< യിരെമ്യാവു 32 >
1 ൧ യെഹൂദാ രാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ തന്നെ, യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്.
Slovo, kteréž se stalo k Jeremiášovi od Hospodina léta desátého Sedechiáše krále Judského, kterýžto rok jest osmnáctý Nabuchodonozorův.
2 ൨ അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്നു.
(Bylo pak tehdáž vojsko krále Babylonského oblehlo Jeruzalém, a Jeremiáš prorok byl zavřín v síni stráže, kteráž byla v domě krále Judského.
3 ൩ “ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ പിടിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നും
Nebo dal jej byl vsaditi Sedechiáš král Judský, řka: Proč ty prorokuješ, právě: Takto praví Hospodin: Aj, já dám město toto v ruku krále Babylonského, aby je vzal.
4 ൪ യെഹൂദാ രാജാവായ സിദെക്കീയാവ് കൽദയരുടെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ, ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ ഇവനുമായി കണ്ണിൽകണ്ണിൽ നോക്കി, മുഖാമുഖമായി സംസാരിക്കും;
Sedechiáš také král Judský neznikne ruky Kaldejských, ale jistotně vydán bude v ruku krále Babylonského, a budou mluviti ústa jeho s ústy jeho, a oči jeho uzří oči jeho.
5 ൫ അവൻ സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവനെ സന്ദർശിക്കുംവരെ അവൻ അവിടെ ആയിരിക്കും; നിങ്ങൾ കൽദയരോടു യുദ്ധംചെയ്താലും നിങ്ങൾക്ക് ജയം ഉണ്ടാകുകയില്ല എന്ന് യഹോവയുടെ അരുളപ്പാട് എന്നും നീ പ്രവചിക്കുവാൻ എന്ത്” എന്നു പറഞ്ഞ് യെഹൂദാ രാജാവായ സിദെക്കീയാവ് അവനെ അവിടെ തടവിലാക്കിയിരുന്നു.
Nýbrž do Babylona zavede Sedechiáše, aby tam byl, až ho navštívím, dí Hospodin. Poněvadž bojujete s Kaldejskými, nepovede se vám šťastně.)
6 ൬ യിരെമ്യാവ് പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Tehdy řekl Jeremiáš: Stalo se slovo Hospodinovo ke mně, řkoucí:
7 ൭ “നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന് ‘അനാഥോത്തിലെ എന്റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലയോ;’ എന്ന് പറയും”.
Aj, Chanameel syn Salluma, strýce tvého, jde k tobě, aťby řekl: Kup sobě dvůr můj, kterýž jest v Anatot; nebo tobě právem příbuznosti náleží koupiti jej.
8 ൮ യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: “ബെന്യാമീൻദേശത്ത് അനാഥോത്തിലെ എന്റെ നിലം വാങ്ങണമേ; അവകാശം നിനക്കുള്ളതല്ലയോ; വീണ്ടെടുപ്പും നിനക്കുള്ളത്; നീ അത് മേടിച്ചുകൊള്ളണം” എന്ന് എന്നോട് പറഞ്ഞു; അത് യഹോവയുടെ അരുളപ്പാട് എന്ന് ഞാൻ ഗ്രഹിച്ചു.
Když pak přišel ke mně Chanameel syn strýce mého, podlé slova Hospodinova, do síně stráže, a řekl ke mně: Kup medle dvůr můj, kterýž jest v Anatot, jenž jest v zemi Beniaminově; nebo tvůj jest právem dědičným, a právem příbuznosti, kupiž jej sobě: tedy porozuměv, že jest to slovo Hospodinovo,
9 ൯ അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം വാങ്ങി, വിലയായ പതിനേഴ് ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.
I koupil jsem od Chanameele syna strýce svého ten dvůr, kterýž jest v Anatot, a odvážil jsem jemu peněz sedmnácte lotů stříbra.
10 ൧൦ ആധാരം എഴുതി മുദ്രയിട്ട് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന് തുലാസിൽ തൂക്കിക്കൊടുത്തു.
A zapsav to do cedule, zapečetil jsem, a osvědčil jsem svědky, odváživ peníze na váze.
11 ൧൧ ഇങ്ങനെ ന്യായവും പതിവും അനുസരിച്ച് മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി.
Potom vzal jsem, podlé přikázaní a ustanovení, cedule té koupě zapečetěnou i otevřenou,
12 ൧൨ ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാർ എല്ലാവരുടെയും കണ്മുമ്പിൽ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.
A dal jsem ceduli té koupě Báruchovi synu Neriášovu, synu Maaseiášovu, před očima Chanameele strýce svého, a před očima svědků, kteříž se podepsali v ceduli té koupě, před očima všech Judských, kteříž se byli posadili v síni stráže.
13 ൧൩ അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചത് എന്തെന്നാൽ:
A přikázal jsem Báruchovi před očima jejich, řka:
14 ൧൪ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങൾ വാങ്ങി, അവ ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മൺപാത്രത്തിൽ വെക്കുക.
Takto praví Hospodin zástupů, Bůh Izraelský: Vezmi cedule tyto, tuto ceduli té koupě, jakož zapečetěnou, tak ceduli otevřenou tuto, a vlož je do nádoby hliněné, aby trvaly za mnohá léta.
15 ൧൫ ഇനിയും ഈ ദേശത്ത് വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും” എന്ന് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Nebo takto praví Hospodin zástupů, Bůh Izraelský: Ještěť kupováni budou domové, a rolí, i vinice v zemi této.
16 ൧൬ അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർത്ഥിച്ചത് എന്തെന്നാൽ:
Potom modlil jsem se Hospodinu, když jsem dal ceduli té koupě Báruchovi synu Neriášovu, řka:
17 ൧൭ “അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേക്ക് അസാദ്ധ്യമായത് ഒന്നുമില്ല.
Ach, Panovníče Hospodine, aj, ty jsi učinil nebe i zemi mocí svou velikou a ramenem svým vztaženým, nemůžeť skryta býti před tebou žádná věc.
18 ൧൮ അവിടുന്ന് ആയിരം തലമുറയോളം ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവ്വിടത്തിൽ പകരം കൊടുക്കുകയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലയോ അവിടുത്തെ നാമം.
Činíš milosrdenství nad tisíci, a odplacíš za nepravost otců do lůna synů jejich po nich, Bůh veliký, silný, mocný, jehož jméno Hospodin zástupů,
19 ൧൯ അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവിധം കൊടുക്കണ്ടതിന് അങ്ങ് മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടിവക്കുന്നു.
Veliký v radě a znamenitý v správě, poněvadž oči tvé otevřené jsou na všecky cesty synů lidských, abys odplatil jednomu každému podlé cest jeho, a podlé ovoce předsevzetí jeho.
20 ൨൦ അവിടുന്ന് ഈജിപ്റ്റിലും, ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ അവിടുത്തേക്ക് ഒരു നാമം സമ്പാദിക്കുകയും
Kterýž jsi činil divy a zázraky v zemi Egyptské až do tohoto dne, jakož v Izraelovi tak mezi jinými lidmi, a dobyls sobě jména, jakéž jest po dnešní den.
21 ൨൧ അവിടുത്തെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുകയും
Nebo vyvedl jsi lid svůj Izraelský z země Egyptské v divích a v zázracích, a rukou silnou, a ramenem vztaženým, a v strachu velikém,
22 ൨൨ അവരുടെ പിതാക്കന്മാർക്ക് കൊടുക്കുവാൻ അങ്ങ് അവരോട് സത്യം ചെയ്തിരുന്ന, പാലും തേനും ഒഴുകുന്ന ഈ ദേശം അവർക്ക് കൊടുക്കുകയും ചെയ്തു.
A dals jim zemi tuto, kterouž jsi přisáhl dáti otcům jejich, zemi oplývající mlékem a strdí.
23 ൨൩ അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ അവിടുത്തെ വാക്ക് അനുസരിക്കുകയോ അവിടുത്തെ ന്യായപ്രമാണംപോലെ നടക്കുകയോ ചെയ്തില്ല; ചെയ്യുവാൻ അങ്ങ് അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർത്ഥങ്ങൾ സകലവും അങ്ങ് അവർക്ക് വരുത്തിയിരിക്കുന്നു.
Ale že všedše do ní, a dědičně ujavše ji, neposlouchali hlasu tvého, a v zákoně tvém nechodili, všeho, což jsi koli přikázal jim činiti, nečinili, protož způsobils to, aby je potkalo všecko toto zlé.
24 ൨൪ ഇതാ, ഉപരോധക്കോട്ടകൾ! അവർ നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും കാരണം ഈ നഗരം അതിന് നേരെ യുദ്ധം ചെയ്യുന്ന കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അരുളിച്ചെയ്തത് സംഭവിച്ചിരിക്കുന്നു; അങ്ങ് അത് കാണുന്നുവല്ലോ.
Aj, střelci přitáhli na město, aby je vzali, a město skrze meč a hlad a mor dáno jest v ruku Kaldejských, bojujících proti němu; a tak, což jsi koli promluvil, děje se, jakž to sám vidíš.
25 ൨൫ യഹോവയായ കർത്താവേ, നഗരം കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു വാങ്ങി അതിന് സാക്ഷികളെ വയ്ക്കുവാൻ അങ്ങ് എന്നോട് കല്പിച്ചുവല്ലോ”.
Ty pak pravíš mi, Panovníče Hospodine: Zjednej sobě dvůr tento za peníze, a osvědč to svědky, ano již město toto dáno jest v ruku Kaldejských.
26 ൨൬ അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായത് എന്തെന്നാൽ:
I stalo se slovo Hospodinovo k Jeremiášovi, řkoucí:
27 ൨൭ “ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്ക് കഴിയാത്ത വല്ല കാര്യവും ഉണ്ടോ?”
Aj, já jsem Hospodin Bůh všelikého těla, zdaliž přede mnou může býti skryta která věc?
28 ൨൮ അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരത്തെ കൽദയരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.
Protož takto praví Hospodin: Aj, já dávám toto město v ruku Kaldejských a v ruku Nabuchodonozora krále Babylonského, aby je vzal.
29 ൨൯ ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കൽദയർ വന്ന് നഗരത്തിനു തീ വെച്ചു, എന്നെ കോപിപ്പിക്കേണ്ടതിന് മേല്പുരകളിൽവച്ച് ബാലിനു ധൂപം കാട്ടുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടുകൂടി അതിനെ ചുട്ടുകളയും.
A vejdouce Kaldejští, kteříž bojují proti městu tomuto, zapálí ohněm toto město, a vypálí je, i domy ty, na jejichž střechách kadívali Bálovi, a obětovali oběti mokré bohům cizím, aby mne hněvali.
30 ൩൦ യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്ക് അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേൽ മക്കൾ അവരുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു” എന്ന് യഹോവയുടെ അരുളപ്പാട്.
Nebo synové Izraelští a synové Judští od dětinství svého jen toliko činí to, což jest zlého před očima mýma; synové, pravím, Izraelští jen toliko hněvají mne dílem rukou svých, dí Hospodin.
31 ൩൧ “അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയത്തക്കവണ്ണം അത് എനിക്ക് കോപവും ക്രോധവും വരുത്തിയിരിക്കുന്നു.
Toto zajisté město od toho dne, jakž je vystavěli, až do tohoto dne k hněvu mému a prchlivosti mé popouzí mne, tak že je sklidím od tváři své,
32 ൩൨ എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ചെയ്ത സകലദോഷവും നിമിത്തംതന്നെ.
Pro všelikou nešlechetnost synů Izraelských a synů Judských, kterouž páchali, aby mne k hněvu popouzeli, oni, králové jejich, knížata jejich, kněží jejich i proroci jejich, jakož muži Judští, tak obyvatelé Jeruzalémští,
33 ൩൩ അവർ മുഖമല്ല, പുറമത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും, ഉപദേശം കൈക്കൊള്ളുവാൻ അവർ മനസ്സുവച്ചില്ല.
Obracejíce se ke mně hřbetem, a ne tváří. A když je učím, ráno přivstávaje, a to ustavičně, však nikoli neposlouchají, aby přijímali naučení.
34 ൩൪ എന്റെ നാമം വിളിച്ചിരിക്കുന്ന ആലയം അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.
Nadto nastavěli ohavností svých v domě tom, kterýž nazván jest od jména mého, aby jej zanečistili.
35 ൩൫ മോലെക്കിന് അവരുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാലിന്റെ പൂജാഗിരികൾ പണിതു; ഈ മ്ലേച്ഛതകൾ പ്രവർത്തിച്ച് യെഹൂദയെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അത് തോന്നിയിട്ടുമില്ല”.
Nastavěli, pravím, výsostí Bálovi, kteréž jsou v údolí Benhinnom, aby vodili syny své a dcery své Molochovi, ješto jsem jim toho nepřikázal, aniž vstoupilo na srdce mé, aby páchati měli tu ohavnost, a Judu k hřešení přivodili.
36 ൩൬ ‘ഇപ്പോൾ, വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
A nyní z příčiny té takto dí Hospodin. Bůh Izraelský, o městě tomto, o kterémž vy říkáte: Dánoť jest v ruku krále Babylonského skrze meč a hlad a mor:
37 ൩൭ എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്ക് മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും.
Aj, já shromáždím je ze všech zemí, do nichž jsem je rozehnal v hněvě svém, a v rozpálení svém, i v prchlivosti veliké, a přivedu je zase na toto místo, a způsobím to, aby bydlili bezpečně.
38 ൩൮ അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
I budou lidem mým, a já budu jejich Bohem.
39 ൩൯ അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും നന്മവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും.
Dám zajisté jim srdce jedno a cestu jednu, aby se mne báli po všecky dny, tak aby jim dobře bylo i synům jejich po nich.
40 ൪൦ ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.
A učiním s nimi smlouvu věčnou, že se neodvrátím od nich, abych jim neměl dobře činiti; nadto bázeň svou dám v srdce jejich, aby neodstupovali ode mne.
41 ൪൧ ഞാൻ അവരിൽ സന്തോഷിച്ച് അവർക്ക് ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവരെ ഈ ദേശത്തു നടും”.
I veseliti se budu z nich, dobře jim čině, když je štípím v zemi této pevně, celým srdcem svým a vší duší svou.
42 ൪൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന് ഈ വലിയ അനർത്ഥമെല്ലാം വരുത്തിയതുപോലെ തന്നെ ഞാൻ അവർക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്ക് വരുത്തും.
Nebo takto praví Hospodin: Jakož jsem uvedl všecko toto zlé veliké na lid tento, tak uvedu na ně všecko to dobré, o němž jim mluvím.
43 ൪൩ ‘മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും.
Tehdáž kupováno bude pole v zemi této, o níž vy říkáte: Pustá jest, tak že není v ní žádného člověka ani hovada, dánať jest v ruku Kaldejských.
44 ൪൪ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ട് ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങി ആധാരങ്ങൾ എഴുതി മുദ്രയിട്ട് സാക്ഷികളെയും വയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Pole za peníze kupovati budou, a zapisovati do cedulí, a zpečetíce, svědky osvědčovati v zemi Beniaminově a vůkol Jeruzaléma v městech Judských, jakož v městech, kteráž jsou při horách, tak v městech na rovinách, a v městech poledních, když zase přivedu zajaté jejich, dí Hospodin.