< ഇയ്യോബ് 15 >
1 ൧ അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
Ipapo Erifazi muTemani akapindura akati:
2 ൨ “ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ?
“Ko, munhu akachenjera angapindura zvisina njere here, kana kuzadza dumbu rake nemhepo inopisa yokumabvazuva?
3 ൩ അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?
Ko, angakakavara namashoko asina maturo, kana namashoko asina basa here?
4 ൪ നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
Asi unotorwisa umwari uye unodzivisa kunamata Mwari.
5 ൫ നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു.
Chivi chako chinorunzira muromo wako; uye unotevera rurimi rwavanyengeri.
6 ൬ ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നെ നിന്റെനേരെ സാക്ഷീകരിക്കുന്നു.
Muromo wako pachako ndiwo unokupa mhosva, kwete wangu, miromo yako pachako inokupupurira zvakaipa.
7 ൭ നീയോ ആദ്യം ജനിച്ച മനുഷ്യൻ? പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ?
“Ko, ndiwe munhu wakatanga kuzvarwa here? Ko, iwe wakazvarwa makomo asati avapo here?
8 ൮ നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ? ജ്ഞാനം നിന്റെ അവകാശം ആണോ?
Unoteererawo here panokurukurwa mazano aMwari? Unoti uchenjeri ndohwako woga kanhi?
9 ൯ ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം? ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്?
Chiiko chaunoziva chatisingazivi isu? Kunzwisisa kwaunako ndokweiko kwatisinawo isu?
10 ൧൦ ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ.
Vane bvudzi rakachena navatana vakwegura vari kudivi redu, varume vatochembera kupinda baba vako.
11 ൧൧ ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ?
Ko, kunyaradza kwaMwari hakuna kukukwanira here, iro shoko rakataurwa kwauri zvine unyoro?
12 ൧൨ നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്?
Ko, mwoyo wako wakurasireiko, uye meso ako anobwairireiko,
13 ൧൩ നീ ദൈവത്തിന്റെ നേരെ തിരിയുകയും നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു.
zvokuti unoitira Mwari hasha ugobudisa mashoko akadai kubva mumuromo mako?
14 ൧൪ മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
“Munhu chiiko, zvokuti angava akanaka, kana munhu akazvarwa nomukadzi, kuti angava akarurama?
15 ൧൫ തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല.
Kana Mwari akasavimba navatsvene vake, kunyange dai matenga akasava akachena pamberi pake,
16 ൧൬ പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?
ko, kuzoti munhu, ane uori uye akaora, anonwa zvakaipa semvura!
17 ൧൭ ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം.
“Nditeerere ndigokutsanangurira; rega ndikuudze zvandakaona,
18 ൧൮ ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ.
zvakataurwa navanhu vakachenjera, vasingavanzi chinhu chavakagamuchira kubva kumadzibaba avo,
19 ൧൯ അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
ivo voga vakapiwa nyika pasina mutorwa akapfuura napakati pavo:
20 ൨൦ ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.
Murume akaipa anotambudzika nokurwadziwa pamazuva ake ose, makore ose outsinye akachengeterwa iye.
21 ൨൧ ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെനേരെ വരുന്നു.
Maungira anotyisa anozadza nzeve dzake; pazvinenge zvaita sezvakanaka, vapambi vanomurwisa.
22 ൨൨ അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
Anorasikirwa netariro yokupunyuka parima; munondo ndiwo waakatarirwa.
23 ൨൩ അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു? അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു.
Anofamba-famba achiita sechokudya zvamagora; anoziva kuti zuva rerima raswedera.
24 ൨൪ കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു; പടക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
Kutambudzika nokurwadziwa zvinomuzadza nokutya; zvinomukunda, samambo agadzirira kurwisa,
25 ൨൫ അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി, സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ.
nokuti anokungira Mwari chibhakera chake uye anozvikudza pamusoro paWamasimba Ose,
26 ൨൬ തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു.
achimhanyira kwaari asingatyi ane nhoo hobvu, yakasimba.
27 ൨൭ അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു.
“Kunyange chiso chake chakafukidzwa namafuta uye chiuno chake chakafuta nenyama,
28 ൨൮ അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.
iye achagara mumaguta akaparadzwa nomudzimba dzisingagarwi nomunhu, dzimba dzokoromoka kuva marara.
29 ൨൯ അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്‍ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല.
Haachazovazve mupfumi uye pfuma yake haingagari, kana nepfuma yake haingazadzi nyika.
30 ൩൦ ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും.
Haangapunyuki rima; murazvo uchasvavisa mabukira ake, uye kufema kwomuromo waMwari kuchamurasira kure.
31 ൩൧ അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും.
Ngaarege kuzvinyengera nokuvimba nezvisina maturo, nokuti haana chaachawana pazviri.
32 ൩൨ അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും; അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.
Acharipirwa zvakazara nguva yake isati yasvika, uye matavi ake haangawandi.
33 ൩൩ മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
Achafanana nomuzambiringa wabvisirwa mazambiringa asati aibva, kufanana nomuti womuorivhi wodonhedza maruva awo.
34 ൩൪ അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും.
Nokuti ungano yavasingadi Mwari ichashaya zvibereko, uye moto uchaparadza matende avaya vanofarira fufuro.
35 ൩൫ അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.
Vanobata mimba yokutambudzika vagozvara zvakaipa; dumbu ravo rinogadzira kunyengera.”