< ഇയ്യോബ് 22 >
1 ൧ അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
Then Eliphaz the Temanite answered, and sayde,
2 ൨ “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.
May a man be profitable vnto God, as he that is wise, may be profitable to himselfe?
3 ൩ നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?
Is it any thing vnto the Almightie, that thou art righteous? or is it profitable to him, that thou makest thy wayes vpright?
4 ൪ നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
Is it for feare of thee that he will accuse thee? or go with thee into iudgement?
5 ൫ നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
Is not thy wickednes great, and thine iniquities innumerable?
6 ൬ നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
For thou hast taken the pledge from thy brother for nought, and spoyled the clothes of the naked.
7 ൭ ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
To such as were wearie, thou hast not giuen water to drinke, and hast withdrawen bread from the hungrie.
8 ൮ ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു.
But the mightie man had the earth, and he that was in autoritie, dwelt in it.
9 ൯ വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.
Thou hast cast out widowes emptie, and the armes of the fatherles were broken.
10 ൧൦ അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
Therefore snares are round about thee, and feare shall suddenly trouble thee:
11 ൧൧ അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
Or darkenes that thou shouldest not see, and abundance of waters shall couer thee.
12 ൧൨ ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
Is not God on hie in the heauen? and behold the height of the starres how hie they are.
13 ൧൩ എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?
But thou sayest, How should God know? can he iudge through the darke cloude?
14 ൧൪ നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.
The cloudes hide him that he can not see, and he walketh in the circle of heauen.
15 ൧൫ ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ?
Hast thou marked the way of the worlde, wherein wicked men haue walked?
16 ൧൬ കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
Which were cut downe before the time, whose foundation was as a riuer that ouerflowed:
17 ൧൭ അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.
Which sayd vnto God, Depart from vs, and asked what the Almightie could do for them.
18 ൧൮ അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
Yet hee filled their houses with good things: but let the counsell of the wicked be farre from me.
19 ൧൯ നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
The righteous shall see them, and shall reioyce, and the innocent shall laugh them to scorne.
20 ൨൦ ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.
Surely our substance is hid: but the fire hath deuoured the remnant of them.
21 ൨൧ നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്ക് നന്മവരും.
Therefore acquaint thy selfe, I pray thee, with him, and make peace: thereby thou shalt haue prosperitie.
22 ൨൨ അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
Receiue, I pray thee, the law of his mouth, and lay vp his words in thine heart.
23 ൨൩ സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
If thou returne to the Almightie, thou shalt be buylt vp, and thou shalt put iniquitie farre from thy tabernacle.
24 ൨൪ നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.
Thou shalt lay vp golde for dust, and the gold of Ophir, as the flintes of the riuers.
25 ൨൫ അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും.
Yea, the Almightie shalbe thy defence, and thou shalt haue plentie of siluer.
26 ൨൬ അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.
And thou shalt then delite in the Almightie, and lift vp thy face vnto God.
27 ൨൭ നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും.
Thou shalt make thy praier vnto him, and he shall heare thee, and thou shalt render thy vowes.
28 ൨൮ നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
Thou shalt also decree a thing, and he shall establish it vnto thee, and the light shall shine vpon thy wayes.
29 ൨൯ ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.
When others are cast downe, then shalt thou say, I am lifted vp: and God shall saue the humble person.
30 ൩൦ നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.
The innocent shall deliuer the yland, and it shalbe preserued by the purenes of thine hands.