< യിരെമ്യാവു 25 >

1 യോശീയാവിന്റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടിൽത്തന്നെ, സകല യെഹൂദാജനത്തെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാട്.
Det ordet som kom til Jeremia um all Juda-lyden i det fjorde styringsåret åt Jojakim Josiason, Juda-kongen, det er fyrste styringsåret åt Nebukadressar, Babel-kongen,
2 അത് യിരെമ്യാപ്രവാചകൻ സകല യെഹൂദാജനത്തോടും സകല യെരൂശലേം നിവാസികളോടും പ്രസ്താവിച്ചത് എങ്ങനെയെന്നാൽ:
og som profeten Jeremia tala til heile Juda-folket og til alle Jerusalems-buarne; han sagde:
3 “ആമോന്റെ മകനായി യെഹൂദാ രാജാവായ യോശീയാവിന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകുകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കുകയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.
Frå det trettande styringsåret åt Josia Amonsson, Juda-kongen, og alt til denne dag, no i tri og tjuge år, hev Herrens ord kome til meg, og eg hev tala til dykk jamt og samt, men de vilde ikkje høyra.
4 യഹോവ പ്രവാചകന്മാരായ തന്റെ സകലദാസന്മാരെയും വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കുവാൻ നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
Og Herren sende til dykk alle tenararne sine, profetarne, jamt og samt, men de vilde ikkje høyra og lagde ikkje øyra til, so de kunde høyra.
5 നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും.
Han sagde: Vend um, kvar og ein frå sin vonde veg og frå dykkar vonde åtferd! so skal de få bu i det landet som Herren gav dykk og federne dykkar frå æva og til æva.
6 അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുകയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർത്ഥം വരുത്തുകയില്ല” എന്നു അവർ നിങ്ങളോടു പറഞ്ഞു.
Og ferdast ikkje etter andre gudar, so de tener og tilbed deim, og gjer meg ikkje harm med slikt som henderne dykkar hev gjort! so eg ikkje skal gjera dykk noko ilt.
7 എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിക്കുവാൻ വേണ്ടി എന്റെ വാക്കു കേൾക്കാതിരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Men de lydde ikkje på meg, segjer Herren, men de vilde harma meg med slikt som henderne dykkar hev gjort dykk sjølve til tjon.
8 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനങ്ങൾ അനുസരിക്കാതിരിക്കുകകൊണ്ട്,
Difor, so segjer Herren, allhers drott: Av di de ikkje lydde på mine ord,
9 ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും.
sjå, so sender eg bod etter alle ætterne i Nordheimen og fær deim hit, segjer Herren, og etter Nebukadressar, tenaren min, og eg let deim koma yver dette landet og yver deim som bur her, og yver alle desse folki rundt ikring. Og eg bannstøyter deim og gjer deim til ein fælske og ei spott og til ævelege audner.
10 ൧൦ ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും.
Og eg vil gjera det audt hjå deim for fagnadrøyst og glederøyst, røyst av brudgom og røyst av brur, handkvern-dur og lampeljos.
11 ൧൧ ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപത് സംവത്സരം സേവിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Og alt dette landet skal verta til audn og øyda, og desse folki skal tena Babel-kongen i sytti år.
12 ൧൨ എഴുപത് സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജനതയെയും കൽദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Og når sytti år er lidne, vil eg heimsøkja Babel-kongen og dette folket for deira misgjerningar, segjer Herren, og Kaldæarlandet vil eg heimsøkja og gjera det til ævelege øydemarker.
13 ൧൩ “അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും യിരെമ്യാവ് സകലജനതകളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലവചനങ്ങളും ഞാൻ അതിന് വരുത്തും.
Og eg vil lata koma yver det landet alle ordi mine som eg hev tala um det, alt som er skrive i denne boki, det som Jeremia hev spått um alle folkeslagi.
14 ൧൪ അനേകം ജനതകളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്ക് പകരം ചെയ്യും”.
For velduge folk og store kongar skal trælka deim og, og eg vil gjeva deim lika for deira verk og for det henderne deira hev gjort.
15 ൧൫ യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി ഞാൻ നിന്നെ അയയ്ക്കുന്ന ജനതകളെയെല്ലാം കുടിപ്പിക്കുക.
For so sagde Herren, Israels Gud, med meg: Tak dette staupet med vreide-vin or mi hand og lat alle folkeslagi som eg sender deg til, drikka av det!
16 ൧൬ അവർ കുടിക്കുകയും ഞാൻ അവരുടെ ഇടയിൽ അയയ്ക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരുകയും ചെയ്യും”.
Og dei skal drikka og raga og rasa for det sverdet som eg sender ibland deim.
17 ൧൭ അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കൈയിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജനതകളെയും കുടിപ്പിച്ചു.
Eg tok då staupet or Herrens hand og let alle dei folki drikka som han sende meg til:
18 ൧൮ ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
Jerusalem og byarne i Juda og kongarne og hovdingarne der, for å gjera deim til audn og øyda, til ei spott og til ei våbøn - so som det er den dag i dag -
19 ൧൯ പ്രഭുക്കന്മാരെയും ഈജിപ്റ്റ് രാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും
Farao, egyptarkongen, og hans tenarar og hovdingar og all landslyden hans
20 ൨൦ സകലപ്രജകളെയും സർവ്വസമ്മിശ്രജനതയെയും ഊസ് ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
og alt blandingsfolket hans og alle kongarne i Us-landet og alle kongarne i Filistarlandet og Askalon og Gaza og Ekron og det som er att av Asdod,
21 ൨൧ ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകല സോർ രാജാക്കന്മാരെയും
Edom og Moab og Ammons-sønerne
22 ൨൨ സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും
og alle kongarne i Tyrus og alle kongarne i Sidon og kongarne på havstrenderne, burtanfor havet,
23 ൨൩ ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
Dedan og Tema og Buz og alle med rundklypt hår
24 ൨൪ മരുവാസികളായ സമ്മിശ്രജനതയുടെ സകല രാജാക്കന്മാരെയും
og alle kongarne i Arabia og alle kongarne yver blandingsfolket som bur i øydemarki,
25 ൨൫ സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന
og alle kongarne i Zimri og alle kongarne i Elam og alle kongarne i Media
26 ൨൬ എല്ലാ വടക്കെ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക് രാജാവ് അവർക്ക് ശേഷം കുടിക്കണം.
og alle kongarne i Nordheimen, dei nærbuande og dei burtlengste, ein med hin, ja, alle riki i verdi utyver jordflata. Og Sesak-kongen skal drikka etter deim.
27 ൨൭ നീ അവരോടു പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ച് ഛർദ്ദിച്ച്, ഞാൻ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാത്തവിധം വീഴുവിൻ.
Og du skal segja med deim: So segjer Herren, allhers drott, Israels Gud: Drikk til de vert drukne og spyr, og dett so de ikkje kann standa upp att - for sverdet som eg sender ibland dykk!
28 ൨൮ എന്നാൽ പാനപാത്രം നിന്റെ കൈയിൽനിന്നു വാങ്ങി കുടിക്കുവാൻ അവർക്ക് മനസ്സില്ലാതിരുന്നാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Men vil dei ikkje taka staupet or di hand og drikka, då skal du segja med deim: So segjer Herren, allhers drott: Drikka skal de.
29 ൨൯ “നിങ്ങൾ കുടിച്ചേ മതിയാവൂ. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
For sjå, eg let ulukka fyrst råka den byen som er uppkalla etter mitt namn - og so skulde de sleppa å umgjelda! De skal ikkje sleppa å umgjelda, for sverd byd eg ut imot alle som bur på jordi, segjer Herren, allhers drott.
30 ൩൦ ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: “യഹോവ ഉയരത്തിൽനിന്ന് ഗർജ്ജിച്ച്, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവിടുന്ന് തന്റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്ക് ചവിട്ടുന്നവരെപ്പോലെ അവിടുന്ന് സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.
Og du skal kunngjera for deim alle desse profetordi. Og du skal segja med deim: Herren skal bura frå høgdi og lata si røyst ljoma frå sin heilage bustad, ja, han skal stor-bura yver sitt beiteland, setja i med eit rop, liksom når dei trøder vinpersa, imot alle som bur på jordi.
31 ൩൧ ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Det omar av ein dyn alt til enden av jordi, for Herren hev ei trætta med folki, han gjeng til doms med alt kjøt; han let sverdet få dei ugudlege, segjer Herren.
32 ൩൨ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനർത്ഥം ജനതയിൽനിന്നു ജനതയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും.
So segjer Herren, allhers drott: Sjå, ei ulukka gjeng ut frå folk til folk, og eit brotver kjem frå dei ytste endarne av jordi.
33 ൩൩ അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; അവരെ ആരും കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും.
Og dei som Herren hev slege den dagen, skal liggja daude frå eine enden av jordi til hin; ingen skal gråta yver deim eller samla deim i hop og jorda deim; til møk utyver marki skal dei verta.
34 ൩൪ ഇടയന്മാരേ, മുറയിട്ടു കരയുവിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടച്ചുകളയും; നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും;
Barma dykk, de hyrdingar, og ropa, og velt dykk i moldi, de gjævingar i hjordi! for tidi til å slagta dykk er komi. Og eg vil spreida dykk, og de skal detta ned liksom eit dyrverdigt kjerald.
35 ൩൫ ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും.
Då vert det ingi livd for hyrdingarne og ingi undankoma for gjævingarne i hjordi.
36 ൩൬ യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് ഇടയന്മാരുടെ നിലവിളിയും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരുടെ വിലാപവും കേൾക്കുവിൻ.
Høyr kor hyrdingarne ropar, kor gjævingarne i hjordi øyar seg! For Herren øyder ut beitemarki deira,
37 ൩൭ സമാധാനമുള്ള മേച്ചില്പുറങ്ങൾ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.
og dei fredfulle engjarne vert aude for Herrens brennande vreide.
38 ൩൮ അവിടുന്ന് ഒരു ബാലസിംഹമെന്നപോലെ തന്റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാൾകൊണ്ടും, തന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു”.
Fram stig han som ei ungløva ut or si kjørr; ja, landet deira vert til ei audn for det herjande sverdet og for hans brennande vreide.

< യിരെമ്യാവു 25 >