< ഇയ്യോബ് 17 >

1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
Духът ми чезне, дните ми гаснат, мене вече гробът чака.
2 എന്റെ അരികിൽ പരിഹാസമേയുള്ളു; എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.
Сигурно ми се присмиват; И окото ми трябва постоянно да гледа огорченията им!
3 അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ; എന്നെ സഹായിക്കുവാൻ മറ്റാരുള്ളു?
Дай, моля, поръчителство; стани ми поръчител при Себе Си; Кой друг би дал ръка на мене?
4 ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.
Защото си скрил сърцето им от разум; Затова няма да ги възвисиш.
5 ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.
Който заради плячка предава приятели - Очите на чадата му ще изтекат.
6 അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്ത് തുപ്പേല്‍ക്കുന്നവനായിത്തീർന്നു.
Той ме е поставил и поговорка на людете; И укор станах аз пред тях.
7 ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ.
Помрачиха очите ми от скръб, И всичките ми телесни части станаха като сянка.
8 നേരുള്ളവർ അത് കണ്ട് ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും.
Правдивите ще се почудят на това, И невинният ще се повдигне против нечестивия.
9 നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
А праведният ще се държи в пътя си, И който има чисти ръце ще увеличава силата си.
10 ൧൦ എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
А вие всички, моля, пак дойдете; Обаче не ще мога намери между вас един разумен.
11 ൧൧ എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.
Дните ми преминаха; Намеренията ми и желанията на сърцето ми се пресякоха.
12 ൧൨ അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.
Нощта скоро ще замести деня; Виделото е близо до тъмнината,
13 ൧൩ ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. (Sheol h7585)
Ако очаквам преизподнята за мое жилище, Ако съм постлал постелката си в тъмнината, (Sheol h7585)
14 ൧൪ ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
Ако съм викнал към тлението, Баща ми си ти, - Към червеите: Майка и сестра ми сте,
15 ൧൫ അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര് എന്റെ പ്രത്യാശയെ കാണും?
То где е сега надеждата ми? Да! кой ще види надеждата ми?
16 ൧൬ അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?” (Sheol h7585)
При вратите на преизподнята ще слезе тя, Когато едновременно ще има покой в пръстта. (Sheol h7585)

< ഇയ്യോബ് 17 >