< യിരെമ്യാവു 3 >
1 ൧ “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ അവനെ വിട്ട് മറ്റൊരു പുരുഷന് ഭാര്യയായിമാറുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകുകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ” എന്ന് യഹോവയുടെ അരുളപ്പാട്.
It is said, if a man put away his wife, And she go from him, and become another man's, Shall he return to her again? Shall not that land be polluted? But thou hast played the harlot with many lovers; And shalt thou return to me, saith Jehovah?
2 ൨ “മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.
Lift up thine eyes to the high places, and see! Where hast thou not been defiled? In the ways hast thou sat waiting, As the Arabian in the desert, And hast polluted the land by thy lewdness and thy wickedness.
3 ൩ അതുകൊണ്ട് മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു.
And although the showers have been withholden, And there hath been no latter rain, Yet thou hast had a harlot's forehead; Thou hast refused to be ashamed.
4 ൪ നീ ഇന്നുമുതൽ എന്നോട്: ‘എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി’ എന്ന് വിളിച്ചുപറയുകയില്ലയോ?
Wilt thou not from this time cry to me, Thou art my father, Yea, the friend of my youth art thou?
5 ൫ ‘അവിടുന്ന് എന്നേക്കും കോപം സംഗ്രഹിക്കുമോ? അവിടുന്ന് സദാകാലം അത് വച്ചുകൊണ്ടിരിക്കുമോ?’ എന്നിങ്ങനെ പറഞ്ഞ് നിനക്ക് കഴിയുന്ന വിധത്തിലെല്ലാം നീ ദുഷ്ടത പ്രവർത്തിച്ചുമിരിക്കുന്നു”.
Will he retain his anger forever? Will he keep it forevermore? Behold, thus dost thou speak, But thou doest evil with all thy might.
6 ൬ യോശീയാരാജാവിന്റെ കാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു.
Jehovah said to me, in the time of King Josiah, Hast thou heard what rebellious Israel hath done? She hath gone upon every high mountain and under every green tree, and there hath played the harlot.
7 ൭ ഇതെല്ലാം ചെയ്തശേഷം ‘എന്റെ അടുക്കൽ മടങ്ങിവരുക’ എന്നു ഞാൻ പറഞ്ഞു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ അത് കണ്ടു.
And I said, after she had done all these things, Return thou to me! But she returned not. And her faithless sister Judah saw it.
8 ൮ വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്തതിനാൽ ഞാൻ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത്, വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്ന് പരസംഗം ചെയ്തു.
And I saw, when, for all the adulteries which rebellious Israel had committed, I had put her away, and given her a bill of divorce, that her faithless sister Judah was not afraid, but went and played the harlot also herself.
9 ൯ ലാഘവത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു.
And when by the fame of her lewdness she had polluted the land, committing adultery with stone and wood,
10 ൧൦ ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്ക് മടങ്ങിവന്നിട്ടില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
yet for all this did not her faithless sister Judah return to me with her whole heart, but feignedly, saith Jehovah.
11 ൧൧ “വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവൾ” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു.
Then said Jehovah to me, Rebellious Israel is less guilty than faithless Judah.
12 ൧൨ “നീ ചെന്ന് വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: ‘വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ എന്ന് യഹോവയുടെ അരുളപ്പാട്. ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
Go and proclaim these words toward the north: —Return, O rebellious Israel, saith Jehovah! I will not turn a frowning face upon you; For I am merciful, saith Jehovah, I retain not anger forever.
13 ൧൩ “നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു; പച്ചമരത്തിൻ കീഴിലൊക്കെയും അന്യദേവന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും, എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക” എന്ന് യഹോവയുടെ അരുളപ്പാട്.
Only acknowledge thine iniquity, That thou hast rebelled against Jehovah thy God, And hast roved about to strangers Under every green tree, And hast not obeyed my voice, saith Jehovah.
14 ൧൪ “വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുവനെയും ഒരു കുടുംബത്തിൽ രണ്ടുപേരെയും വീതം എടുത്ത് സീയോനിലേക്കു കൊണ്ടുവരും.
Return, ye rebellious children! saith Jehovah; Though I have rejected you, Yet will I receive you again, One from a city, and two from a nation, And I will bring you to Zion.
15 ൧൫ ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടി മേയിക്കും.
And I will give you shepherds after my own heart, Who shall feed you with wisdom and discretion.
16 ൧൬ അങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുന്ന കാലത്ത്: ‘യഹോവയുടെ നിയമപെട്ടകം’ എന്ന് ഇനി പറയുകയില്ല, അത് മനസ്സിൽ വരുകയില്ല, അതിനെ ഓർക്കുകയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
And when ye shall have multiplied and increased in the land, saith Jehovah, Then shall ye no more speak of the ark of the covenant of Jehovah, Nor shall it come into your mind. None shall remember it; None shall care for it; It shall not be made any more.
17 ൧൭ ആ കാലത്ത് യെരൂശലേമിന് ‘യഹോവയുടെ സിംഹാസനം’ എന്ന് പേരാകും; സകലജനതകളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമംനിമിത്തം വന്നുചേരും; അവരുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കുകയുമില്ല.
For then shall Jerusalem be called the throne of Jehovah, And all the nations shall resort to it; They shall resort to Jehovah, to Jerusalem, And shall no more walk after the perverseness of their evil hearts.
18 ൧൮ ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽ ഗൃഹത്തോട് ചേർന്ന്, അവർ ഒന്നിച്ച് വടക്കെ ദിക്കിൽനിന്നു പുറപ്പെട്ട്, ഞാൻ നിങ്ങളുടെ പൂര്വ്വ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് വരും.
In those days shall the house of Judah unite themselves with the house of Israel, And they shall come together from the north country, To the land which I caused your fathers to inherit.
19 ൧൯ ഞാൻ നിന്നെ ദത്തെടുത്ത്, നിനക്ക് ജനതകളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്ന് വിചാരിച്ചു; നീ എന്നെ: ‘എന്റെ പിതാവേ’ എന്നു വിളിച്ച്, എന്നെ വിട്ടുമാറാതെയിരിക്കും എന്നും ഞാൻ വിചാരിച്ചു.
Then I said, how will I place thee among my children, And give thee a pleasant land, A goodly inheritance among the hosts of nations! And I said, Thou wilt call me thy father; Thou wilt not turn aside from following me.
20 ൨൦ യിസ്രായേൽ ഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോട് വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Yet as a woman is faithless to her husband, So have ye been faithless to me, O house of Israel! saith Jehovah.
21 ൨൧ “യിസ്രായേൽ മക്കൾ വളഞ്ഞ വഴികളിൽ നടന്ന് അവരുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവർ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേൾക്കുന്നു!
A voice is heard upon the hills, The weeping and supplications of the children of Israel! For they have perverted their way; They have forgotten Jehovah their God.
22 ൨൨ വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു; അവിടുന്ന് ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.
Return, O revolted children! I will heal your rebellion. Behold, we come to thee, For thou art Jehovah our God!
23 ൨൩ കുന്നുകളിൽ നിന്നും അനേകം പർവ്വതങ്ങളിൽ നിന്നും രക്ഷ വന്നുചേരുമെന്ന് പ്രത്യാശിക്കുന്നത് വ്യർത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിനു രക്ഷയുള്ളു.
Truly in vain from the hills, In vain from the mountains do we seek abundance; Only from Jehovah our God cometh salvation for Israel.
24 ൨൪ ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ലജ്ജ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
For the things of shame have devoured the substance of our fathers from our youth, Their sheep and their oxen, Their sons and their daughters.
25 ൨൫ ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടുമില്ല”.
We lie down in our shame, And our ignominy covereth us; For we have sinned against Jehovah our God, We and our fathers, from our youth even to this day, And have not obeyed the voice of Jehovah our God.