< യിരെമ്യാവു 27 >
1 ൧ യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
Na początku królowania Joakima, syna Jozjasza, króla Judy, doszło to słowo do Jeremiasza od PANA mówiące:
2 ൨ “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക.
Tak mówi do mnie PAN: Sporządź sobie więzy i jarzma i nałóż je na swoją szyję;
3 ൩ പിന്നെ അവയെ യെഹൂദാ രാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ ഏദോംരാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർരാജാവിനും സീദോൻ രാജാവിനും കൊടുത്തയച്ച്,
Potem poślij je do króla Edomu, do króla Moabu, do króla Ammonitów, do króla Tyru i do króla Sydonu przez posłańców, którzy przyjdą do Jerozolimy, do Sedekiasza, króla Judy;
4 ൪ അവരുടെ യജമാനന്മാരോടു പറയുവാൻ നീ അവരോടു കല്പിക്കേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രകാരം പറയുവിൻ:
I rozkaż im, aby swym panom powiedzieli: Tak mówi PAN zastępów, Bóg Izraela. Tak powiecie swym panom:
5 ൫ “ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യരെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്ക് ബോധിച്ചവനു ഞാൻ അത് കൊടുക്കും.
Ja uczyniłem ziemię, człowieka i zwierzęta, które są na powierzchni ziemi, swoją wielką mocą i wyciągniętym ramieniem, i daję temu, który w moich oczach ma upodobanie.
6 ൬ ഇപ്പോൾ ഞാൻ ഈ ദേശങ്ങളെ എല്ലാം എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന് വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.
A teraz dałem te wszystkie ziemie do rąk Nabuchodonozora, króla Babilonu, mego sługi; oddałem mu nawet zwierzęta polne, aby mu służyły.
7 ൭ സകലജനതകളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലം പൂർത്തിയാകുവോളം സേവിക്കും; അതിന്റെശേഷം അനേകം ജനതകളും വലിയ രാജാക്കന്മാരും അവനെ അവരുടെ സേവകനാക്കും.
Dlatego będą mu służyły te wszystkie narody, jego synowi i synowi jego syna, aż nadejdzie czas na jego ziemię. Wtedy ujarzmią go liczne narody i wielcy królowie.
8 ൮ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കുകയോ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ട് നശിപ്പിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
A ten naród i to królestwo, które nie będzie służyło Nabuchodonozorowi, królowi Babilonu, i które nie podda swego karku pod jarzmo króla Babilonu, taki naród nawiedzę mieczem, głodem i zarazą, mówi PAN, aż wytracę je jego ręką.
9 ൯ “നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനവാദികളുടെയും ക്ഷുദ്രക്കാരുടെയും വാക്ക് നിങ്ങൾ കേൾക്കരുത്.
Dlatego nie słuchajcie swoich proroków, wróżbitów ani tych, co mają sny, ani swoich wróżbiarzy, ani swoich czarowników, którzy wam mówią: Nie będziecie służyć królowi Babilonu.
10 ൧൦ നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്ന് അകറ്റിക്കളയുവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ട് നിങ്ങൾ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു.
Oni bowiem prorokują wam kłamstwo, aby was oddalić od waszej ziemi, abym was wygnał i abyście poginęli.
11 ൧൧ എന്നാൽ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജനതയെ ഞാൻ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
A naród, który podda swój kark pod jarzmo króla Babilonu i będzie mu służył, ten pozostawię w jego ziemi, mówi PAN, aby ją uprawiał i mieszkał w niej.
12 ൧൨ ഞാൻ അങ്ങനെ തന്നെ യെഹൂദാ രാജാവായ സിദെക്കീയാവിനോടും പ്രസ്താവിച്ചതെന്തെന്നാൽ: “നിങ്ങൾ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ച് ജീവിച്ചുകൊള്ളുവിൻ.
A do Sedekiasza, króla Judy, powiedziałem zgodnie ze wszystkimi tymi słowami: Poddajcie swoje karki pod jarzmo króla Babilonu i służcie mu i jego ludowi, a będziecie żyć.
13 ൧൩ ബാബേൽരാജാവിനെ സേവിക്കാത്ത ജനതയെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ നീയും നിന്റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നത് എന്തിന്?
Czemu macie zginąć, ty i twój lud, od miecza, od głodu i od zarazy, jak mówił PAN o narodzie, który nie chce służyć królowi Babilonu?
14 ൧൪ ‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്ക് കേൾക്കരുത്; അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.
Nie słuchajcie więc słów tych proroków, którzy mówią do was: Nie będziecie służyć królowi Babilonu. Oni bowiem prorokują wam kłamstwo.
15 ൧൫ ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളയുവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവിധം അവർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Nie posłałem ich, mówi PAN, a jednak oni prorokują kłamliwie w moje imię, abym was wypędził i abyście zginęli, wy i prorocy, którzy wam prorokują.
16 ൧൬ പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ താമസിയാതെ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും’ എന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്: അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.
Także do kapłanów i do całego ludu powiedziałem: Tak mówi PAN: Nie słuchajcie słów swoich proroków, którzy prorokują wam, mówiąc: Oto naczynia domu PANA zostaną już wkrótce przywrócone z Babilonu. Oni bowiem prorokują wam kłamstwo.
17 ൧൭ അവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്; ബാബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊള്ളുവിൻ; ഈ നഗരം ശൂന്യമായിത്തീരുന്നതെന്തിന്?
Nie słuchajcie ich, służcie królowi Babilonu, a będziecie żyć. Czemu to miasto miałoby stać się ruiną?
18 ൧൮ അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാട് അവർക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന് അവർ സൈന്യങ്ങളുടെ യഹോവയോടു യാചന കഴിക്കട്ടെ.
A jeśli oni są prorokami i jeśli słowo PANA jest u nich, proszę, niech wstawią się u PANA zastępów, aby te naczynia, które pozostały w domu PANA, w domu króla Judy i w Jerozolimie, nie dostały się do Babilonu.
19 ൧൯ ബാബേൽരാജാവായ നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാ രാജാവായ യെഖൊന്യാവിനെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകലകുലീനന്മാരെയും യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,
Tak bowiem mówi PAN zastępów o tych kolumnach, o morzu, o podstawkach i reszcie naczyń, które pozostały w tym mieście;
20 ൨൦ അവൻ എടുക്കാതെ വച്ചിരുന്ന സ്തംഭങ്ങളും കടലും പീഠങ്ങളും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളും സംബന്ധിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Których nie zabrał Nabuchodonozor, król Babilonu, gdy uprowadził do niewoli Jechoniasza, syna Joakima, króla Judy, z Jerozolimy do Babilonu, oraz wszystkich dostojników z Judy i Jerozolimy.
21 ൨൧ അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നെ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Tak mówi PAN zastępów, Bóg Izraela, o tych naczyniach, które pozostały w domu PANA, w domu króla Judy i w Jerozolimie:
22 ൨൨ “അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നീട് ഞാൻ അവയെ ഈ സ്ഥലത്ത് മടക്കിവരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
Zostaną zawiezione do Babilonu i będą tam aż do dnia, w którym upomnę się o nie, mówi PAN. Wtedy sprowadzę je i przywrócę na to miejsce.