< യിരെമ്യാവു 31 >

1 “ആ കാലത്ത് ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Yahweh says that at that time, he will be the God [who is worshiped by] all the clans in Israel, and they will be his people.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽനിന്ന് രക്ഷപെട്ട് ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന് വിശ്രാമം വരുത്തുവാൻ പോകുന്നു”.
This is what Yahweh says: “Those [people] who remained alive and were not killed by [their enemies’] swords were blessed [by me even] in the desert; I enabled them to have peace.
3 യഹോവ ദൂരത്തുനിന്ന് എനിക്ക് പ്രത്യക്ഷമായി അരുളിച്ചെയ്തത്: “നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്ക് ദയ ദീർഘമാക്കിയിരിക്കുന്നു.
Long ago [I, ] Yahweh, said to [your ancestors, ] the Israeli people, ‘I have loved you and I will continue to love you forever. By faithfully loving you, I have brought you close to myself.’
4 യിസ്രായേൽകന്യകേ, ഞാൻ നിന്നെ വീണ്ടും പണിയുകയും നീ പണിയപ്പെടുകയും ചെയ്യും; നീ വീണ്ടും തപ്പ് എടുത്തുകൊണ്ട് സന്തോഷിച്ച്, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.
And [now I tell you], my Israeli people whom I love [MET], that I will cause you to be a nation again. You will [joyfully] dance as you play your tambourines.
5 നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്ത് ഫലം അനുഭവിക്കും.
Again you will plant your vineyards on the hills of Samaria, and you will eat the grapes [that grow there].
6 ‘എഴുന്നേല്ക്കുവിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, കയറിപ്പോകുക’ എന്ന് കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന കാലം വരും.
There will be a time when watchmen will call out from the hills of Samaria [MTY], ‘Come, let’s go up to Jerusalem to [worship] Yahweh, our God!'”
7 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിന് സന്തോഷത്തോടെ ഉച്ചത്തിൽ പാടുവിൻ! ജനതകളുടെ തലവനെക്കുറിച്ച് സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായ അവിടുത്തെ ജനത്തെ രക്ഷിക്കണമേ എന്നു പറയുവിൻ!
And now Yahweh also says this: “Sing joyfully about [what I have done for] the people of Israel! Shout about [your nation, ] the greatest nation! Shout joyfully, praising me and saying, ‘Yahweh, rescue your people, the ones who are still alive!’
8 ഞാൻ അവരെ വടക്കുദേശത്തുനിന്ന് വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടി കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കുകയും ചെയ്യും; അങ്ങനെ വലിയ ഒരു സംഘം ഇവിടേക്ക് മടങ്ങിവരും.
Do that [because] I will bring them back from the northeast, from the most distant places on the earth. Among them will be blind people and lame people, women who are pregnant and women who are (having labor pains/about to give birth to babies). They will be a huge group of people!
9 അവർ കരഞ്ഞുകൊണ്ട് വരും; യാചനയോടെ ഞാൻ അവരെ കൊണ്ടുവരും; ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നദികൾക്കരികിലൂടെ നടത്തും; ഞാൻ യിസ്രായേലിന് പിതാവും, എഫ്രയീം എന്റെ ആദ്യജാതനുമല്ലയോ.
They will be crying as they return, and they will be praying [to me]. I will guide them along streams of water, on level paths where they will not stumble. [I will do this] because I am [like] a father to the Israeli people; [it is as though] Israel is my oldest son.”
10 ൧൦ ജനതകളേ, യഹോവയുടെ വചനം കേൾക്കുവിൻ! ദൂരത്തുള്ള ദ്വീപുകളിൽ അതിനെ പ്രസ്താവിക്കുവിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്ത്, ഒരിടയൻ തന്റെ കൂട്ടത്തെ പാലിക്കുന്നപോലെ അവനെ പാലിക്കും” എന്ന് പറയുവിൻ.
Yahweh says, “[You people in the] nations of the world, listen to this message from me. Then proclaim it to [people who live along] the coasts far away. I scattered my people, but I will gather them [again] and will take care of them like [SIM] a shepherd takes care of his sheep.
11 ൧൧ “യഹോവ യാക്കോബിനെ വീണ്ടെടുത്ത് അവനെക്കാൾ ബലവാനായവന്റെ കൈയിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
I will buy [my] Israeli people back from those who [conquered them because] they were more powerful [than my people].
12 ൧൨ അവർ വന്ന് സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണൻ നനയ്ക്കപ്പെടുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചുപോകുകയും ഇല്ല.
My people will return [to Jerusalem] and shout joyfully on the slopes of Zion Hill. They will rejoice about the things that I have abundantly given to them— grain and new wine and [olive] oil and young sheep and cattle. They themselves will be like a well-watered garden, and they will no longer be sad.
13 ൧൩ അന്ന് കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്ത് സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ച് സങ്കടം നീക്കി സന്തോഷിപ്പിക്കും.
The young women will dance joyfully, and [all] the men, young ones and old ones, will join with them. I will cause them to rejoice instead of mourning; I will comfort them and cause them to be happy instead of being sad.
14 ൧൪ ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ട് തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ട് തൃപ്തി പ്രാപിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
The priests will have plenty of things to eat and drink, and [all] my people will be filled with the good things that I give them. [That will certainly happen because I], Yahweh, have said it!”
15 ൧൫ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ; റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം പ്രാപിക്കുവാൻ അവൾക്കു മനസ്സില്ല”.
Yahweh [also] says this: “Women were weeping in Ramah [town on the border between Israel and Judah]; they were mourning and crying very loudly. [The women who were the descendants of Ephraim and Manasseh, the two grandsons of] Rachel [the wife of Jacob], were weeping about their children, and no one could comfort them because their children were [all] dead.
16 ൧൬ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊള്ളുക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്ന് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
[But now] this is what [I], Yahweh, say: ‘Do not cry [any more], because I will reward you [for the good things you have done for your children]. Your children will return from the land where their enemies [have taken them].
17 ൧൭ “നിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ട്; നിന്റെ മക്കൾ അവരുടെ ദേശത്തേക്ക് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
[I], Yahweh, am telling you that there are things that you can confidently expect [me to do for you] in the future. Your children will return to their own land.’
18 ൧൮ “അവിടുന്ന് എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന് എന്നെ മടക്കിവരുത്തണമേ; അവിടുന്ന് എന്റെ ദൈവമായ യഹോവയല്ലയോ.
I have heard [the people of] Israel grieving very much [and saying to me], ‘You punished us severely, like [SIM] calves are beaten [by their owners to train them for pulling a plow]. [So] bring us back [to obey/worship you again], because we are ready to return to you, because you [alone] are Yahweh, our God.
19 ൧൯ ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം മാര്‍വില്‍ അടിച്ച് നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൗവനത്തിലെ നിന്ദയല്ലയോ ഞാൻ വഹിക്കുന്നത്” എന്ന് എഫ്രയീം വിലപിക്കുന്നത് ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.
We turned away [from you], but we repented; [after you] caused us to realize [that we were guilty]. We beat our chests to show that we were very ashamed [DOU] of the sins that we committed when we were young.’
20 ൨൦ “എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം അവനെക്കുറിച്ച് എന്റെ മനസ്സിൽ ഓർക്കുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോട് കരുണ കാണിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
But [I], Yahweh, say this: The Israeli people certainly are [RHQ] still my dear children [DOU]. It is often necessary for me to threaten [to punish] them, but I still love them. That is why I have not forgotten them, and I will certainly act mercifully toward them.
21 ൨൧ “നിനക്ക് അടയാളങ്ങൾ വെക്കുക; കൈചൂണ്ടികൾ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചുകൊള്ളുക; യിസ്രായേൽകന്യകേ, മടങ്ങിവരുക; നിന്റെ ഈ പട്ടണങ്ങളിലേക്ക് തന്നെ മടങ്ങിവരുക.
[You Israeli people, ] set up road signs; put up posts [along the roads] to mark the road on which you walked [when you were taken from Jerusalem]. My precious/beloved Israeli people, come back to your towns here.
22 ൨൨ വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം അലഞ്ഞുനടക്കും? യഹോവ ദേശത്ത് ഒരു പുതുമ സൃഷ്ടിക്കുന്നു: ഒരു സ്ത്രീ പുരുഷനെ വലയം ചെയ്തു പരിപാലിക്കും”.
You people who have been like [MET] daughters who have forsaken their parents, how long will you continue to wander [away from me] [RHQ]? I, Yahweh, will cause something to happen on the earth that (is new/has not happened before): The women of Israel will be protecting their husbands as they travel [back here]!”
23 ൨൩ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാ ദേശത്തും അതിലെ പട്ടണങ്ങളിലും, ‘നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ’ എന്ന വാക്കുകൾ പറയും.
This is what the Commander of the armies of angels, the God whom [we] Israeli people [worship], says: “When I bring them back from the countries to which they have been exiled, all the people from the towns in Judah will again say, [‘I hope that] Yahweh will bless this my home, the holy place where righteous [people will live]!’
24 ൨൪ അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻകൂട്ടങ്ങളോടുകൂടി സഞ്ചരിക്കുന്നവരും ഒരുമിച്ച് വസിക്കും.
[The people of] Judah [who live in] the towns, including the farmers and the shepherds, will all live together [peacefully].
25 ൨൫ ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും.
I will enable weary people to rest, and enable people who are very exhausted to become strong again.”
26 ൨൬ ഈ സമയത്ത് ഞാൻ ഉണർന്നു; എന്റെ നിദ്ര എനിക്ക് സുഖകരമായിരുന്നു എന്നു കണ്ടു.
I, [Jeremiah], woke up [after dreaming all those things], and I looked [around]. I had slept [very] delightfully!
27 ൨൭ ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്ത് വിതയ്ക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
[Then] Yahweh said [to me], “There will be a time when I will greatly increase [MET] the number of people and the number of livestock here in Israel and Judah.
28 ൨൮ “അന്ന് ഞാൻ പറിച്ചെടുക്കുവാനും പൊളിക്കുവാനും ഇടിക്കുവാനും നശിപ്പിക്കുവാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ, പണിയുവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
[Previously], I caused [their enemies to] remove the people from their land and to destroy their land and to cause them to experience many disasters [DOU]. But in the future, I will enable them to build houses and to plant crops [here in Israel again]. [That will surely happen because I], Yahweh, have said it.
29 ൨൯ “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു” എന്ന് അവർ ആ നാളിൽ ഇനി പറയുകയില്ല.
[Previously the people often said, ] ‘The parents have eaten sour grapes, but it is the children’s teeth that ache.’ [They meant that it was not fair for them to be punished for their ancestors’ sins]. But [when I bring them back to their land], they will no longer say that.
30 ൩൦ ഓരോരുത്തൻ അവനവന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ചമുന്തിരിങ്ങാ അവനവന്റെ പല്ലി മാത്രമേ പുളിക്കുകയുള്ളു.
But now all people will die because of the sins that they themselves have committed.
31 ൩൧ “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
[I], Yahweh, say this: ‘There will be a time when I will make a new agreement with the people of Israel and Judah.
32 ൩൨ “ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരെ കൈക്കു പിടിച്ച് ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്ക് ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു” എന്ന് യഹോവയുടെ അരുളപ്പാട്.
[This new agreement will] not be like the agreement that I made with their ancestors when I took them by their hands and led them out of Egypt. They broke that agreement, even though I [loved them like] [MET] husbands love their wives.’
33 ൩൩ “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
This is what I, Yahweh, say: ‘This is the new agreement that I will make with the people of Israel some day: I will put my laws in their minds and write them on their inner beings. I will be their God, and they will be my people.
34 ൩൪ “ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കുകയും ഇല്ല” എന്ന് യഹോവയുടെ അരുളപ്പാട്.
And it will not be [necessary] for them to teach their neighbors or their relatives and say, “[You need to] know Yahweh,” because everyone, including unimportant people and very important people, will [already] know me. And I will forgive them for having been very wicked, and I will never think again about the sins that they have committed.’”
35 ൩൫ സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Yahweh is the one who causes the sun to give light during the day, and who causes the moon and the stars to give light during the night. He stirs up the seas, with the result that waves roar. His name is the Commander of the armies of angels, and this is what he says:
36 ൩൬ “ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജനതയാകാത്തവണ്ണം ഒടുങ്ങിപ്പോകും” എന്ന് യഹോവയുടെ അരുളപ്പാട്.
“I will not reject my Israeli people any more than I will get rid of the laws [that control the universe].
37 ൩൭ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ പരിശോധിക്കുവാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ മുഴുവനും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
And this is what I say: ‘No one can measure the sky, and no one can find out what is supporting the earth. Similarly, I cannot reject forever the descendants of Jacob because of all the [evil] things that they have done.’ [That is certain, because] I, Yahweh, have said it!
38 ൩൮ “ഈ നഗരം ഹനനേൽ ഗോപുരംമുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിയുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
[I], Yahweh, also say that there will be a time when [everything in] Jerusalem will be rebuilt for me, from the tower of Hananel [at the northeast corner, west] to [the gate named] the Corner Gate.
39 ൩൯ “അളവുചരട് പിന്നെയും നേരെ ഗാരേബ് കുന്നിലേക്ക് ചെന്ന് ഗോവഹിലേക്കു തിരിയും.
[Workers] will stretch a measuring line/string over Gareb Hill all the way [southwest] to Goah.
40 ൪൦ ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ട് കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്ക് വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളയുകയില്ല; ഇടിച്ചുകളയുകയുമില്ല.
And the whole area, including the place where corpses and ashes are thrown in the [Kidron] Valley, and all the fields to the east as far as the Horse Gate, will become set apart for me. And the city [of Jerusalem] will never again be captured or destroyed.”

< യിരെമ്യാവു 31 >