< യിരെമ്യാവു 29 >
1 ൧ യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടുപോയ ശേഷം,
निर्वासितहरूका बिचमा बाँकी रहेका धर्म-गुरुहरू, पुजारीहरू, अगमवक्ताहरू र सबै मानिस जसलाई नबूकदनेसरले यरूशलेमबाट बेबिलोनमा निर्वासित गरेर लगेका थिए, तिनीहरूलाई यर्मिया अगमवक्ताले पठाएको मुट्ठोमा लिखित वचनहरू यी नै हुन् ।
2 ൨ പ്രവാസികളിൽ ശേഷിപ്പുള്ള മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയിരുന്ന സകലജനത്തിനും
राजा यहोयाकीन, राजमाता, उच्च अधिकारीहरू, यहूदाका र यरूशलेमका अगुवाहरू र कारीगरहरू यरूशलेमबाट निर्वासनमा लगिएपछि यो वचन लेखियो ।
3 ൩ യെഹൂദാ രാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യിരെമ്യാപ്രവാചകൻ യെരൂശലേമിൽനിന്ന് കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:
तिनले यो मुट्ठो शापानका छोरा एलासा र हिल्कियाहका छोरा गमर्याहको हातबाट पठाएका थिए, जसलाई यहूदाका राजा सिदकियाहले बेबिलोनका राजा नबूकदनेसरकहाँ पठाएका थिए ।
4 ൪ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലപ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:
मुट्ठामा यस्तो लेखियो, “मैले यरूशलेमबाट बेबिलोनमा निर्वासित गरेका सबै कैदीलाई, म, सर्वशक्तिमान् परमप्रभु इस्राएलका परमेश्वर यसो भन्छु,
5 ൫ നിങ്ങൾ വീടുകൾ പണിതു പാർക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ.
'घरहरू बनाओ र तिनमा बस । बारीहरूमा बीउ रोप र तिनको फल खाओ ।
6 ൬ ഭാര്യമാരെ സ്വീകരിച്ച് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുവിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന് പുത്രന്മാർക്കു ഭാര്യമാരെ എടുക്കുകയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കുകയും ചെയ്യുവിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.
बिहेबारी गर र छोराहरू र छोरीहरू जन्माओ । त्यसपछि आफ्ना छोराहरूका लागि पत्नीहरू ल्याओ, र आफ्ना छोरीहरू तिनीहरूका पतिहरूलाई देओ । तिनीहरूले छोराहरू र छोरीहरू जन्माऊन्, र त्यहाँ आफ्नो सङ्ख्या बढाओ, घटाउने होइन ।
7 ൭ ഞാൻ നിങ്ങളെ പ്രവാസികളായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുവിൻ; അതിന് നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.
मैले तिमीहरूलाई जहाँ निर्वासित गरेको छु, त्यस सहरको शान्ति खोज, र यसको पक्षमा मलाई अन्तर-बिन्ती चढाओ, किनकि यो शान्तिमा रह्यो बने तिमीहरूलाई शान्ति हुनेछ ।'
8 ൮ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ ശ്രദ്ധിക്കുകയുമരുത്.
किनकि सर्वशक्तिमान् परमप्रभु इस्राएलका परमेश्वर यसो भन्नुहुन्छ, 'तिमीहरूका बिचमा भएका अगमवक्ताहरू र जोखना हेर्नेहरूले तिमीहरूलाई धोका नदेऊन्, र तिमीहरू आफैले देखेका सपनाका कुराहरू नमान ।
9 ൯ അവർ എന്റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് യഹോവയുടെ അരുളപ്പാട്.
किनकि तिनीहरूले मेरो नाउँमा तिमीहरूलाई छलको अगमवाणी बोल्दैछन् । मैले तिनीहरूलाई पठाइनँ, यो परमप्रभुको घोषणा हो ।'
10 ൧൦ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപത് സംവത്സരം തികഞ്ഞശേഷം, ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നിങ്ങളോടുള്ള എന്റെ വചനം നിവർത്തിക്കും.
किनकि परमप्रभु यसो भन्नुहुन्छ, 'बेबिलोनले तिमीहरूमाथि सत्तरी वर्षसम्म शासन गरिसकेपछि म तिमीहरूलाई मदत गर्नेछु, र तिमीहरूलाई यस ठाउँमा फर्काएर ल्याउछु भन्ने मेरो असल वचन पुरा गर्नेछु ।
11 ൧൧ നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്ന് യഹോവയുടെ അരുളപ്പാട്.
किनकि तिमीहरूका निम्ति मैले बनाएका योजनाहरू म जान्दछु, यो परमप्रभुको घोषणा हो, तिमीहरूलाई एउटा भविष्य र आशा दिनलाई ती शान्तिका योजनाहरू हुन्, विपत्तिका होइनन् ।
12 ൧൨ നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്റെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും
तब तिमीहरूले मलाई पुकार्नेछौ, र जानेछौ र मलाई प्रार्थना चढाउनेछौ, र म तिमीहरूको प्रार्थना सुन्नेछु ।
13 ൧൩ നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
किनकि तिमीहरूले मलाई खोज्नेछौ र भेट्टाउनेछौ, किनभने तिमीहरूले मलाई आफ्ना सारा हृदयले खोज्नेछौ ।
14 ൧൪ നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജനതകളിൽനിന്നും എല്ലായിടങ്ങളിൽ നിന്നും നിങ്ങളെ ശേഖരിച്ച് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്ക് തന്നെ മടക്കിവരുത്തും എന്ന് യഹോവയുടെ അരുളപ്പാട്.
तब तिमीहरूले मलाई भेट्टाइनेछौ, यो परमप्रभुको घोषणा हो, र म तिमीहरूका सुदिन फर्काउनेछु । मैले तिमीहरूलाई छरपष्ट पारेका सबै जाति र ठाउँहरूबाट म तिमीहरूलाई जम्मा गर्नेछु, यो परमप्रभुको घोषणा हो, मैले तिमीहरूलाई जुन ठाउँबाट निर्वासित गरें, त्यहाँबाट म तिमीहरूलाई फर्काएर ल्याउनेछु ।'
15 ൧൫ “യഹോവ ഞങ്ങൾക്ക് ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്നുവല്ലോ.
परमेश्वरले हाम्रा निम्ति बेबिलोनमा नै अगमवक्ताहरू खडा गर्नुभएको छ भनी तिमीहरूले भनेकको हुनाले,
16 ൧൬ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
दाऊदको सिंहासनमा बस्ने राजा र त्यस सहरमा बसोबास गरेका सबै मानिसलाई परमप्रभु यसो भन्नुहुन्छ, तिमीहरूका दाजुभाइ जो तिमीहरूसँग निर्वासनमा गएका छैनन्—
17 ൧൭ അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയച്ച്, അവരെ എത്രയും മോശമായതും തിന്നുകൂടാത്തവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിനു സമമാക്കും.
हेर, तिनीहरूकहाँ मैले तरवार, अनिकाल र विपत्ति ल्याउनै लागेको छु, सर्वशक्तिमान् परमप्रभु यसो भन्नुहुन्छ । किनकि म तिनीहरूलाई कुहेका अञ्जीरहरूजस्तै तुल्याउनेछु जुन खानलाई असाध्ये खराब हुन्छन् ।
18 ൧൮ ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും അവരെ വേട്ടയാടി, ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും, ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനതകളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.
त्यसपछि म तिनीहरूलाई तरवार, अनिकाल र विपत्तिले खेद्नेछु, अनि म तिनीहरूलाई पृथ्वीका सबै राज्यमा घृणाको दृश्य, मैले तिनीहरूलाई छरपष्ट पारेका सबै जातिका बिचमा तिनीहरूलाई त्रास, सराप र गिल्लाको पात्र र लाजका कुरा बनाउनेछु ।
19 ൧൯ പ്രവാചകന്മാരായ എന്റെ ദാസന്മാർ മുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങൾ അവർ കേൾക്കായ്കകൊണ്ടു തന്നെ എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്ന് യഹോവയുടെ അരുളപ്പാട്.
तिनीहरूकहाँ मेरा दासहरू र अगमवक्ताहरूमार्फत मैले पठाएको मेरो वचन तिनीहरूले नसुनेको कारणले यसो हुनेछ, यो परमप्रभुको घोषणा हो । मैले तिनीहरूलाई पटक-पटक पठाएँ, तर तिमीहरूले सुनेनौ, यो परमप्रभुको घोषणा हो ।'
20 ൨൦ അതുകൊണ്ട് ഞാൻ യെരൂശലേമിൽനിന്ന് ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുവിൻ!
त्यसैले हे सबै निर्वासितहरू हो, जसलाई उहाँले यरूशलेमबाट बेबिलोनमा पठाउनुभएको छ, तिमीहरू आफूले भने परमप्रभुको वचन सुन ।
21 ൨൧ എന്റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്ന കോലായാവിന്റെ മകൻ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകൻ സിദെക്കിയാവിനെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും.
'कोलायाहका छोरा आहाब र मासेयाहका छोरा सिदकियाह, जसले मेरो नाउँमा तिमीहरूलाई झूटा अगमवाणी बोल्छन्, हेर्, तिनीहरूको विषयमा सर्वशक्तिमान् परमप्रभु इस्राएलका परमेश्वर यसो भन्नुहुन्छः मैले तिनीहरूलाई बेबिलोनका राजा नबूकदनेसरको हातमा दिनै लागेको छु । उसले तिनीहरूलाई तिमीहरूकै आँखाको सामु मार्नेछ ।
22 ൨൨ “ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ” എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.
त्यसपछि बेबिलोनमा भएका यहूदाका सबै निर्वासितद्वारा यी व्यक्तिहरूको बारेमा सरापको वचन बोलिनेछ । सराप यस्तो हुनेछ, 'परमप्रभुले तिमीहरूलाई सिदकियाह र आहाबजस्तै बनाऊन्, जसलाई बेबिलोनका राजाले आगोमा पोलेका थिए ।
23 ൨൩ അവർ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അവരുടെ കൂട്ടുകാരുടെ ഭാര്യമാരോട് വ്യഭിചാരം ചെയ്യുകയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു; ഞാൻ അത് അറിയുന്നു; സാക്ഷിയും ആകുന്നു എന്ന് യഹോവയുടെ അരുളപ്പാട്.
तिनीहरूले आफ्ना छिमेकीहरूका पत्नीहरूसित व्यभिचार गरेर अनि मैले तिनीहरूलाई भन्नलाई कहिल्यै आज्ञा नगरेका झूटा कुराहरू मेरो नाउँमा घोषणा गरेर, तिनीहरूले इस्राएलमा गरेका लज्जित कुराहरूका कारणले यस्तो हुनेछ । किनकि मलाई यो कुरा थाहा छ, र म साक्षी हुँ, यो परमप्रभुको घोषणा हो ।
24 ൨൪ നെഹെലാമ്യനായ ശെമയ്യാവിനോട് നീ പറയേണ്ടത്:
नेहेलामवासी शमायाह बारेमा यसो भन्,
25 ൨൫ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിനും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും സകലപുരോഹിതന്മാർക്കും നിന്റെ പേരുവച്ച് അയച്ച എഴുത്തുകളിൽ:
“सर्वशक्तिमान् परमप्रभु इस्राएलका परमेश्वर यसो भन्नुहुन्छ, 'यरूशलेमका सबै मानिस, पुजारी मासेयाहका छोरा सपन्याह र सबै पुजारीलाई तेरो आफ्नै नाउँमा चिट्ठीहरू लेखेर यसो भनिस्,
26 ൨൬ നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ച് പ്രവചിക്കുന്ന ഏതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിന് യഹോവ നിന്നെ യോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു.
'पुजारी यहोयादाको सट्टामा परमप्रभुले तिमीलाई परमप्रभुको मन्दिरको जिम्मा लिन पुजारी बनाउनुभएको छ । तिमी बरबराएर आफैलाई अगमवक्ताहरू बनाउने सबै मानिसको नियन्त्रणमा छौ । तिमीहरूले तिनीहरूलाई साङ्लाले बाँधेर ठिंगुरोमा हाल्नू ।
27 ൨൭ ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്?
त्यसैले अब, तिम्रो विरुद्धमा आफैलाई अगमवक्ता बनाउने अनातोतको यर्मियालाई किन हप्काएनौ?
28 ൨൮ അതുകൊണ്ടല്ലയോ അവൻ ബാബേലിൽ ഞങ്ങൾക്ക് ആളയച്ച്: “ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകൾ പണിതു താമസിക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ” എന്ന് പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.
किनकि बेबिलोनमा उसले हामीलाई यस्तो चिट्ठी पठाएको छ र भनेको छ, 'निर्वासन लामो समयसम्म हुनेछ । घरहरू बनाओ र तिनमा बस, र खेतबारीमा बीउ रोप र तिनको फल खाओ' ।”
29 ൨൯ ഈ എഴുത്ത് സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
यर्मिया अगमवक्ताले सुन्ने गरी पुजारी सपन्याहले यो पत्र पढे ।
30 ൩൦ അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
तब परमप्रभुको वचन यर्मियाकहाँ यसो भनेर आयो,
31 ൩൧ നീ സകലപ്രവാസികൾക്കും ആളയച്ച്, നെഹെലാമ്യനായ ശെമയ്യാവിനെക്കുറിച്ച് പറയിക്കേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവിനെ ഞാൻ അയക്കാതെ ഇരുന്നിട്ടും അവൻ നിങ്ങളോടു പ്രവചിച്ച് നിങ്ങളെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ട്
“सबै निर्वासितकहाँ यो खबर पठा र यसो भन्, 'नेहेलामवासी शमायाहको विषयमा परमप्रभु यसो भन्नुहुन्छः म आफैले शमायाहलाई नपठाउँदा पनि उसले तिमीहरूलाई अगमवाणी बोलेको र उसले तिमीहरूलाई झूटा कुराहरूमा विश्वास गर्न डोर्याएको छ,
32 ൩൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവിനെയും അവന്റെ സന്തതിയെയും സന്ദർശിക്കും; ഈ ജനത്തിന്റെ മദ്ധ്യത്തിൽ പാർക്കുവാൻ അവന് ആരും ഉണ്ടാകുകയില്ല; എന്റെ ജനത്തിനു ഞാൻ വരുത്തുവാനിരിക്കുന്ന നന്മ അവൻ അനുഭവിക്കുകയുമില്ല; അവൻ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്ന് യഹോവയുടെ അരുളപ്പാട്.
त्यसकारण परमप्रभु यसो भन्नुहुन्छः नेहेलामवासी शमायाह र त्यसका सन्तानहरूलाई मैले दण्ड दिनै लागेको छु । यस जातिको बिचमा बस्न त्यसको लागि कुनै मानिस हुनेछैन । मैले आफ्ना मानिसहरूलाई गर्ने भलाइ त्यसले देख्नेछैन, यो परमप्रभुको घोषणा हो, किनकि उसले परमप्रभुको विरुद्धमा विद्रोहको घोषणा गरेको छ' ।”