< ഇയ്യോബ് 16 >
1 ൧ അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
Entonces Job respondió,
2 ൨ “ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
“He oído muchas cosas así. ¡Sois unos miserables consoladores!
3 ൩ വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്?
¿Tendrán fin las palabras vanas? ¿O qué te provoca que respondas?
4 ൪ നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിയ്ക്കും നിങ്ങളുടെനേരെ മൊഴികളെ യോജിപ്പിക്കുകയും നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു.
Yo también podría hablar como tú. Si tu alma estuviera en el lugar de la mía, Podría unir las palabras contra ti, y sacudir la cabeza,
5 ൫ ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.
sino que te fortalezca con mi boca. El consuelo de mis labios te aliviaría.
6 ൬ ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു?
“Aunque hablo, mi dolor no se calma. Aunque me abstenga, ¿qué me alivia?
7 ൭ ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
Pero ahora, Dios, me has agotado. Has hecho que toda mi compañía esté desolada.
8 ൮ അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
Me has arrugado. Esto es un testimonio contra mí. Mi delgadez se levanta contra mí. Lo atestigua mi cara.
9 ൯ അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.
Me ha desgarrado en su ira y me ha perseguido. Me ha hecho rechinar los dientes. Mi adversario agudiza sus ojos sobre mí.
10 ൧൦ അവർ എന്റെ നേരെ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു.
Me han abierto la boca. Me han golpeado en la mejilla con reproche. Se reúnen contra mí.
11 ൧൧ ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
Dios me entrega a los impíos, y me echa en manos de los malvados.
12 ൧൨ ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു; അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു.
Yo estaba a gusto, y él me destrozó. Sí, me ha cogido por el cuello y me ha hecho pedazos. También me ha puesto como objetivo.
13 ൧൩ അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.
Sus arqueros me rodean. Me parte los riñones, y no perdona. Vierte mi bilis en el suelo.
14 ൧൪ അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
Me rompe con brecha sobre brecha. Corre hacia mí como un gigante.
15 ൧൫ ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
He cosido arpillera sobre mi piel, y he clavado mi cuerno en el polvo.
16 ൧൬ കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു.
Mi rostro está rojo por el llanto. La oscuridad profunda está en mis párpados,
17 ൧൭ എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ.
aunque no hay violencia en mis manos, y mi oración es pura.
18 ൧൮ അയ്യോ ഭൂമിയേ, എന്നോട് ചെയ്ത കുറ്റങ്ങള്‍ മറയ്ക്കരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
“Tierra, no cubras mi sangre. Que mi llanto no tenga lugar para descansar.
19 ൧൯ ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
Incluso ahora, he aquí, mi testigo está en el cielo. El que responde por mí está en las alturas.
20 ൨൦ എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു.
Mis amigos se burlan de mí. Mis ojos derraman lágrimas a Dios,
21 ൨൧ അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
que mantenga el derecho de un hombre con Dios, ¡de un hijo de hombre con su vecino!
22 ൨൨ ഏതാനും ആണ്ട് കഴിയുമ്പോഴേക്ക് ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.
Para cuando hayan pasado algunos años, Voy a seguir el camino de no retorno.