< ഇയ്യോബ് 18 >

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
Respondens autem Baldad Suhites, dixit:
2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം.
Usque ad quem finem verba iactabitis? intelligite prius, et sic loquamur.
3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?
Quare reputati sumus ut iumenta, et sorduimus coram vobis?
4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്റെനിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?
Qui perdis animam tuam in furore tuo, numquid propter te derelinquetur terra, et transferentur rupes de loco suo?
5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.
Nonne lux impii extinguetur, nec splendebit flamma ignis eius?
6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
Lux obtenebrescet in tabernaculo illius, et lucerna, quae super eum est, extinguetur.
7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
Arctabuntur gressus virtutis eius, et praecipitabit eum consilium suum.
8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ ചതിക്കുഴിക്കുമീതെ നടക്കും.
Immisit enim in rete pedes suos, et in maculis eius ambulat.
9 കെണി അവന്റെ കുതികാലിന് പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.
Tenebitur planta illius laqueo, et exardescet contra eum sitis.
10 ൧൦ അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
Abscondita est in terra pedica eius, et decipula illius super semitam.
11 ൧൧ ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.
Undique terrebunt eum formidines, et involvent pedes eius.
12 ൧൨ അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
Attenuetur fame robur eius, et inedia invadat costas illius.
13 ൧൩ അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
Devoret pulchritudinem cutis eius, consumat brachia illius primogenita mors.
14 ൧൪ അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
Avellatur de tabernaculo suo fiducia eius, et calcet super eum, quasi rex, interitus.
15 ൧൫ അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
Habitent in tabernaculo illius socii eius, qui non est, aspergatur in tabernaculo eius sulphur.
16 ൧൬ അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; മീതെ അവന്റെ കൊമ്പ് വാടിപ്പോകും.
Deorsum radices eius siccentur, sursum autem atteratur messis eius.
17 ൧൭ അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.
Memoria illius pereat de terra, et non celebretur nomen eius in plateis.
18 ൧൮ അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.
Expellet eum de luce in tenebras, et de orbe transferet eum.
19 ൧൯ സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; അവന്റെ പാർപ്പിടം അന്യം നിന്നുപോകും.
Non erit semen eius, neque progenies in populo suo, nec ullae reliquiae in regionibus eius.
20 ൨൦ അവന്റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; അവന്റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും.
In die eius stupebunt novissimi, et primos invadet horror.
21 ൨൧ നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെതന്നെ”.
Haec sunt ergo tabernacula iniqui, et iste locus eius, qui ignorat Deum.

< ഇയ്യോബ് 18 >