< യിരെമ്യാവു 30 >

1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
Detta är det ord, som af Herranom skedde till Jeremia:
2 “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.
Detta säger Herren, Israels Gud: Skrif dig all de orden uti ena bok, de jag talar till dig;
3 ഞാൻ യിസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്: “ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Ty si, den tiden kommer, säger Herren, att jag mins folks fängelse, både Israels och Juda, vända skall, säger Herren, och skall låta dem igenkomma uti det land, som jag deras fäder gifvit hafver, att de det besitta skola.
4 യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങൾ ഇതാകുന്നു:
Och dessa äro de ord, som Herren talade om Israel och Juda.
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളത്.
Ty så säger Herren: Sant året, det går ju ömkeliga till med eder; det är intet annat än fruktan på färde, och ingen frid.
6 പുരുഷൻ പ്രസവിക്കാറുണ്ടോ എന്ന് ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്?
Men fråger dock derefter, och ser till, om en mansperson föda kan? Huru går det då till, att jag ser alla män hålla sina händer uppå sina länder, såsom qvinnor i barnsnöd, och att all ansigte så blek äro?
7 ആ നാൾപോലെ വേറെ ഇല്ലാത്തവിധം അത് വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന്റെ കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
Ack! det är ju en stor dag, och hans like hafver icke varit; och en bedröfvelsetid är i Jacob, likväl skall dem der uthulpet varda.
8 അന്ന് ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ച് ബന്ധനങ്ങൾ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Men det skall ske på den tiden, säger Herren Zebaoth, att jag hans ok sönderbryta skall af dinom hals, och slita din band sönder, att du deruti dem främmandom intet mer tjena skall;
9 “അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.
Utan de skola tjena Herranom sinom Gud, och sinom Konung David, den jag dem uppväcka skall.
10 ൧൦ ആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.
Derföre frukta du dig intet, min tjenare Jacob, säger Herren, och gif dig icke, Israel; ty si, jag vill hjelpa dig utu fjerran land, och dina säd utu sins fängelses land; så att Jacob skall igenkomma, lefva i frid, och nog hafva, och ingen skall förskräcka honom.
11 ൧൧ നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെയുണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്; “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ, അവിടെയുള്ള സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും”.
Ty jag är när dig, säger Herren, att jag skall hjelpa dig; ty jag skall göra en ända med alla de Hedningar, dit jag dig förskingrat hafver; men med dig vill jag icke ända göra; men jag vill näpsa dig med måttelighet, på det du icke skall hålla dig oskyldig.
12 ൧൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ പരുക്ക് മാറാത്തതും നിന്റെ മുറിവ് വിഷമമുള്ളതുമാകുന്നു.
Ty detta säger Herren: Din skade är allt för stor, och din sår äro allt för ond.
13 ൧൩ നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
Dina sak handlar ingen, att han måtte förbinda dem; dig kan ingen läka.
14 ൧൪ നിന്റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് അവർ നിന്നെ നോക്കുന്നില്ല.
Alle dine älskare förgäta dig, och fråga der intet efter. Jag hafver slagit dig, lika som jag sloge en fienda, och såsom en obarmhertig stupat dig för dina stora missgerningars skull, och för dina starka synders skull.
15 ൧൫ നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലയോ ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്.
Hvad ropar du öfver din skada, och öfver din stora värk? Hafver jag dock detta gjort dig för dina stora missgerningar, och för dina starka synders skull.
16 ൧൬ അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും.
Derföre, alle de som dig frätit hafva, de skola uppfrätne varda, och alle de som dig ångest gjort hafva, skola fångne varda, och de som dig beröfvat hafva, skola beröfvade varda, och alle de som dig skinnat hafva, skola skinnade varda.
17 ൧൭ അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കുകകൊണ്ട്, ഞാൻ നിന്റെ മുറിവുകളെ സൗഖ്യമാക്കി നിനക്ക് ആരോഗ്യം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
Men dig vill jag åter helbregda göra, och hela din sår, säger Herren; derföre, att man kallar dig den fördrefna; och Zion, den der ingen efterfrågar.
18 ൧൮ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
Detta säger Herren: Si, jag skall vända Jacobs hyddors fängelse, och förbarma mig öfver hans boning; och staden skall åter utur askone uppbyggd varda, och templet skall stå som det stå skall.
19 ൧൯ അവയിൽ നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകുകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.
Och lof och fröjd skall gå derut: ty jag skall föröka, dem, och icke förminska; Jag skall göra dem stora, och icke mindre.
20 ൨൦ അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.
Hans söner skola vara såsom tillförene, och hans menighet skall trifvas för mig; ty jag vill alla dem hemsöka, som honom plåga.
21 ൨൧ അവരുടെ പ്രഭു അവരിൽ നിന്നുതന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉത്ഭവിക്കും; ഞാൻ അവനെ അടുക്കൽവരുത്തും; അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുക്കുവാൻ ആരാണ് ധൈര്യപ്പെടുന്നത്?” എന്ന് യഹോവയുടെ അരുളപ്പാട്.
Och hans väldige skall utaf honom sjelfvom född varda, och hans Herre komma utaf honom sjelfvom, och jag skall låta honom nalkas mig, och han skall för mig komma; tv hvilken är den eljest, som med så viljogt hjerta nalkas mig? säger Herren.
22 ൨൨ “അങ്ങനെ നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും.
Och I skolen vara mitt folk, och jag skall vara edar Gud.
23 ൨൩ യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റ് തന്നെ, പുറപ്പെടുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ വന്നുപതിക്കും.
Si, ett Herrans väder skall komma med grymhet; ett förskräckeligit oväder skall falla de ogudaktiga öfver hufvudet.
24 ൨൪ യഹോവയുടെ ഉഗ്രകോപം അവിടുത്തെ മനസ്സിലെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുവോളം പിന്മാറുകയില്ല; ഭാവികാലത്ത് നിങ്ങൾ അത് ഗ്രഹിക്കും”.
Ty Herrans grymma vrede skall icke upphålla, tilldess han gör och uträttar hvad han i sinnet hafver; på sistone skolen I väl förnimma det.

< യിരെമ്യാവു 30 >