< യിരെമ്യാവു 30 >
1 ൧ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
Hili ndilo neno lililomjia Yeremia kutoka kwa Bwana:
2 ൨ “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.
“Hili ndilo asemalo Bwana, Mungu wa Israeli: ‘Andika katika kitabu maneno yote niliyonena na wewe.
3 ൩ ഞാൻ യിസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്: “ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Siku zinakuja,’ asema Bwana, ‘nitakapowaleta watu wangu Israeli na Yuda kutoka uhamishoni, na kuwarudisha katika nchi niliyowapa baba zao ili kuimiliki,’ asema Bwana.”
4 ൪ യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങൾ ഇതാകുന്നു:
Haya ndiyo maneno Bwana aliyoyanena kuhusu Israeli na Yuda:
5 ൫ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളത്.
“Hili ndilo asemalo Bwana: “‘Vilio vya woga vinasikika: hofu kuu, wala si amani.
6 ൬ പുരുഷൻ പ്രസവിക്കാറുണ്ടോ എന്ന് ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്?
Ulizeni na mkaone: Je, mwanaume aweza kuzaa watoto? Kwa nini basi ninaona kila mwanaume mwenye nguvu ameweka mikono yake tumboni kama mwanamke aliye na utungu wa kuzaa, kila uso ukigeuka rangi kabisa?
7 ൭ ആ നാൾപോലെ വേറെ ഇല്ലാത്തവിധം അത് വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന്റെ കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
Tazama jinsi ile siku itakavyokuwa ya kutisha! Hakutakuwa na nyingine mfano wake. Utakuwa wakati wa dhiki kwa Yakobo, lakini ataokolewa kutoka hiyo.
8 ൮ അന്ന് ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ച് ബന്ധനങ്ങൾ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
“‘Katika siku ile,’ asema Bwana Mwenye Nguvu Zote, ‘nitaivunja nira kutoka shingoni mwao na kuvipasua vifungo vyao; wageni hawatawafanya tena watumwa.
9 ൯ “അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.
Badala yake, watamtumikia Bwana, Mungu wao na Daudi mfalme wao, nitakayemwinua kwa ajili yao.
10 ൧൦ ആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.
“‘Hivyo usiogope, ee Yakobo mtumishi wangu, usifadhaike, ee Israeli,’ asema Bwana. ‘Hakika, nitakuokoa kutoka mbali, wazao wako kutoka nchi ya uhamisho wao. Yakobo atakuwa tena na amani na usalama, wala hakuna atakayemtia hofu.
11 ൧൧ നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെയുണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്; “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ, അവിടെയുള്ള സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും”.
Mimi niko pamoja nawe, nami nitakuokoa,’ asema Bwana. ‘Ingawa nitayaangamiza kabisa mataifa yote ambamo miongoni mwao nimewatawanya, sitawaangamiza ninyi kabisa. Nitawaadhibu, lakini kwa haki. Sitawaacha kabisa bila adhabu.’
12 ൧൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ പരുക്ക് മാറാത്തതും നിന്റെ മുറിവ് വിഷമമുള്ളതുമാകുന്നു.
“Hili ndilo asemalo Bwana: “‘Kidonda chako hakina dawa, jeraha lako haliponyeki.
13 ൧൩ നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
Hakuna yeyote wa kukutetea shauri lako, hakuna dawa ya kidonda chako, wewe hutapona.
14 ൧൪ നിന്റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് അവർ നിന്നെ നോക്കുന്നില്ല.
Wale walioungana nawe wote wamekusahau, hawajali chochote kukuhusu wewe. Nimekupiga kama vile adui angelifanya, na kukuadhibu kama vile mtu mkatili angelifanya, kwa sababu hatia yako ni kubwa mno na dhambi zako ni nyingi sana.
15 ൧൫ നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലയോ ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്.
Kwa nini unalia kwa ajili ya jeraha lako, yale maumivu yako yasiyoponyeka? Kwa sababu ya uovu wako mkubwa na dhambi zako nyingi nimekufanyia mambo haya.
16 ൧൬ അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും.
“‘Lakini watu wote wakuangamizao wataangamizwa; adui zako wote watakwenda uhamishoni. Wale wote wakutekao nyara watatekwa nyara; wote wakufanyao mateka nitawafanya mateka.
17 ൧൭ അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കുകകൊണ്ട്, ഞാൻ നിന്റെ മുറിവുകളെ സൗഖ്യമാക്കി നിനക്ക് ആരോഗ്യം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
Lakini nitakurudishia afya yako na kuyaponya majeraha yako,’ asema Bwana, ‘kwa sababu umeitwa mwenye kutupwa, Sayuni ambaye hakuna yeyote anayekujali.’
18 ൧൮ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
“Hili ndilo asemalo Bwana: “‘Nitarudisha baraka za mahema ya Yakobo, na kuhurumia maskani yake. Mji utajengwa tena juu ya magofu yake, nalo jumba la kifalme litasimama mahali pake halisi.
19 ൧൯ അവയിൽ നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകുകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.
Nyimbo za kushukuru zitatoka kwao na sauti ya furaha. Nitaiongeza idadi yao wala hawatapungua, nitawapa heshima na hawatadharauliwa.
20 ൨൦ അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.
Watoto wao watakuwa kama walivyokuwa siku za zamani, nayo jumuiya yao itaimarishwa mbele yangu; nitawaadhibu wale wote wawaoneao.
21 ൨൧ അവരുടെ പ്രഭു അവരിൽ നിന്നുതന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉത്ഭവിക്കും; ഞാൻ അവനെ അടുക്കൽവരുത്തും; അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുക്കുവാൻ ആരാണ് ധൈര്യപ്പെടുന്നത്?” എന്ന് യഹോവയുടെ അരുളപ്പാട്.
Mmoja wao atakuwa kiongozi wao; mtawala wao atainuka miongoni mwao. Nitamleta karibu nami, naye atanikaribia mimi, kwa maana ni nani yule atakayejitolea kuwa karibu nami?’ asema Bwana.
22 ൨൨ “അങ്ങനെ നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും.
‘Kwa hiyo ninyi mtakuwa watu wangu, nami nitakuwa Mungu wenu.’”
23 ൨൩ യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റ് തന്നെ, പുറപ്പെടുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ വന്നുപതിക്കും.
Tazama, tufani ya Bwana italipuka kwa ghadhabu, upepo wa kisulisuli uendao kasi utashuka juu ya vichwa vya waovu.
24 ൨൪ യഹോവയുടെ ഉഗ്രകോപം അവിടുത്തെ മനസ്സിലെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുവോളം പിന്മാറുകയില്ല; ഭാവികാലത്ത് നിങ്ങൾ അത് ഗ്രഹിക്കും”.
Hasira kali ya Bwana haitarudi nyuma mpaka atakapotimiza makusudi yote ya moyo wake. Siku zijazo mtayaelewa haya.