< ഇയ്യോബ് 17 >
1 ൧ എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
« Mon esprit est consumé. Mes jours sont éteints et la tombe est prête pour moi.
2 ൨ എന്റെ അരികിൽ പരിഹാസമേയുള്ളു; എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.
Il y a certainement des moqueurs avec moi. Mon regard s'attarde sur leur provocation.
3 ൩ അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ; എന്നെ സഹായിക്കുവാൻ മറ്റാരുള്ളു?
« Maintenant, donnez un gage. Sers-toi de toi-même comme garantie pour moi. Qui est là pour me donner la main?
4 ൪ ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.
Car tu as caché leur cœur à l'intelligence, c'est pourquoi vous ne les exalterez pas.
5 ൫ ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.
Celui qui dénonce ses amis pour le pillage, même les yeux de ses enfants seront défaillants.
6 ൬ അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്ത് തുപ്പേല്‍ക്കുന്നവനായിത്തീർന്നു.
« Mais il a fait de moi la risée du peuple. Ils me crachent au visage.
7 ൭ ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ.
Mon œil aussi est obscurci par la tristesse. Tous mes membres sont comme une ombre.
8 ൮ നേരുള്ളവർ അത് കണ്ട് ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും.
Les hommes droits s'étonneront de cela. L'innocent se soulèvera contre l'impie.
9 ൯ നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
Mais le juste s'en tiendra à sa voie. Celui qui a les mains propres deviendra de plus en plus fort.
10 ൧൦ എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
Mais quant à vous tous, revenez. Je ne trouverai pas d'homme sage parmi vous.
11 ൧൧ എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.
Mes jours sont passés. Mes plans sont rompus, comme les pensées de mon cœur.
12 ൧൨ അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.
Ils changent la nuit en jour, dire « La lumière est proche » en présence de l'obscurité.
13 ൧൩ ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. (Sheol )
Si je considère le séjour des morts comme ma maison, si j'ai étendu ma couche dans l'obscurité, (Sheol )
14 ൧൪ ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
si j'ai dit à la corruption: « Tu es mon père ». et au ver: « Ma mère » et « Ma sœur ».
15 ൧൫ അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര് എന്റെ പ്രത്യാശയെ കാണും?
Où est donc mon espoir? Quant à mon espoir, qui le verra?
16 ൧൬ അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?” (Sheol )
Il descendra avec moi jusqu'aux portes du séjour des morts, ou descendre ensemble dans la poussière? » (Sheol )