< യിരെമ്യാവു 38 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു:
І почув Шефатія, син Маттанів, і Ґедалія, син Пашхурів, і Юхал, син Шелемеїн, і Пашхур, син Малкійїн, ті слова́, що Єремія говорив до всьо́го наро́ду, кажучи:
2 “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും
„Так говорить Господь: Хто сидітиме в цьому місті, той помре від меча, голоду та від морови́ці, а хто вийде до халдеїв, той буде жити, і стане йому душа його за здо́бич, — і він житиме!
3 യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ട്,
Так говорить Господь: Напевно буде да́не це місто в руку ві́йська вавилонського царя, — і він здобуде його́!“
4 പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞു.
І сказали зверхники до царя: „Нехай же уб'ють цього чоловіка, бо він осла́блює руки воякі́в, позосталих у цьому місті, та руки всього народу, говорячи їм слова́, як оці. Бо цей чоловік не шукає для цього наро́ду добра, а тільки зла!“
5 സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്ന് പറഞ്ഞു.
І сказав цар Седекія: „Ось він у ваших руках, бо цар нічо́го не вдіє супроти вас“.
6 അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു.
І взяли́ Єремію та й кинули його до ями Малкійї, царе́вого сина, що в подвір'ї в'язни́ці, і спустили Єремію шну́рами. А в ямі була не вода, а тільки багно́, — і загруз Єремія в багні́!
7 അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്ന് രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്ന് രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു.
І почув мурин Евед-Мелех, е́внух, який був у царсько́му домі, що Єремію кинули до ями, а цар сидів у Веніяминовій брамі.
8 ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു:
І вийшов Евед-Мелех з царсько́го дому, та й сказав цареві, говорячи:
9 “യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്ന് പറഞ്ഞു.
„Пане мій ца́рю, ці люди вчинили зло в усьо́му, що зробили пророкові Єремії, якого кинули до ями, — і помре він на своєму місці через голод, бо в місті нема вже хліба“.
10 ൧൦ രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്ന് കല്പിച്ചു.
І наказав цар му́ринові Евед-Мелехові, говорячи: „Візьми з собою звідси троє люда, і ви́тягнеш пророка Єремію з ями, поки він ще не вмер!“
11 ൧൧ അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്ന്, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു.
І взяв Евед-Мелех тих людей з собою, і прийшов до царсько́го дому під скарбни́цею, і набрав ізвідти подертого шмаття́ та непотрібних ла́хів, і спустив їх до Єремії до ями шну́рами.
12 ൧൨ കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിന് പുറമെ കയറിട്ടുകൊള്ളുക” എന്ന് പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
І сказав му́рин Евед-Мелех до Єремії: „Поклади це подерте шмаття́ та лахи попід пахи своїх рук під шну́ри!“І зробив Єремія так.
13 ൧൩ അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
І потягнули Єремію шну́рами, і витягли його з ями. І сидів Єремія в подвір'ї в'язни́ці.
14 ൧൪ അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്ന് കല്പിച്ചു.
І послав цар Седекія, і взяв пророка Єремію до се́бе, до третього входу, що в домі Господньому. І сказав цар до Єремії: „Запитаю я тебе про щось, — не заховуй від ме́не нічо́го!“
15 ൧൫ അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്ന് പറഞ്ഞു.
І сказав Єремія до Седекії: „Коли я провіщу́ тобі, то чи справді не вб'єш ти мене? А коли пора́джу тобі, то мене не послухаєш“.
16 ൧൬ സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്ന് യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
I присягнув цар Седекія Єремії таємно, говорячи: „ Як живий Господь, що створив нам цю душу: не вб'ю тебе, і не дам тебе в руку тих людей, що шукають твоєї душі!“
17 ൧൭ അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്ക് പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
І сказав Єремія до Седекії: „Так говорить Господь, Бог Савао́т, Бог Ізраїлів: Якщо справді ви́йдеш ти до зверхників вавилонського царя, то житиме душа твоя, а місто це не буде спа́лене огнем, і бу́деш жити ти та дім твій.
18 ൧൮ നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്ന് പറഞ്ഞു.
А якщо ти не ви́йдеш до вавилонського царя, то це місто буде да́не в руку халдеїв, і вони спа́лять його огнем, — і ти не втечеш з їхньої руки“.
19 ൧൯ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് പറഞ്ഞു.
І сказав цар Седекія до Єремії: „Я боюся юдеїв, що перейшли до халдеїв, — щоб не дали мене́ в їхню руку, і щоб не насміялися з ме́не“.
20 ൨൦ അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കണമേ; എന്നാൽ നിനക്ക് ശുഭമായിരിക്കും; നിനക്ക് പ്രാണരക്ഷയുണ്ടാകും.
І сказав Єремія: „Не дадуть! Послухай Господнього голосу до того, що я говорю́ тобі, — і буде добре тобі, і буде жити душа твоя!
21 ൨൧ പുറത്തു ചെല്ലുവാൻ നിനക്ക് മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാട് ഇതാണ്:
А якщо ти не схочеш вийти, то ось слово, що Господь мені виявив:
22 ൨൨ യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്ന് അവർ പറയും.
І ось усі жінки́, що залиши́лися в домі Юдиного царя, будуть відве́дені до зверхників вавилонського царя, і вони скажуть: „Підмовили тебе й перемогли тебе твої при́ятелі; погрузи́ли в багно́ твої но́ги, та вони назад відійшли́“.
23 ൨൩ നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും”.
А всі жінки́ твої та всі сини твої будуть відве́дені до халдеїв, і ти не втечеш з їхньої руки, бо рукою вавилонського царя будеш схо́плений, а місто це буде спа́лене огнем“.
24 ൨൪ സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല.
І сказав Седекія до Єремії: „Нехай ніхто не знає про ці слова́, і ти не помреш.
25 ൨൫ ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ട് നിന്റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ,
Бо коли почують зверхники, що я говорив з тобою, то при́йдуть до тебе та й скажуть тобі: „Розкажи но нам, що́ говорив ти цареві! Не ховай перед нами, і не вб'ємо тебе. І що́ ж говорив тобі цар?“
26 ൨൬ നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്ന് ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്ന് പറയണം”.
то скажеш до них: „Я склав своє блага́ння перед царське́ обличчя, щоб не вертали мене до Єгонатанового дому, щоб там не поме́рти“.
27 ൨൭ സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
І прийшли всі зверхники до Єремії й запиталися його, і він розказав їм згідно зо всіма́ тими словами, що звелів був цар. І вони мо́вчки відійшли від нього, бо не довідались про обгово́рену річ.
28 ൨൮ യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
І сидів Єремія на подвір'ї в'язни́ці аж до дня, коли був здобутий Єрусалим. І сталося, як був здобутий Єрусалим:

< യിരെമ്യാവു 38 >