< ഇയ്യോബ് 27 >
1 ൧ ഇയ്യോബ് തുടർന്ന് പറഞ്ഞത്:
約伯繼續他的言論說:
2 ൨ “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
我指著那剝奪我權利的天主起誓,指著使我心靈苦痛的全能者起誓:
3 ൩ എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
幾時我還有氣息,我鼻中尚有天主賦予的生氣,
4 ൪ എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
我的口唇決不說謊言,我的舌頭決不講虛話。
5 ൫ നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
若叫我說你們有理,那決辨不到;到我斷氣,我決不放棄我的純正。
6 ൬ എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
我堅持我的正義,決不罷休;對於已往的生活,我問心無愧。
7 ൭ എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
惟願恨我的人,遭惡人的命運;起來攻擊我的人,遭罪犯的處分。
8 ൮ ദൈവമില്ലാത്ത മനുഷ്യന്‍ സമ്പാദിക്കുകയും നീതിയല്ലാത്തത് സൂക്ഷിക്കുകയും ചെയ്യുന്നു അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
惡人呼籲時,有何期待﹖當他向天主舉起靈魂時,有何希望﹖
9 ൯ അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?
災難臨到他身上時,天主豈能聽他的呼求﹖
10 ൧൦ അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
他豈是以全能者為喜樂,時時祈求天主﹖
11 ൧൧ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.
我要將天主的作為教導你們;對全能者的意旨,我決不隱瞞。
12 ൧൨ നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
其實,這一切你們都熟悉,但為何還這樣空談﹖
13 ൧൩ ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
納阿瑪人左法爾就說:這是天主給惡人定的命運,是強暴者由全能者所承受的產業:
14 ൧൪ അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
他的子女雖眾多,都必死於刀下;他的後代子孫,不得飽食。
15 ൧൫ അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവരുടെ വിധവമാർ വിലപിക്കുകയുമില്ല.
剩餘的人,為瘟疫所葬送;他們的遺孀,不舉喪哀弔。
16 ൧൬ അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
他們雖積蓄銀子,多如塵沙;備製衣服,多如土堆;
17 ൧൭ അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
他們固然預備,但義人來穿,無辜者要分取他們的金銀。
18 ൧൮ ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
他們建造的房屋有如蛛網,又如守望者搭的茅舍。
19 ൧൯ അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
他們睡眠時,雖稱富足,但睜開眼時,已一無所有。
20 ൨൦ വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
白天有恐怖侵襲,黑夜有颶風將他們颳去。
21 ൨൧ കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
東風將他們吹去,把他們捲走,離其居地。
22 ൨൨ ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
他們成了眾人毫不憐憫的箭靶,他們沒法逃避恐嚇的手。
23 ൨൩ മനുഷ്യർ അവന്റെനേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.
人人都對之鼓掌稱慶,由各方向之嘲笑辱罵。