< യിരെമ്യാവു 33 >

1 യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:
و هنگامی که ارمیا در صحن زندان محبوس بود کلام خداوند بار دیگر براو نازل شده، گفت:۱
2 “ഭൂമിയെ നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്ന് നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
«خداوند که این کار رامی کند و خداوند که آن را مصور ساخته، مستحکم می‌سازد و اسم او یهوه است چنین می‌گوید:۲
3 “എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്ക് ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.
مرا بخوان و تو را اجابت خواهم نمودو تو را از چیزهای عظیم و مخفی که آنها راندانسته‌ای مخبر خواهم ساخت.۳
4 ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാ രാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
زیرا که یهوه خدای اسرائیل درباره خانه های این شهر و درباره خانه های پادشاهان یهودا که در مقابل سنگرها ومنجنیقها منهدم شده است،۴
5 അവർ കൽദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
و می‌آیند تا باکلدانیان مقاتله نمایند و آنها را به لاشهای کسانی که من در خشم و غضب خود ایشان را کشتم پرمی کنند. زیرا که روی خود را از این شهر به‌سبب تمامی شرارت ایشان مستور ساخته‌ام.۵
6 ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും.
اینک به این شهر عافیت و علاج باز خواهم داد و ایشان راشفا خواهم بخشید و فراوانی سلامتی و امانت رابه ایشان خواهم رسانید.۶
7 ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.
و اسیران یهودا واسیران اسرائیل را باز آورده، ایشان را مثل اول بناخواهم نمود.۷
8 അവർ എന്നോട് പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.
و ایشان را از تمامی گناهانی که به من ورزیده‌اند، طاهر خواهم ساخت و تمامی تقصیرهای ایشان را که بدانها بر من گناه ورزیده واز من تجاوز کرده‌اند، خواهم آمرزید.۸
9 ഞാൻ അവർക്ക് ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിന് വരുത്തുന്ന എല്ലാ നന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും”.
و این شهر برای من اسم شادمانی و تسبیح و جلال خواهد بود نزد جمیع امت های زمین که چون آنهاهمه احسانی را که به ایشان نموده باشم بشنوندخواهند ترسید. و به‌سبب تمام این احسان وتمامی سلامتی که من به ایشان رسانیده باشم خواهند لرزید.۹
10 ൧൦ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേം വീഥികളിലും
خداوند چنین می‌گوید که دراین مکان که شما درباره‌اش می‌گویید که آن ویران و خالی از انسان و بهایم است یعنی در شهرهای یهودا و کوچه های اورشلیم که ویران و خالی ازانسان و ساکنان و بهایم است،۱۰
11 ൧൧ ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
در آنها آوازشادمانی و آواز سرور و آواز داماد و آواز عروس و آواز کسانی که می‌گویند یهوه صبایوت راتسبیح بخوانید زیرا خداوند نیکو است و رحمت او تا ابدالاباد است، بار دیگر شنیده خواهد شد وآواز آنانی که هدایای تشکر به خانه خداوندمی آورند. زیرا خداوند می‌گوید اسیران این زمین را مثل سابق باز خواهم آورد.۱۱
12 ൧൨ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;
یهوه صبایوت چنین می‌گوید: در اینجایی که ویران و از انسان وبهایم خالی است و در همه شهرهایش بار دیگرمسکن شبانانی که گله‌ها را می‌خوابانند خواهدبود.۱۲
13 ൧൩ മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
و خداوند می‌گوید که در شهرهای کوهستان و شهرهای همواری و شهرهای جنوب و در زمین بنیامین و در حوالی اورشلیم وشهرهای یهودا گوسفندان بار دیگر از زیردست شمارندگان خواهند گذشت.۱۳
14 ൧൪ “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
اینک خداوندمی گوید: ایامی می‌آید که آن وعده نیکو را که درباره خاندان اسرائیل و خاندان یهودا دادم وفاخواهم نمود.۱۴
15 ൧൫ ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
در آن ایام و در آن زمان شاخه عدالت برای داود خواهم رویانید و او انصاف وعدالت را در زمین جاری خواهد ساخت.۱۵
16 ൧൬ ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്ന് പേര് പറയും”.
درآن ایام یهودا نجات خواهد یافت و اورشلیم به امنیت مسکون خواهد شد و اسمی که به آن نامیده می‌شود این است: یهوه صدقینو.۱۶
17 ൧൭ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല.
زیرا خداوند چنین می‌گوید که از داود کسی‌که برکرسی خاندان اسرائیل بنشیند کم نخواهد شد.۱۷
18 ൧൮ ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല”.
و از لاویان کهنه کسی‌که قربانی های سوختنی بگذراند و هدایای آردی بسوزاند وذبایح همیشه ذبح نماید از حضور من کم نخواهدشد.»۱۸
19 ൧൯ യിരെമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
و کلام خداوند بر ارمیا نازل شده، گفت:۱۹
20 ൨൦ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്ത് പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ,
«خداوند چنین می‌گوید: اگر عهد مرا با روز وعهد مرا با شب باطل توانید کرد که روز و شب دروقت خود نشود،۲۰
21 ൨൧ എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ഛേദിക്കപ്പെട്ടേക്കാം.
آنگاه عهد من با بنده من داودباطل خواهد شد تا برایش پسری که بر کرسی اوسلطنت نماید نباشد و با لاویان کهنه که خادم من می‌باشند.۲۱
22 ൨൨ ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
چنانکه لشکر آسمان را نتوان شمردو ریگ دریا را قیاس نتوان کرد، همچنان ذریت بنده خود داود و لاویان را که مرا خدمت می‌نمایند زیاده خواهم گردانید.»۲۲
23 ൨൩ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
و کلام خداوند بر ارمیا نازل شده، گفت:۲۳
24 ൨൪ “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു”.
«آیا نمی بینی که این قوم چه حرف می‌زنند؟ می‌گویند که خداوند آن دو خاندان را که برگزیده بود ترک نموده است. پس قوم مرا خوارمی شمارند که در نظر ایشان دیگر قومی نباشند.۲۴
25 ൨൫ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്‍ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
خداوند چنین می‌گوید: اگر عهد من با روز وشب نمی بود و قانون های آسمان و زمین را قرارنمی دادم،۲۵
26 ൨൬ ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും”.
آنگاه نیز ذریت یعقوب ونسل بنده خود داود را ترک می‌نمودم و از ذریت او بر اولادابراهیم و اسحاق و یعقوب حاکمان نمی گرفتم. زیرا که اسیران ایشان را باز خواهم آورد و برایشان ترحم خواهم نمود.»۲۶

< യിരെമ്യാവു 33 >