея птица, и не узре ю око супово,
8 ൮ ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല; ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.
и не ходиша по ней сынове величавых, и не прейде по ней лев.
9 ൯ അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
На несекоме камени простре руку свою, преврати же из корения горы:
10 ൧൦ അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു; അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.
бреги рек расторже, всякое же честное виде око мое:
11 ൧൧ അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു; മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്ത് കൊണ്ടുവരുന്നു.
глубины же рек откры и показа силу свою на свет.
12 ൧൨ എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
Премудрость же откуду обретеся? И кое место есть ведения?
13 ൧൩ അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
Не весть человек пути ея, ниже обретеся в человецех.
14 ൧൪ അത് എന്നിൽ ഇല്ല എന്ന് ആഴമേറിയ സമുദ്രം പറയുന്നു; അത് എന്റെ പക്കൽ ഇല്ല എന്ന് കടലും പറയുന്നു.
Бездна рече: несть во мне: и море рече: несть со мною.
15 ൧൫ സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.
Не дастся сокровище за ню, и не извесится сребро на изменение ея,
16 ൧൬ ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;
и не сравнится со златом Софирским, со ониксом честным и сапфиром:
17 ൧൭ സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.
не равно будет ей злато и кристаль, и изменение ея сосуди злати.
18 ൧൮ പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.
Превысокая и бисерие не помянутся, и притяжи премудрость паче внутреннейших:
19 ൧൯ എത്യോപ്യയിലെ പുഷ്യരാഗം അതിനോട് സമമല്ല; തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.
не уравнится ей топазий Ефиопский, со златом чистым не сравнится.
20 ൨൦ പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
Премудрость же откуду обретеся? И кое место есть разуму?
21 ൨൧ അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.
Утаися от всякаго человека, и от птиц небесных скрыся.
22 ൨൨ ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്ന് നാശവും മരണവും പറയുന്നു.
Пагуба и смерть рекосте: слышахом ея славу.
23 ൨൩ ദൈവം അതിലേക്കുള്ള വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.
Бог благо позна ея путь: Сам бо весть место ея.
24 ൨൪ ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; ആകാശത്തിന്റെ കീഴെല്ലാം കാണുന്നു.
Ибо Сам поднебесную всю надзирает, ведый, яже на земли, вся, яже сотвори.
25 ൨൫ ദൈവം കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.
Ветров вес и воде меру егда сотворил,
26 ൨൬ ദൈവം മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
тако видяй сочте, и путь в сотрясении гласов,
27 ൨൭ അവിടുന്ന് അത് കണ്ട് വർണ്ണിക്കുകയും അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.
тогда виде ю и поведа ю, уготовав изследи
28 ൨൮ കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം എന്ന് ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.
и рече человеку: се, благочестие есть премудрость, а еже удалятися от зла есть ведение.