< ഇയ്യോബ് 26 >

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
யோபு மறுமொழியாக:
2 “നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?
“பெலனில்லாதவனுக்கு நீ எப்படி உதவிசெய்தாய்? பெலனற்ற கையை நீ எப்படி ஆதரித்தாய்?
3 ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
நீ ஞானமில்லாதவனுக்கு எப்படி உறுதுணையாயிருந்து, மெய்ப்பொருளைக் குறித்து அறிவித்தாய்?
4 ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;
யாருக்கு அறிவைப் போதித்தாய்? உன்னிடத்திலிருந்து புறப்பட்ட ஆவி யாருடையது?
5 വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ മരിച്ചവരുടെ ആത്മാക്കൾ നൊന്ത് നടുങ്ങുന്നു.
தண்ணீரின் கீழ் இறந்தவர்களுக்கும், அவர்களுடன் தங்குகிறவர்களுக்கும் தத்தளிப்பு உண்டு.
6 പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. (Sheol h7585)
அவருக்கு முன்பாகப் பாதாளம் தெரியும்விதத்தில் திறந்திருக்கிறது; நரகம் மூடப்படாதிருக்கிறது. (Sheol h7585)
7 ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.
அவர் வடக்குமண்டலத்தை வெட்டவெளியிலே விரித்து, பூமியை அந்தரத்திலே தொங்கவைக்கிறார்.
8 അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.
அவர் தண்ணீர்களைத் தம்முடைய கார்மேகங்களில் கட்டிவைக்கிறார்; அதின் பாரத்தினால் மேகம் கிழிகிறதில்லை.
9 അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
அவர் தமது சிங்காசனம் நிற்கும் ஆகாயத்தை பலப்படுத்தி, அதின்மேல் தமது மேகத்தை விரிக்கிறார்.
10 ൧൦ അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
௧0அவர் தண்ணீர்கள்மேல் சுழற்சி வட்டம் அமைத்தார்; வெளிச்சமும் இருளும் முடியும்வரை அப்படியே இருக்கும்.
11 ൧൧ ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.
௧௧அவருடைய கண்டிப்பினால் வானத்தின் தூண்கள் அதிர்ந்து தத்தளிக்கும்.
12 ൧൨ അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
௧௨அவர் தமது வல்லமையினால் சமுத்திரக் கொந்தளிப்பை அமரச்செய்து, தமது ஞானத்தினால் அதின் மூர்க்கத்தை அடக்குகிறார்.
13 ൧൩ അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.
௧௩தமது ஆவியினால் வானத்தை அலங்கரித்தார்; அவருடைய கை நெளிவான சர்ப்ப நட்சத்திரத்தை உண்டாக்கியது.
14 ൧൪ എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?
௧௪இதோ, இவைகள் அவருடைய படைப்பில் கடைசியானவைகள், அவரைக்குறித்து நாங்கள் கேட்டது எவ்வளவு கொஞ்சம்; அவருடைய வல்லமையின் இடிமுழக்கத்தை அறிந்தவன் யார்” என்றான்.

< ഇയ്യോബ് 26 >