< യിരെമ്യാവു 43 >
1 ൧ യിരെമ്യാവ് സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകലവചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നെ, പറഞ്ഞു തീർന്നശേഷം
Stalo se pak, když přestal Jeremiáš mluviti ke všemu lidu všech slov Hospodina Boha jejich, s nimiž poslal jej Hospodin Bůh jejich k nim, všech, pravím, slov těch,
2 ൨ ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും യിരെമ്യാവിനോട്: നീ വ്യാജം പറയുന്നു; ‘ഈജിപ്റ്റിൽ ചെന്നു പാർക്കേണ്ടതിന് അവിടെ പോകരുതെന്നു’ പറയുവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
Že řekl Azariáš syn Hosaiášův, a Jochanan syn Kareachův, i všickni muži ti pyšní, řkouce Jeremiášovi: Lež ty mluvíš, neposlalť tebe Hospodin Bůh náš, abys řekl: Nevcházejte do Egypta, abyste tam byli pohostinu.
3 ൩ കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിക്കുവാൻ നേര്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു” എന്ന് പറഞ്ഞു.
Ale Báruch syn Neriášův ponouká tě proti nám, aby vydal nás v ruku Kaldejských k usmrcení nás, aneb zajetí nás do Babylona.
4 ൪ അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.
I neuposlechl Jochanan syn Kareachův, i všecka knížata vojsk, též i všecken lid hlasu Hospodinova, aby zůstal v zemi Judské.
5 ൫ സകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ട് യെഹൂദാദേശത്തു വസിക്കേണ്ടതിനു മടങ്ങിവന്ന മുഴുവൻ യെഹൂദാശിഷ്ടത്തെയും
Ale Jochanan syn Kareachův, a všecka knížata vojsk vzali všecken ostatek Judských, kteříž se byli navrátili ze všech národů, kamž byli rozehnáni, k obývání v zemi Judské,
6 ൬ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്,
Muže i ženy, též dítky a dcery královské, i všelikou duši, kterýchž Nebuzardan, hejtman nad žoldnéři, s Godoliášem synem Achikamovým, syna Safanova, zanechal, i s Jeremiášem prorokem a Báruchem synem Neriášovým,
7 ൭ യഹോവയുടെ വാക്ക് അനുസരിക്കാതെ ഈജിപ്റ്റിൽ ചെന്ന് തഹ്പനേസ് വരെ എത്തി.
A šli do země Egyptské, (nebo neuposlechli hlasu Hospodinova), a přišli až do Tachpanches.
8 ൮ തഹ്പനേസിൽവച്ച് യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Stalo se pak slovo Hospodinovo k Jeremiášovi v Tachpanches, řkoucí:
9 ൯ “നീ വലിയ കല്ലുകൾ എടുത്ത് യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്:
Nabeř do ruky své kamení velikého, a schovej je v hlině v cihelni, kteráž jest u brány domu Faraonova v Tachpanches, před očima mužů Judských.
10 ൧൦ “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിവർത്തും.
A rci jim: Takto praví Hospodin zástupů, Bůh Izraelský: Aj, já pošli, a vezmu Nabuchodonozora krále babylonského, služebníka svého, a postavím stolici jeho na tomto kamení, kteréž jsem schoval, i rozbije majestát svůj na něm.
11 ൧൧ അവൻ അന്ന് ഈജിപ്റ്റ് ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.
Nebo přitáhne a popléní zemi Egyptskou: Kteříž k smrti, k smrti, a kteříž k zajetí, do zajetí, a kteříž pod meč,
12 ൧൨ ഞാൻ ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞശേഷം അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതപ്പ് ചെള്ളിനെ നീക്കി വൃത്തിയാക്കുന്നതുപോലെ അവൻ ഈജിപ്റ്റ് ദേശത്തെ പുതയ്ക്കുകയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകുകയും ചെയ്യും.
A zanítím oheň v domích bohů Egyptských, aby je popálil, a zajal je. A přioděje se zemí Egyptskou, tak jako se odívá pastýř rouchem svým, a vyjde odtud s pokojem,
13 ൧൩ അവൻ ഈജിപ്റ്റ് ദേശത്ത് ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ തീവച്ച് ചുട്ടുകളയും.
Když poláme sochy Betsemes, kteréž jest v zemi Egyptské, a domy bohů Egyptských popálí ohněm.