< ഇയ്യോബ് 23 >
1 ൧ അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
Ningĩ Ayubu agĩcookia atĩrĩ:
2 ൨ “ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു; ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.
“O na ũmũthĩ gũteta gwakwa no kũrũrũ; guoko gwake nĩkũnditũhĩire o na ngĩcaayaga ũguo.
3 ൩ ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു; അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.
Naarĩ korwo nĩnjũũĩ kũrĩa ingĩmuona; Naarĩ korwo no hote gũthiĩ kũrĩa aikaraga!
4 ൪ ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
Ingĩĩyarĩrĩria harĩ we, njiyũrie kanua gakwa ihooto.
5 ൫ ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു; അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
No nyende kũmenya ũrĩa angĩĩnjookeria, ndĩcũũranie ũrĩa angĩnjĩĩra.
6 ൬ അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ? ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.
No anjũkĩrĩre na ũhoti wake mũnene? Aca, ndangĩhatĩrĩria na thitango.
7 ൭ അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.
Hau-rĩ, mũndũ mũrũngĩrĩru no atware ciira wake mbere yake, na niĩ njohorithio kuuma kũrĩ mũnjiirithia nginya tene.
8 ൮ ഞാൻ കിഴക്കോട്ട് ചെന്നാൽ അവിടുന്ന് അവിടെ ഇല്ല; പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല.
“No rĩrĩ, ingĩthiĩ mwena wa irathĩro, we ndarĩ kuo; ingĩthiĩ mwena wa ithũĩro, ndiramuona.
9 ൯ വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല; തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.
Hĩndĩ ĩrĩa arĩ wĩra-inĩ mwena wa gathigathini, ndimuonaga; rĩrĩa athiĩ mwena wa gũthini, ndimuonaga o na hanini.
10 ൧൦ എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.
Nowe-rĩ, nĩooĩ njĩra ĩrĩa ngeragĩra; aarĩkia kũngeria, ngoima haana o ta thahabu.
11 ൧൧ എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.
Magũrũ makwa moimĩte makinya make thuutha; nũmagĩrĩra njĩra yake itekwahũka na mwena.
12 ൧൨ ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല; അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തേക്കാൾ സൂക്ഷിച്ചിരിക്കുന്നു.
Niĩ nditiganĩirie maathani ma mĩromo yake; njĩkĩrĩire ciugo cia kanua gake gũkĩra irio ciakwa cia o mũthenya.
13 ൧൩ അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്? തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
“No rĩrĩ, arũgamaga arĩ o wiki; nũũ ũngĩhota kũregana nake? Ekaga o ũrĩa ekwenda.
14 ൧൪ എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.
Ahingagia ũndũ ũrĩa anduĩrĩire, na arĩ o na mĩbango mĩingĩ ta ĩyo anjigĩire.
15 ൧൫ അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു; ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.
Kĩu nĩkĩo gĩtũmĩte nyiitwo nĩ kĩmako ndĩ mbere yake; ndeciiria maũndũ macio mothe-rĩ, ngamwĩtigĩra.
16 ൧൬ ദൈവം എനിക്ക് അധൈര്യം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
Mũrungu nĩatũmĩte ngoro yakwa yũrwo nĩ hinya; ũcio Mwene-Hinya-Wothe nĩatũmĩte nyiitwo nĩ guoya.
17 ൧൭ ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല, കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.
No rĩrĩ, ndikirĩtio nĩ nduma, ĩĩ nduma ĩyo ndumanu ĩhumbĩrĩte ũthiũ wakwa.