< യിരെമ്യാവു 42 >
1 ൧ അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്:
Tous les chefs de troupes, ainsi que Johanan, fils de Karèah, et Yaazania, fils de Hochaïa, et tout le peuple, grands et petits, s’avancèrent,
2 ൨ “നിന്റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമേ.
et dirent au prophète Jérémie: "Agrée, de grâce, notre supplication et implore l’Eternel, ton Dieu, pour nous, pour cette poignée des nôtres qui existent encore; car de nombreux que nous étions, nous sommes réduits à peu de chose, comme tes yeux s’en rendent compte en nous voyant.
3 ൩ അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്ന് പറഞ്ഞു.
Que l’Eternel, ton Dieu, nous indique le chemin que nous avons à suivre et la conduite que nous devons tenir!"
4 ൪ യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്ക് മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്ന് പറഞ്ഞു.
Le prophète Jérémie leur répondit: "Je vous entends; je vais implorer l’Eternel, votre Dieu, suivant votre demande, et toutes les réponses que l’Eternel m’adressera pour vous, je vous les communiquerai, sans rien vous cacher."
5 ൫ അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
Et eux de répliquer à Jérémie: "Que l’Eternel se lève contre nous en témoin sincère et véridique, si nous manquons d’agir en tout conformément à ce que l’Eternel, ton Dieu, te donnera mission de nous dire!
6 ൬ ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്ന് പറഞ്ഞു.
Que! a chose nous plaise ou nous déplaise, nous obéirons à la voix de l’Eternel, notre Dieu, auprès de qui nous te déléguons, avec la certitude d’être heureux par notre docilité aux ordres de l’Eternel, notre Dieu."
7 ൭ പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
Au bout de dix jours, la parole de l’Eternel fut adressée à Jérémie.
8 ൮ അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്:
Aussitôt il manda Johanan, fils de Karèah, et tous les chefs de troupes, ses compagnons, ainsi que le peuple tout entier, grands et petits,
9 ൯ നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
et leur dit: "Voici ce qu’a déclaré l’Eternel, Dieu d’Israël, auprès de qui vous m’avez délégué pour lui exposer vos sollicitations.
10 ൧൦ “നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു.
Si vous continuez à demeurer dans ce pays, je vous y édifierai et ne vous détruirai pas, je vous y implanterai et ne vous en déracinerai plus; car j’ai regret au mal que je vous ai fait.
11 ൧൧ നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്.
Ne redoutez pas le roi de Babylone, devant qui vous tremblez; non, ne le redoutez pas, dit l’Eternel, car je serai avec vous pour vous secourir et vous sauver de ses mains.
12 ൧൨ അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും.
J’Attirerai sur vous sa compassion, il aura pitié de vous, et il vous rétablira sur votre territoire.
13 ൧൩ എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ ‘ഞങ്ങൾ ഈ ദേശത്തു വസിക്കുകയില്ല;
Mais si vous dites: "Nous ne voulons pas rester dans ce pays-ci," en refusant d’écouter la voix de l’Eternel, votre Dieu,
14 ൧൪ യുദ്ധം കാണുവാനില്ലാത്തതും കാഹളനാദം കേൾക്കുവാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ, ഈജിപ്റ്റിൽ ചെന്നു വസിക്കും’ എന്ന് പറയുന്നു എങ്കിൽ - ശേഷിക്കുന്ന യെഹൂദാജനമേ,
si vous dites: "Non pas! mais nous allons nous rendre en Egypte, où nous ne verrons plus de combats ni n’entendrons plus le son de la trompette ni ne souffrirons du manque de pain, et là nous nous établirons."
15 ൧൫ ഇപ്പോൾ യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്റ്റിലേക്ക് പോകുവാൻ മനസ്സുവച്ച് അവിടെ ചെന്നു വസിക്കുവാൻ ഭാവിക്കുന്നു എങ്കിൽ -
Eh bien donc! Ecoutez la parole de l’Eternel, ô survivants de Juda! Ainsi parle l’Eternel-Cebaot, Dieu d’Israël: Si réellement vous vous obstinez à vous rendre en Egypte, si vous y entrez pour y séjourner,
16 ൧൬ നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും.
il arrivera que le glaive dont vous avez peur vous y atteindra, dans ce pays d’Egypte, et la famine, objet de vos inquiétudes, elle s’attachera à vous dans cette Egypte, et vous y périrez.
17 ൧൭ ഈജിപ്റ്റിൽ ചെന്നു താമസിക്കേണ്ടതിന് അവിടെ പോകുവാൻ മനസ്സു വച്ചിരിക്കുന്ന എല്ലാവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്ക് വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കുകയോ രക്ഷപെടുകയോ ചെയ്യുകയില്ല”.
Et tous les hommes qui se seront obstinés à pénétrer en Egypte pour y séjourner, ils deviendront la proie de l’épée, de la famine et de la peste, de sorte que personne parmi eux n’échappera et ne se soustraira au malheur que je ferai fondre sur eux.
18 ൧൮ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
Car ainsi parle l’Eternel-Cebaot, Dieu d’Israël: De même que ma colère et mon indignation se sont déversées sur les habitants de Jérusalem, de même mon courroux se déversera sur vous quand vous pénétrerez en Egypte. Vous deviendrez un objet d’imprécation, de stupeur, de malédiction et d’opprobre, et ne reverrez plus ce lieu-ci.
19 ൧൯ “യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ ഈജിപ്റ്റിൽ പോകരുത്” എന്ന് യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്ന് നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ”.
L’Eternel vous le dit, ô survivants de Juda: N’Allez pas en Egypte. Sachez bien que je vous avertis solennellement en ce jour.
20 ൨൦ “നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.
Car vous vous êtes menti à vous-mêmes, lorsque vous m’avez délégué auprès de l’Eternel, votre Dieu, en disant: "Implore en notre faveur l’Eternel, notre Dieu, et tout ce que l’Eternel, notre Dieu, dira, rapporte-le nous fidèlement et nous agirons en conséquence."
21 ൨൧ ഞാൻ ഇന്ന് അത് നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.
Je vous ai tout rapporté en ce jour, mais vous n’écoutez pas la voix de l’Eternel, votre Dieu, et cela relativement à tout ce qu’il m’a donné mission de vous dire.
22 ൨൨ അതിനാൽ നിങ്ങൾ ഇപ്പോൾ ചെന്നുപാർക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്ളുവിൻ”.
Or donc, sachez-le bien, c’est par le glaive, par la famine et par la peste que vous périrez dans le pays où il vous plaît de vous rendre, pour y séjourner."