< യിരെമ്യാവു 36 >
1 ൧ യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്ന് യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
၁ယောရှိ၏သားယုဒဘုရင်ယောယကိမ်နန်းစံ စတုတ္ထနှစ်၌ထာဝရဘုရားသည်ငါ့အား၊-
2 ൨ “നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്ത് നിന്നോട് സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.
၂``သင်သည်စာလိပ်တစ်ခုကိုယူ၍ဣသရေလ ပြည်၊ ယုဒပြည်နှင့်နိုင်ငံတကာတို့ကိုရည်မှတ် ၍ ငါမိန့်မှာတော်မူခဲ့သမျှသောစကားတို့ ကိုရေးမှတ်လော့။ ယောရှိမင်းလက်ထက်၌ငါ ၏ဗျာဒိတ်တော်ကိုစတင်ခံယူရချိန်မှ အစပြု၍ ယနေ့တိုင်အောင်သင့်အားငါမိန့် ကြားခဲ့သမျှသောစကားတို့ကိုရေးမှတ် လော့။-
3 ൩ ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്ക് വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും”.
၃ယုဒပြည်သားများသည်မိမိတို့အတွက် ငါ ရည်မှန်းထားသည့်ဘေးအန္တရာယ်ဆိုး၏အ ကြောင်းကိုကြားသိရပါမူ မိမိတို့၏အကျင့် ဆိုးများကိုစွန့်ပစ်ကောင်းစွန့်ပစ်ကြလိမ့်မည်။ ထိုအခါငါသည်သူတို့ပြုကျင့်သည့်မ ကောင်းမှုဒုစရိုက်များအတွက်အပြစ် ဖြေလွှတ်တော်မူမည်'' ဟုမိန့်တော်မူ၏။
4 ൪ അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
၄သို့ဖြစ်၍ငါသည်နေရိ၏သားဗာရုတ်ကို ခေါ်ပြီးလျှင် မိမိအားထာဝရဘုရားမိန့် ကြားခဲ့သမျှသောစကားတို့ကိုရေးမှတ် ရန်နှုတ်တိုက်ချပေးလေသည်။ ဗာရုတ်သည် လည်းစာလိပ်တစ်ခုတွင်ရေးမှတ်၍ထား၏။-
5 ൫ യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: “ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.
၅ထိုနောက်ငါသည်ဗာရုတ်အား``ငါသည်ဗိမာန် တော်သို့ဝင်ခွင့်မရပါ။-
6 ൬ ആകയാൽ നീ ചെന്ന് എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതത് പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കണം.
၆သို့ရာတွင်နောက်တစ်ကြိမ်လူတို့အစာရှောင် ကြသောအခါ၌ ငါသည်သင့်အားဗိမာန် တော်သို့သွားစေလိုသည်။ ငါ့အားထာဝရ ဘုရားမိန့်ကြားသဖြင့်သင့်အားငါနှုတ် တိုက်ချပေးခဲ့သမျှသောစကားများကို လူတို့ကြားသိကြစေရန်သင်သည်ထိုစာ လိပ်ကိုကျယ်စွာဖတ်ပြရမည်။ မိမိတို့မြို့ ရွာများမှရောက်ရှိလာကြသောယုဒပြည် သားအပါအဝင်ရှိရှိသမျှသောလူတို့ ကြားသိကြစေရန်သင်သည်ဤစာလိပ် ကိုဖတ်ပြလော့။-
7 ൭ ഒരുപക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതാണല്ലോ”.
၇ထာဝရဘုရားသည်ဤလူတို့အားထိတ် လန့်တုန်လှုပ်ဖွယ်ကောင်းသည့်အမျက်တော် ဖြင့်ခြိမ်းခြောက်တော်မူပြီဖြစ်၍ လူတို့သည် မိမိတို့အကျင့်ဆိုးများကိုစွန့်ပစ်ကာ ထာဝရဘုရားထံတော်သို့ဆုတောင်း ပတ္ထနာပြုကောင်းပြုကြပေလိမ့်မည်'' ဟု ညွှန်ကြားပြောဆို၏။-
8 ൮ യിരെമ്യാപ്രവാചകൻ തന്നോട് കല്പിച്ചതുപോലെയെല്ലാം നേര്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു; യഹോവയുടെ ആലയത്തിൽവച്ച് ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു.
၈ထို့ကြောင့်ဗာရုတ်သည်မိမိအားငါမှာကြား ထားသည့်အတိုင်း တိကျစွာထာဝရဘုရား ၏ဗျာဒိတ်စကားတော်တို့ကိုဗိမာန်တော် ထဲ၌ဖတ်ပြလေ၏။
9 ൯ യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകലജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
၉ယောရှိ၏သားယုဒဘုရင်ယောယကိမ်နန်း စံပဉ္စမနှစ်၊ နဝမလ၌ဣသရေလပြည်သား တို့သည်ထာဝရဘုရား၏ရှေ့တော်တွင် မျက်နှာ ပွင့်လန်းအံ့သောငှာအစာရှောင်ချိန်ကိုကြေ ညာကြသဖြင့် ယေရုရှလင်မြို့သူမြို့သား အပေါင်းတို့သည်လည်းကောင်း၊ ယုဒမြို့ အသီးသီးမှလာရောက်ကြသူလူအပေါင်း တို့သည်လည်းကောင်းအစာရှောင်ကြကုန်၏။-
10 ൧൦ അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിന്റെ മുറിയിൽ വച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകലജനത്തെയും വായിച്ചു കേൾപ്പിച്ചു.
၁၀ထိုအခါဗာရုတ်သည်စာလိပ်ပါငါနှုတ် တိုက်ချပေးသမျှသောစကားတို့ကို ဗိမာန် တော်တွင်းရှိလူတို့ကြားနိုင်လောက်သောအရပ် မှဖတ်ပြလေသည်။ သူသည်ဂေမရိ၏သား ဘုရင်၏အတိုင်ပင်ခံအမတ်ရှာဖန်၏အခန်း မှနေ၍ထိုစာလိပ်ကိုဖတ်သတည်း။ ထိုအခန်း သည်ဗိမာန်တော်အဝင်ဝတံခါးသစ်အနီး အထက်တံတိုင်းအတွင်း၌တည်ရှိလေသည်။
11 ൧൧ ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ
၁၁ဂေမရိ၏သားရှာဖန်၏မြေး၊ မိက္ခာယသည် ထိုစာလိပ်တွင်ပါရှိသည့်ထာဝရဘုရား ၏စကားတော်တို့ကိုကြားလျှင်၊-
12 ൧൨ അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
၁၂နန်းတော်အတွင်းမှူးမတ်များစည်းဝေးလျက် ရှိရာဘုရင့်အတိုင်ပင်ခံအမတ်၏အခန်းသို့ သွားလေသည်။ ထိုအရပ်တွင်ဘုရင့်အတိုင်ပင်ခံ အမတ်ဧလိရှမာ၊ ရှေမာယ၏သားဒေလာသ၊ အာခဗော်၏သားဧလနာသန်၊ ရှာဖန်၏သား ဂေမရိ၊ ဟာနနိ၏သားဇေဒကိနှင့်အခြား မှူးမတ်အပေါင်းတို့ရှိကြ၏။-
13 ൧൩ ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളെല്ലാം മീഖായാവ് അവരോടു പ്രസ്താവിച്ചു.
၁၃မိက္ခာယသည်လူတို့အားဗာရုတ်ဖတ်ပြသည့် စကားများအနက်မိမိကြားသိခဲ့ရသမျှ ကိုထိုသူတို့အားပြောပြလေသည်။-
14 ൧൪ അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ട് വരുക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.
၁၄ထိုအခါမှူးမတ်တို့သည်ကုရှိ၏မြစ်၊ ရှေလမိ ၏မြေး၊ နာသနိ၏သားယေဟုဒိကိုဗာရုတ် ထံသို့စေလွှတ်၍ ဗာရုတ်အားမိမိလူတို့ဖတ်ပြ သည့်စာလိပ်နှင့်အတူလာရောက်ရန်မှာကြား လိုက်ကြ၏။ ဗာရုတ်သည်လည်းထိုသူတို့ထံ သို့လာလေသည်။-
15 ൧൫ അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചു കേൾപ്പിച്ചു.
၁၅ထိုသူတို့သည်ဗာရုတ်ကိုထိုင်ရန်ပြောကြား ပြီးလျှင်``ဤစာလိပ်ကိုငါ့တို့အားဖတ်ပြ ပါလော့'' ဟုဆိုသဖြင့်ဗာရုတ်သည်ဖတ်၍ ပြ၏။-
16 ൧൬ ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയപ്പെട്ട് തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: “ഈ വചനങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും” എന്ന് പറഞ്ഞു.
၁၆ဖတ်၍ပြီးဆုံးသွားသောအခါမှူးမတ်တို့သည် ထိတ်လန့်သည့်အမှုအရာဖြင့်အချင်းချင်း ကြည့်ကာ``ဤအမှုကိုမင်းကြီးအားငါတို့ သံတော်ဦးတင်ရပါမည်'' ဟုဗာရုတ်အား ပြောကြာပြီးလျှင်၊-
17 ൧൭ “നീ ഈ വചനങ്ങളെല്ലാം എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറയുക” എന്ന് അവർ ബാരൂക്കിനോടു ചോദിച്ചു.
၁၇``သင်သည်အဘယ်သို့လျှင်ဤစကားအလုံး စုံကိုရရှိရေးမှတ်ခဲ့ပါသနည်း။ ယင်းတို့ ကိုသင့်အားယေရမိနှုတ်တိုက်ချပေးပါ သလော'' ဟုမေးမြန်းကြ၏။
18 ൧൮ ബാരൂക്ക് അവരോട്: “അവൻ ഈ വചനങ്ങളെല്ലാം പറഞ്ഞുതന്നു; ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി” എന്നുത്തരം പറഞ്ഞു.
၁၈ဗာရုတ်သည်လည်း၊``ဤစကားအလုံးစုံကို ယေရမိကနှုတ်တိုက်ချပေး၍ အကျွန်ုပ်က မင်နှင့်စာလိပ်ပေါ်တွင်ရေးချပါသည်'' ဟု ပြန်လည်ဖြေကြား၏။
19 ൧൯ അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി നീയും യിരെമ്യാവും കൂടി ഒളിച്ചുകൊള്ളുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.
၁၉ထိုအခါမှူးမတ်များက``သင်နှင့်ယေရမိ သည်ထွက်ပြေးပုန်းရှောင်နေရကြပေမည်။ သင်တို့ရှိရာကိုအဘယ်သူမျှမသိစေ နှင့်'' ဟုဗာရုတ်အားပြောကြားကြ၏။
20 ൨൦ അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.
၂၀မှူးမတ်တို့သည်စာလိပ်ကိုဘုရင့်အတိုင် ပင်ခံအမတ်ဧလိရှမာ၏အခန်းတွင်ထား ခဲ့၍ နန်းတော်သို့သွားရောက်ကာမင်းကြီး အားဖြစ်ပျက်သမျှအကြောင်းစုံကိုသံ တော်ဦးတင်ကြ၏။-
21 ൨൧ രാജാവ് ചുരുൾ എടുത്തുകൊണ്ട് വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
၂၁ထိုအခါမင်းကြီးသည်ယေဟုဒိအားစေ လွှတ်၍စာလိပ်ကိုအယူခိုင်းလေသည်။ ယေဟု ဒိသည်လည်းဧလိရှမာ၏အခန်းမှထိုစာ လိပ်ကိုယူပြီးလျှင် မင်းကြီးနှင့်တကွမင်း ကြီး၏ပတ်လည်တွင်ရပ်လျက်နေသည့် မှူးမတ်များ၏ရှေ့တွင်ဖတ်ပြ၏။-
22 ൨൨ ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
၂၂ထိုကာလသည်ဆောင်းအခါဖြစ်၍မင်း ကြီးသည် မိမိ၏ဆောင်းရာသီစံနန်း အတွင်းမီးအိုးကင်းရှေ့တွင်ထိုင်လျက်နေ၏။-
23 ൨൩ യെഹൂദി മൂന്നു നാല് ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
၂၃ယေဟုဒိဖတ်၍သုံးလေးပိုဒ်မျှပြီးသည် နှင့်တစ်ပြိုင်နက်မင်းကြီးသည် ထိုအပိုဒ်တို့ ကိုဋ္ဌားနှင့်လှီးဖြတ်၍မီးထဲသို့ပစ်ထည့် လိုက်၏။ သူသည်ဤနည်းအတိုင်းပင်စာ လိပ်တစ်ခုလုံးမီးလောင်ကျွမ်း၍သွား သည့်တိုင်အောင်ပြုလေသည်။-
24 ൨൪ രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
၂၄သို့ရာတွင်စာလိပ်ပါစကားအလုံးစုံကို ကြားရသူမင်းကြီးနှင့်တကွ အဘယ်မှူး မတ်မျှကြောက်လန့်မှုမဖြစ်ကြ။ နောင်တ ရသည့်လက္ခဏာကိုလည်းမပြကြ။-
25 ൨൫ “ചുരുൾ ചുട്ടുകളയരുതേ” എന്ന് എൽനാഥാനും ദെലായാവും ഗെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.
၂၅ဧလနာသန်၊ ဒေလာယနှင့်ဂေမရိတို့ သည်မင်းကြီးအား ထိုစာလိပ်ကိုမီးမရှို့ ရန်လျှောက်ထားတောင်းပန်ကြသော်လည်း မင်းကြီးသည်သူတို့၏ပန်ကြားချက်ကို နားမထောင်ချေ။-
26 ൨൬ അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിന്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.
၂၆ထိုနောက်သူသည်အာဇရေလ၏သား၊ စရာယ၊ အာဗဒေလ၏သားရှေလမိတို့နှင့်အတူ သားတော်ယေရမေလအား ငါနှင့်ငါ၏စာ ရေးဗာရုတ်ကိုဖမ်းဆီးရန်အမိန့်ပေးလေ သည်။ သို့ရာတွင်ထာဝရဘုရားသည်ငါ တို့နှစ်ယောက်အားဝှက်ထားတော်မူ၏။
27 ൨൭ ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായി:
၂၇ဗာရုတ်အားငါနှုတ်တိုက်ချပေးသည့်စာလိပ် ကိုမင်းကြီးမီးရှို့လိုက်ပြီးနောက်ထာဝရ ဘုရားသည်ငါ့အား၊-
28 ൨൮ “നീ മറ്റൊരു ചുരുൾ വാങ്ങി യെഹൂദാ രാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന സകലവചനങ്ങളും അതിൽ എഴുതുക.
၂၈``သင်သည်အခြားစာလိပ်တစ်ခုကိုယူ၍ ယောယကိမ်မင်းမီးရှို့လိုက်သည့်စာလိပ်တွင် ပါရှိသမျှသောစကားတို့ကိုရေးမှတ်၍ ထားလော့။-
29 ൨൯ എന്നാൽ യെഹൂദാ രാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും നശിപ്പിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന്’ എന്നു പറഞ്ഞ് നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.
၂၉ယောယကိမ်မင်းအားလည်းထာဝရဘုရား က``သင်သည်စာလိပ်ကိုမီးရှို့ပစ်ပြီးလျှင် ယေရမိအားဗာဗုလုန်ဘုရင်သည်ဤပြည် သို့လာရောက်၍လူများ၊ တိရစ္ဆာန်များကိုသုတ် သင်ဖျက်ဆီးပစ်လိမ့်မည်ဟုအဘယ်ကြောင့် ဟောပြောရပါသနည်းဟုမေးမြန်းခဲ့ပေ သည်။-
30 ൩൦ അതുകൊണ്ട് യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരുത്തനും ഉണ്ടാവുകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുവാൻ എറിഞ്ഞുകളയും.
၃၀သို့ဖြစ်၍သင်၏သားမြေးများသည်အဘယ် အခါ၌မျှ ဒါဝိဒ်မင်း၏ရာဇပလ္လင်၌ မင်းအဖြစ်ကိုရရှိကြလိမ့်မည်မဟုတ်ဟု ငါထာဝရဘုရားမြွက်ဆို၏။ သင်၏အလောင်း ကိုလည်းနေ့အခါနေပူ၍ညဥ့်အခါ ဆီး နှင်းထိရာအရပ်တွင်ပစ်ထုတ်ထားကြ လိမ့်မည်။-
31 ൩൧ ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്ന് ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ സകല അനർത്ഥങ്ങളും ഞാൻ അവർക്ക് വരുത്തും”.
၃၁သင်တို့ကူးလွန်ခဲ့ကြသည့်အပြစ်များ အတွက် ငါသည်သင်နှင့်သင်၏သားမြေးတို့ အားသင့်မှူးမတ်များနှင့်အတူအပြစ်ဒဏ် ခတ်မည်။ သင်နှင့်ယေရုရှလင်မြို့သူမြို့ သားများ၊ ယုဒပြည်သားများသည်ငါ သတိပေးခဲ့သည်ကိုပမာဏမပြုကြ။ သို့ဖြစ်၍ငါသည်မိမိခြိမ်းခြောက်ခဲ့သည့် ဘေးအန္တရာယ်ဆိုးကို သင်တို့အပေါ်သို့ သက်ရောက်စေမည်ဟုမိန့်တော်မူကြောင်း ပြန်ကြားပြောဆိုလော့'' ဟုမိန့်မှာ တော်မူ၏။
32 ൩൨ അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാ രാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.
၃၂ထိုအခါယေရမိသည်အခြားစာလိပ်တစ် ခုကိုယူ၍မိမိ၏စာရေးဗာရုတ်အားပေး၏။ ဗာရုတ်သည်ယောယကိမ်မင်းမီးရှို့လိုက်သည့် စာလိပ်တွင်ပါရှိသမျှသောစကားတို့ကို ငါနှုတ်တိုက်ချပေးသည့်အတိုင်းရေးချလေ သည်။ ငါနှုတ်တိုက်ချပေးသည့်အလားတူ စကားများကိုထပ်လောင်းဖြည့်စွက်၍ ပေးလေသည်။