< യിരെമ്യാവു 38 >
1 ൧ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു:
Bet Šefatija, Matana dēls, un Ģedalija, Pašhura dēls, un Juhals, Šelemijas dēls, un Pašhurs, Malhijas dēls, dzirdēja tos vārdus, ko Jeremija uz visiem ļaudīm runāja sacīdams:
2 ൨ “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും
Tā saka Tas Kungs: kas šai pilsētā paliek, tas mirs caur zobenu, caur badu un caur mēri, bet kas iet ārā pie Kaldejiem, tas dzīvos un savu dvēseli paturēs un dzīvos.
3 ൩ യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ട്,
Tā saka Tas Kungs: šī pilsēta dotin taps dota Bābeles ķēniņa karaspēkam rokā, ka tas to uzņem.
4 ൪ പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞു.
Tad tie lielkungi sacīja uz ķēniņu: liec jel šo vīru nokaut; jo tā viņš rokas dara gurdenas tiem karavīriem, kas vēl atliek šai pilsētā, un rokas visiem ļaudīm, kad viņš tādus vārdus uz tiem runā; jo šis vīrs nemeklē šo ļaužu labumu, bet viņu ļaunumu.
5 ൫ സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്ന് പറഞ്ഞു.
Un ķēniņš Cedeķija sacīja: redzi, viņš ir jūsu rokās, jo ķēniņš pret jums nekā nespēj.
6 ൬ അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു.
Tad tie ņēma Jeremiju, un to iemeta Malhijas, ķēniņa dēla, bedrē, kas bija cietuma pagalmā, un Jeremiju nolaida ar virvēm, bet tai bedrē nebija ūdens, bet dubļi, un Jeremija iegrima dubļos.
7 ൭ അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്ന് രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്ന് രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു.
Un Ebedmelehs, Moru vīrs, ķēniņa sulainis, kas bija ķēniņa namā, dzirdēja, ka tie Jeremiju bija metuši bedrē, un ķēniņš sēdēja Benjamina vārtos.
8 ൮ ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു:
Tad Ebedmelehs izgāja no ķēniņa nama un runāja uz ķēniņu un sacīja:
9 ൯ “യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്ന് പറഞ്ഞു.
Mans kungs un ķēniņ, šie vīri ir ļaunu darījuši ar visu, ko tie darījuši pravietim Jeremijam, ko tie metuši bedrē, un viņam savā vietā badu jāmirst, tāpēc ka maizes pilsētā vairs nav.
10 ൧൦ രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്ന് കല്പിച്ചു.
Tad ķēniņš Ebedmeleham, tam Moru vīram, pavēlēja un sacīja: ņem no šejienes trīsdesmit vīrus līdz un izvelc pravieti Jeremiju no bedres, pirms viņš mirst.
11 ൧൧ അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്ന്, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു.
Tad Ebedmelehs ņēma tos vīrus un nāca ķēniņa namā apakš mantu kambara un ņēma no turienes kādas vecas saplīsušas drēbju lupatas un tās nolaida ar virvēm pie Jeremijas bedrē.
12 ൧൨ കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിന് പുറമെ കയറിട്ടുകൊള്ളുക” എന്ന് പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
Tad tas Moru vīrs Ebedmelehs sacīja uz Jeremiju: liec jel tās vecās saplīsušās drēbju lupatas apakš savām roku padusēm ap tām virvēm, un Jeremija tā darīja.
13 ൧൩ അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
Un tie Jeremiju izvilka ar tām virvēm un viņu izcēla no bedres, un Jeremija palika cietuma pagalmā.
14 ൧൪ അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്ന് കല്പിച്ചു.
Tad ķēniņš Cedeķija nosūtīja un lika atvest pravieti Jeremiju pie sevis trešajā ieejamā vietā pie Tā Kunga nama. Un ķēniņš sacīja uz Jeremiju: es tev ko vaicāšu, neapslēp man nekā.
15 ൧൫ അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്ന് പറഞ്ഞു.
Tad Jeremija sacīja uz Cedeķiju: kad es tev to sacīšu, tad tu mani kautin nokausi, un kad es tev padomu došu, tad tu tomēr mani neklausīsi.
16 ൧൬ സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്ന് യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
Un ķēniņš Cedeķija Jeremijam zvērēja paslepeni un sacīja: tik tiešām kā Tas Kungs dzīvo, kas mums šo dvēseli radījis, es tevi nenokaušu un tevi nenodošu šiem vīriem rokā, kas tavu dvēseli meklē.
17 ൧൭ അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്ക് പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
Tad Jeremija sacīja uz Cedeķiju: tā saka Tas Kungs, tas Dievs Cebaot, Israēla Dievs: ja tu iet iziesi pie Bābeles ķēniņa lielkungiem, tad tava dvēsele dzīvos, un šī pilsēta netaps ar uguni sadedzināta, un tad tu dzīvosi, tu un tavs nams.
18 ൧൮ നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്ന് പറഞ്ഞു.
Bet ja tu neiziesi pie Bābeles ķēniņa lielkungiem, tad šī pilsēta Kaldejiem taps dota rokā, un tie to sadedzinās ar uguni, un tu no viņu rokas neizspruksi.
19 ൧൯ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് പറഞ്ഞു.
Un ķēniņš Cedeķija sacīja uz Jeremiju: es bīstos no tiem Jūdiem, kas Kaldejiem piekrituši, ka mani nenodod viņu rokā, un tie mani neapmēda.
20 ൨൦ അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കണമേ; എന്നാൽ നിനക്ക് ശുഭമായിരിക്കും; നിനക്ക് പ്രാണരക്ഷയുണ്ടാകും.
Un Jeremija sacīja: tevi nenodos; klausi jel Tā Kunga balsij, ko es uz tevi runāju, tad tev labi klāsies, un tava dvēsele dzīvos.
21 ൨൧ പുറത്തു ചെല്ലുവാൻ നിനക്ക് മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാട് ഇതാണ്:
Bet ja tu liedzies iet ārā, tad šis ir tas vārds, ko Tas Kungs man parādījis:
22 ൨൨ യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്ന് അവർ പറയും.
Redzi, visas sievas, kas Jūda ķēniņa namā atliek, taps izvestas pie Bābeles ķēniņa lielkungiem, un tās sacīs: tavi draugi tevi pievīluši un tevi pārvarējuši, un kad nu tavas kājas iegrimušas dubļos, tad tie griezušies atpakaļ.
23 ൨൩ നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും”.
Un visas tavas sievas un visi tavi bērni taps izvesti pie Kaldejiem, un tu pats neizspruksi no viņu rokām, bet tu tapsi sagrābts caur Bābeles ķēniņa roku un sadedzināsi šo pilsētu ar uguni.
24 ൨൪ സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല.
Tad Cedeķija sacīja uz Jeremiju: lai neviens nezin par šiem vārdiem, ka tu nemirsti.
25 ൨൫ ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ട് നിന്റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ,
Un kad tie lielkungi dzirdēs, ka es ar tevi esmu runājis, un tie nāk pie tevis un uz tevi saka: saki mums jel, ko tu ar ķēniņu esi runājis, neslēp to mums, tad mēs tevi nenokausim, un ko ķēniņš uz tevi runājis?
26 ൨൬ നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്ന് ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്ന് പറയണം”.
Tad tev uz tiem būs sacīt: es pakritu lūgdams ķēniņa priekšā, ka tas mani neliktu vest Jonatana namā, tur mirt.
27 ൨൭ സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
Kad nu visi lielkungi pie Jeremijas nāca un viņu vaicāja, tad viņš tiem sacīja pēc visiem šiem vārdiem, ko ķēniņš bija pavēlējis. Un tie viņu atstāja mierā, jo tie to lietu nedabūja dzirdēt.
28 ൨൮ യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
Un Jeremija palika cietuma pagalmā līdz tai dienai, kad Jeruzāleme tapa uzņemta.