< യിരെമ്യാവു 26 >
1 ൧ യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽ നിന്നുണ്ടായ അരുളപ്പാട്:
Lúc Giê-hô-gia-kim, con trai Giô-si-a, vua nước Giu-đa, bắt đầu trị vì, có lời nầy từ Đức Giê-hô-va phán ra:
2 ൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിക്കുവാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിക്കുവാൻ, ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും അവരോടു പ്രസ്താവിക്കുക; ഒരു വാക്കും വിട്ടുകളയരുത്.
Đức Giê-hô-va phán như vầy: Ngươi khá đứng trong hành lang nhà Đức Giê-hô-va, rao những lời ta truyền ngươi nói lại cho các thành của Giu-đa đã đến đặng thờ lạy trong nhà Đức Giê-hô-va; chớ bớt một tiếng.
3 ൩ അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്ക് വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കത്തക്കവണ്ണം, ഒരുപക്ഷേ അവർ കേട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.
Hoặc giả chúng nó nghe ngươi, và ai nấy sẽ từ đường xấu mình trở lại; hầu cho ta ăn năn về họa mà ta định làm cho chúng nó, vì sự dữ của việc làm chúng nó.
4 ൪ എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും, നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കുവാനും
Vậy ngươi khá bảo rằng: Đức Giê-hô-va phán như vầy: Nếu các ngươi không khứng nghe ta, mà bước theo luật pháp ta đã đặt trước mặt các ngươi;
5 ൫ ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണം അനുസരിച്ചുനടക്കുവാനും നിങ്ങൾ എന്റെ വാക്കു കേൾക്കുകയില്ലെങ്കിൽ,
nếu các ngươi không nghe lời của các đầy tớ ta, là các tiên tri mà ta sai đến cùng các ngươi, và đã dậy sớm sai đến, nhưng các ngươi không nghe họ,
6 ൬ ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി, ഈ നഗരത്തെ ഭൂമിയിലുള്ള സകലജനതകൾക്കും ഇടയിൽ ശാപയോഗ്യമാക്കിത്തീർക്കും.
thì ta sẽ khiến nhà nầy nên như Si-lô, và sẽ khiến thành nầy nên sự rủa sả cho mọi nước trên đất.
7 ൭ യിരെമ്യാവ് ഈ വാക്കുകൾ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
Các thầy tế lễ, các tiên tri, và cả dân sự đều nghe Giê-rê-mi truyền những lời ấy trong nhà Đức Giê-hô-va.
8 ൮ എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കണം നിശ്ചയം;
Khi Giê-rê-mi nói xong mọi điều Đức Giê-hô-va đã truyền mình nói cho cả dân sự, thì các thầy tế lễ, các tiên tri, và cả dân sự đều bắt lấy người và nói rằng: Ngươi chắc sẽ chết!
9 ൯ ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും’ എന്ന് നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത്” എന്നു പറഞ്ഞ് ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നുകൂടി.
Sao ngươi nhân danh Đức Giê-hô-va mà nói tiên tri rằng: Nhà nầy sẽ trở nên như Si-lô, thành nầy sẽ hoang vu và không dân ở? Bấy giờ cả dân sự nhóm lại cùng Giê-rê-mi trong nhà Đức Giê-hô-va.
10 ൧൦ ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ, അവർ രാജാവിന്റെ അരമനയിൽ നിന്ന് യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്ന്, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിൽ ഇരുന്നു.
Các quan trưởng Giu-đa nghe những sự ấy, bèn từ trong cung vua lên nhà Đức Giê-hô-va, ngồi tại lối vào của cửa mới nhà Đức Giê-hô-va.
11 ൧൧ പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്ന് പറഞ്ഞു.
Bấy giờ các thầy tế lễ và các tiên tri nói với các quan trưởng cùng cả dân sự rằng: Người nầy đáng chết; vì đã nói tiên tri nghịch cùng thành nầy, như chính tai các ngươi đã nghe.
12 ൧൨ അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
Nhưng Giê-rê-mi đáp cùng các quan trưởng và cả dân sự rằng: Aáy là Đức Giê-hô-va sai ta đặng nói tiên tri mọi lời nghịch cùng nhà nầy và thành nầy, mà các ngươi đã nghe.
13 ൧൩ അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
Bây giờ các ngươi hãy sửa lại đường lối và việc làm của mình, hãy vâng theo tiếng của Giê-hô-va Đức Chúa Trời các ngươi, thì Đức Giê-hô-va sẽ ăn năn về tai họa mà Ngài đã rao ra nghịch cùng các ngươi.
14 ൧൪ ഞാൻ, ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോട് ചെയ്തുകൊള്ളുവിൻ.
Về phần ta, nầy, ta ở trong tay các ngươi, hãy làm cho ta điều các ngươi cho là phải và đáng làm.
15 ൧൫ എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്ന് അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
Dầu vậy, khá biết chắc rằng các ngươi giết ta, thì các ngươi cùng thành nầy và dân cư nó sẽ gánh lấy huyết vô tội. Vì Đức Giê-hô-va thật đã sai ta đến cùng các ngươi, khiến ta nói mọi lời nầy vào tai các ngươi.
16 ൧൬ അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.
Các quan trưởng và cả dân sự bèn nói cùng các thầy tế lễ và các tiên tri rằng: Người nầy không đáng chết; vì ấy là người nhân danh Giê-hô-va Đức Chúa Trời chúng ta mà nói cùng chúng ta.
17 ൧൭ അതിനുശേഷം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റ് ജനത്തിന്റെ സർവ്വസംഘത്തോടും പറഞ്ഞത്:
Một vài kẻ trưởng lão trong đất đứng dậy nói với cả hội dân như vầy:
18 ൧൮ “യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: “സീയോനെ വയൽപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായിത്തീരും; ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
Mi-chê ở Mô-rê-sết, là người nói tiên tri về đời ê-xê-chia, vua Giu-đa, có nói cùng cả dân Giu-đa rằng: Đức Giê-hô-va vạn quân phán như vầy: Si-ôn sẽ bị cày như ruộng, Giê-ru-sa-lem sẽ trở nên gò đống, núi của nhà sẽ trở nên như các nơi cao của rừng.
19 ൧൯ യെഹൂദാ രാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്ക് വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു”.
Ê-xê-chia, vua Giu-đa, và cả Giu-đa há có giết người sao? Người há chẳng đã kính sợ Đức Giê-hô-va và nài xin ơn Đức Giê-hô-va sao? Vậy nên Đức Giê-hô-va ăn năn về tai họa mà Ngài đã rao ra nghịch cùng họ. Nay chúng ta làm sự đó, ấy là phạm tội nặng nghịch cùng linh hồn mình.
20 ൨൦ അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുവൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ വാക്കുകൾക്കു സമമായ കാര്യങ്ങൾ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.
Lại còn có một người nữa đã nhân danh Đức Giê-hô-va mà nói tiên tri: ấy là U-ri, con trai Sê-ma-gia, ở Ki-ri-át-Giê-a-rim. Người cũng nói tiên tri nghịch cùng thành và đất nầy y theo mọi lời của Giê-rê-mi.
21 ൨൧ യെഹോയാക്കീംരാജാവും അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അത് കേട്ട് ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
Vua Giê-hô-gia-kim, hết thảy quân lính, và các quan trưởng đều nghe những lời người, vua bèn muốn giết người đi; nhưng U-ri hay được, thì sợ và trốn qua đất Ê-díp-tô.
22 ൨൨ യെഹോയാക്കീംരാജാവ് അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടി മറ്റു ചിലരെയും ഈജിപ്റ്റിലേക്ക് അയച്ചു.
Vua Giê-hô-gia-kim bèn sai Eân-na-than, con trai Aïc-bồ, và mấy người nữa cùng đi qua Ê-díp-tô,
23 ൨൩ അവർ ഊരീയാവിനെ ഈജിപ്റ്റിൽ നിന്ന് യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവം സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
đem U-ri ra khỏi Ê-díp-tô và điệu về cho vua Giê-hô-gia-kim. Vua sai dùng gươm giết người và quăng thây trong mồ phàm dân.
24 ൨൪ എന്നാൽ യിരെമ്യാവിനെ ജനത്തിന്റെ കയ്യിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാം അവന് തുണയായിരുന്നു.
Bấy giờ tay A-hi-cam, con trai Sa-phan, binh vực Giê-rê-mi và gàn trở cho khỏi phó người trong tay dân chúng đặng làm cho chết.