< യിരെമ്യാവു 40 >
1 ൧ അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവിനെ രാമയിൽനിന്നു വിട്ടയച്ച ശേഷം അവന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്: ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
౧రాజదేహ సంరక్షకుల అధిపతి అయిన నెబూజరదాను యెరూషలేములో నుంచి, యూదాలో నుంచి బబులోనుకు బందీలుగా తీసుకెళ్ళిన ప్రజలందరి దగ్గర నుంచి, సంకెళ్లతో బంధించి ఉన్న యిర్మీయాను రమా నుంచి పంపించేసినప్పుడు యెహోవా నుంచి అతనికి వచ్చిన వాక్కు.
2 ൨ എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോട് പറഞ്ഞത്: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർത്ഥം അരുളിച്ചെയ്തു.
౨రాజదేహ సంరక్షకుల అధిపతి యిర్మీయాను పక్కకు తీసుకెళ్ళి, అతనితో “ఈ స్థలానికి ఈ విపత్తు తెస్తానని నీ దేవుడైన యెహోవా ప్రకటించాడు గదా,
3 ൩ അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി, നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപംചെയ്ത് അവിടുത്തെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു.
౩తాను చెప్పిన ప్రకారం యెహోవా ఆ విపత్తు రప్పించాడు. మీరు యెహోవాకు విరోధంగా పాపం చేసి ఆయన మాటలు వినలేదు కాబట్టి ఆయన చెప్పినట్టే చేశాడు. అందుకే మీకు ఇలా జరిగింది.
4 ൪ ഇപ്പോൾ, ഇതാ, ഞാൻ ഇന്ന് നിന്റെ കൈമേലുള്ള ചങ്ങല അഴിച്ച്, നിന്നെ വിട്ടയക്കുന്നു; എന്നോട് കൂടി ബാബേലിൽ വരുവാൻ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ വരുക; ഞാൻ നിന്നെ സംരക്ഷിക്കും; എന്നോടുകൂടി ബാബേലിൽ വരുവാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട; ഇതാ, ദേശമെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടവും യോഗ്യവുമായി തോന്നുന്ന സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക”.
౪కాని ఇప్పుడు చూడు! ఈ రోజు నేను నీ చేతుల సంకెళ్లను తీసి నిన్ను విడిపించాను. నాతోబాటు బబులోను రావడం మంచిదని నీకు అనిపిస్తే నాతో రా. నేను నీ గురించి జాగ్రత్త తీసుకుంటాను. అయితే మంచిది కాదనిపిస్తే రావద్దు. దేశమంతా నీ ఎదుట ఉంది. ఎక్కడికి వెళ్ళడం నీ దృష్టికి అనుకూలమో అక్కడికి వెళ్ళు.”
5 ൫ യിരെമ്യാവ് തന്നെ വിട്ടുപോകുംമുമ്പ് അവൻ പിന്നെയും: “ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്ന് അവനോടുകൂടി ജനത്തിന്റെ മദ്ധ്യത്തിൽ വസിക്കുക; അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചെലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.
౫యిర్మీయా ఏ జవాబూ చెప్పకుండా ఉన్నప్పుడు, నెబూజరదాను అతనితో ఇలా అన్నాడు. “షాఫాను కొడుకైన అహీకాము కొడుకు గెదల్యాను యూదా పట్టణాల మీద అధికారిగా బబులోను రాజు నియమించాడు. అతని దగ్గరికి వెళ్లు. అతనితో ఉంటూ, ప్రజల మధ్య నివాసం ఉండు. లేదా, ఎక్కడికి వెళ్ళడం నీ దృష్టికి అనుకూలమో అక్కడికే వెళ్లు.” అప్పుడు రాజదేహ సంరక్షకుల అధిపతి అతనికి ఆహారం, ఒక బహుమానం ఇచ్చి పంపించాడు.
6 ൬ അങ്ങനെ യിരെമ്യാവ് മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ ചെന്ന്, അവനോടുകൂടി ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ താമസിച്ചു.
౬యిర్మీయా మిస్పాలో ఉన్న అహీకాము కొడుకు గెదల్యా దగ్గరికి వెళ్లి అతనితోబాటు దేశంలో మిగిలిన ప్రజల మధ్య కాపురం ఉన్నాడు.
7 ൭ ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ,
౭ఇప్పుడు, అక్కడ పల్లెటూళ్ళల్లో ఉన్న కొంతమంది యూదయ సేనల అధిపతులూ, వారి మనుషులూ, బబులోను రాజు అహీకాము కొడుకు గెదల్యాను దేశం మీద అధికారిగా నియమించాడనీ, బబులోనుకు బందీలుగా వెళ్ళకుండా అక్కడే మిగిలిన వాళ్ళలో ఉన్న స్త్రీలను, పురుషులను, పిల్లలను, దేశంలోని నిరుపేదలను అతనికి అప్పగించాడనీ విన్నారు.
8 ൮ അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.
౮కాబట్టి నెతన్యా కొడుకు ఇష్మాయేలు, కారేహ కొడుకులైన యోహానాను, యోనాతాను, తన్హుమెతు కొడుకు శెరాయా, నెటోపాతీయుడైన ఏపయి కొడుకులు, మాయకాతీయుడి కొడుకు యెజన్యా, వాళ్ళ మనుషులు, మిస్పాలో ఉన్న గెదల్యా దగ్గరికి వచ్చారు.
9 ൯ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്ക് നന്മയായിരിക്കും;
౯అప్పుడు షాఫాను కొడుకు అహీకాము కొడుకు గెదల్యా ప్రమాణంచేసి వాళ్ళతోనూ, వాళ్ళ మనుషులతోనూ ఇలా అన్నాడు. “మీరు కల్దీయులను సేవించడానికి భయపడవద్దు. దేశంలో కాపురం ఉండి, బబులోను రాజును సేవిస్తే మీకు మేలు కలుగుతుంది.
10 ൧൦ ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയരുടെ മുമ്പിൽ നിങ്ങൾക്ക് വേണ്ടി ഉത്തരവാദിയായി, മിസ്പയിൽ വസിക്കും; നിങ്ങൾ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുവിൻ.
౧౦చూడండి, మన దగ్గరికి వచ్చే కల్దీయులను కలుసుకోడానికి నేను మిస్పాలో కాపురం ఉంటున్నాను. కాబట్టి ద్రాక్షారసం తయారుచేసుకోండి. వేసవికాల ఫలాలు, నూనె సమకూర్చుకుని, పాత్రల్లో నిల్వ చేసుకోండి. మీరు స్వాధీనం చేసుకున్న పట్టణాల్లో నివాసం ఉండండి.”
11 ൧൧ അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും ഏദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദയിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അവർക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോൾ,
౧౧మోయాబులో, అమ్మోనీయుల ప్రజల మధ్య, ఎదోములో, ఇంకా మిగతా ప్రదేశాలన్నిటిలో ఉన్న యూదులందరూ, బబులోను రాజు యూదయలో కొంతమంది ప్రజలను విడిచిపెట్టాడనీ, షాఫాను కొడుకు అహీకాము కొడుకైన గెదల్యాను వాళ్ళ మీద అధికారిగా నియమించాడని విన్నారు.
12 ൧൨ സകലയെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്ത് ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്ന് വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
౧౨కాబట్టి యూదయ వాళ్ళందరూ తాము చెదిరిపోయి ఉన్న స్థలాలన్నిటినీ విడిచి, గెదల్యా దగ్గరికి మిస్పా తిరిగి వచ్చారు. వాళ్ళు ద్రాక్షారసం, వేసవికాలపు ఫలాలు అత్యంత సమృద్ధిగా సమకూర్చుకున్నారు.
13 ൧൩ എന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തു പാർത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽവന്ന് അവനോട്:
౧౩కారేహ కొడుకు యోహానాను, పల్లెటూళ్ళల్లో నున్న సేనల అధిపతులందరూ మిస్పాలో ఉన్న గెదల్యా దగ్గరికి వచ్చి,
14 ൧൪ നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ” എന്ന് ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവ് അവരുടെ വാക്കു വിശ്വസിച്ചില്ല.
౧౪“నిన్ను చంపడానికి అమ్మోనీయుల రాజైన బయలీను నెతన్యా కొడుకు ఇష్మాయేలును పంపాడని నీకు తెలియదా?” అన్నారు. కాని, అహీకాము కొడుకు గెదల్యా వాళ్ళ మాట నమ్మలేదు.
15 ൧൫ പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവച്ച് ഗെദല്യാവിനോട് രഹസ്യമായി സംസാരിച്ചു: “ഞാൻ ചെന്ന് ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന്” എന്ന് പറഞ്ഞു.
౧౫కారేహ కొడుకు యోహానాను మిస్పాలో గెదల్యాతో ఏకాంతంగా “నెతన్యా కొడుకు ఇష్మాయేలును నేను చంపుతాను. నన్ను ఎవరూ అనుమానించరు. అతడు నిన్నెందుకు చంపాలి? నీ దగ్గరికి కూడివచ్చిన యూదులందరూ ఎందుకు చెదిరిపోవాలి? మిగిలిన ప్రజలందరూ ఎందుకు నాశనం కావాలి?” అన్నాడు.
16 ൧൬ എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്: “നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ച് വ്യാജം പറയുന്നു” എന്ന് പറഞ്ഞു.
౧౬కాని అహీకాము కొడుకు గెదల్యా, కారేహ కొడుకు యోహానానుతో “నువ్వు ఈ పని చెయ్యొద్దు. ఎందుకంటే నువ్వు ఇష్మాయేలు గురించి అబద్ధాలు చెబుతున్నావు” అన్నాడు.