< യിരെമ്യാവു 22 >
1 ൧ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്ന്, അവിടെ ഈ വചനം പ്രസ്താവിക്കുക:
Така казва Господ: Слез в къщата на Юдовия цар, та изговори там това слово, като кажеш:
2 ൨ “ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും, നിന്റെ ഭൃത്യന്മാരും, ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്ളുവിൻ!
Слушай словото Господно, царю Юдов, Който седиш на Давидовия престол, Ти, и слугите ти, и людете ти, Които влизате през тия порти
3 ൩ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്ന് വിടുവിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്ക്കാരവും ചെയ്യരുത്; ഈ സ്ഥലത്ത് കുറ്റമില്ലാത്ത രക്തം ചൊരിയുകയുമരുത്.
Така казва Господ: Извършвайте правосъдие и правда, И отървавайте обрания от ръката на насилника; Не онеправдавайте, нито насилвайте Чужденеца, сирачето и вдовицата, И невинна кръв не проливайте на това място.
4 ൪ നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.
Защото, ако наистина вършите това, Тогава през портите на тоя дом ще влизат Царе, седящи на Давидовия престол, Возени на колесници и яздещи коне, Те, слугите им, и людете им.
5 ൫ ഈ വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Но ако не послушате тия думи, Заклевам ми в Себе Си, казва Господ, Че тоя дом ще запустее.
6 ൬ യെഹൂദാരാജാവിന്റെ അരമനയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
Защото така казва Господ за дома на Юдовия цар: Ти Ми си Галаад и ливански връх; Но ще те обърна в пустиня, В градове ненаселени.
7 ൭ ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെനേരെ ഒരുക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
Ще приготвя против тебе изтребители, Всеки с оръжията му; Та ще изсекат отбраните ти кедри И ще ги хвърлят в огъня.
8 ൮ അനേകം ജനതകളും ഈ നഗരംവഴി കടന്നുപോകുമ്പോൾ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും
И много народи, като минат край тоя град, Ще рекат на ближния си: Защо постъпи така Господ с тоя голям град?
9 ൯ ‘അവർ അവരുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ച് സേവിച്ചതുകൊണ്ടു തന്നെ’ എന്നുത്തരം പറയുകയും ചെയ്യും.
И ще отговорят: Защото оставиха завета на Господа своя Бог Та се поклониха на други богове И им служиха.
10 ൧൦ മരിച്ചവനെക്കുറിച്ചു കരയണ്ടാ, അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; അവൻ മടങ്ങിവരുകയില്ല; ജന്മദേശം ഇനി കാണുകയുമില്ല.
Не плачете за умрелия, Нито ридайте за него; Но плачете горчиво за оногова, който отива, Защото няма да се върне вече, Нито ще види пак родната си земя.
11 ൧൧ തന്റെ അപ്പനായ യോശീയാവിനു പകരം വാണശേഷം ഈ സ്ഥലം വിട്ടുപോയവനായ യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഇവിടേക്ക് മടങ്ങിവരുകയില്ല.
Защото така казва Господ За Селума, син на Юдовия цар Иосия, Който царуваше вместо баща си Иосия, Който и излезе от това място: Той няма да се върне вече;
12 ൧൨ അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തുവച്ചു തന്നെ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.
Но на мястото гдето го закараха пленник, там ще умре, И няма да види вече тая земя.
13 ൧൩ നീതികേടുകൊണ്ട് അരമനയും അന്യായം കൊണ്ട് മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ച് കൂലി കൊടുക്കാതിരിക്കുകയും
Горко на онзи, който строи къщата си с неправда, И стаите си с кривда; Който кара ближния си да му работи без заплата, И не му дава надницата му;
14 ൧൪ ‘ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും’ എന്നു പറഞ്ഞ് കിളിവാതിലുകൾ വീതിയിൽ തീർക്കുകയും ദേവദാരുകൊണ്ടു തട്ടിടുകയും ചുവപ്പുചായംകൊണ്ടു മോടി പിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
Който си казва: Ще си построя голяма къща и широки стаи, В които си отваря прозорци, И я покрива с кедър, и я боядисва с алено.
15 ൧൫ ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് നീ രാജാവായിത്തീരുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? അത് അവന് നന്മയായിത്തീർന്നു.
Понеже гледаш да си натрупаш кедрове, ще царуваш ли? Баща ти не ядеше и не пиеше ли? Да! но той извършваше правосъдие и правда, Тогава благоденствуваше.
16 ൧൬ അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അതിനാൽ അവന് നന്മ ഭവിച്ചു; ഇതല്ലയോ എന്നെ അറിയുക എന്നുള്ളത്?” എന്ന് യഹോവയുടെ അരുളപ്പാട്.
Отсъждаше делото на сиромаха и на немотния; Тогава благоденствуваше. Не значеше ли това да Ме познава? казва Бог.
17 ൧൭ “എന്നാൽ നിന്റെ കണ്ണും മനസ്സും, അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, പീഡനവും സാഹസവും ചെയ്യുന്നതിനും അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.
А твоите очи и твоето сърце не са в друго, Освен в нечестната си печалба, и в проливане невинна кръв, И в извършване насилство и угнетение.
18 ൧൮ അതുകൊണ്ട് യഹോവ യോശീയാവിന്റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവർ: “അയ്യോ സഹോദരാ, അയ്യോ സഹോദരീ” എന്നു ചൊല്ലി വിലപിക്കുകയില്ല; അവനെക്കുറിച്ച്: “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ” എന്നു ചൊല്ലി വിലപിക്കുകയുമില്ല.
Затова, така казва Господ За Юдовия цар Иоаким, Иосиевия син: Няма да го оплакват, казвайки: Горко, брате мой! или: Горко сестро! Няма да го плачат, казвайки: Горко, господарю! или: Горко, негово величество!
19 ൧൯ യെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
Той ще бъде погребан със оселско погребение, Извлечен и хвърлен оттатък ерусалимските порти.
20 ൨൦ ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്കുക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്കുക; നിന്റെ സകലസ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.
Възлез на Ливан та извикай, С висок глас извикай от Аварим към Васан, Защото загинаха всичките ти любовници.
21 ൨൧ നിന്റെ ശുഭകാലത്തു ഞാൻ നിന്നോട് സംസാരിച്ചു; നീയോ: ‘ഞാൻ കേൾക്കുകയില്ല’ എന്നു പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരിക്കുന്നതായിരുന്നു ബാല്യംമുതൽ നിനക്കുള്ള ശീലം.
Говорих ти в благоденствието ти; Но ти рече: Не ща да слушам. Такава е била обходата ти от младостта ти, Че ти не слушаше гласа ми.
22 ൨൨ നിന്നെ മേയിക്കുന്നവരെ എല്ലാം കൊടുങ്കാറ്റു പറപ്പിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകലദുഷ്ടതയും നിമിത്തം ലജ്ജിച്ച് അമ്പരന്നുപോകും.
Вятърът ще се храни с всичките ти овчари, И любовниците ти ще отидат в плен; Навярно тогава ще се смутиш и посрамиш Поради всичката си злина.
23 ൨൩ ദേവദാരുക്കളിൽ കൂടുവച്ച് ലെബാനോനിൽ വസിക്കുന്നവളേ, നിനക്ക് വ്യസനവും, പ്രസവവേദന കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.
Ти, която населяваш Ливан, Която правиш гнездото си в кедрите, Колко ще бъдат за жалене, Когато те нападнат мъки, Болки, като на жена, която ражда!
24 ൨൪ എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാ രാജാവായ കൊന്യാവ് എന്റെ വലങ്കൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരിയെറിഞ്ഞുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
Заклевам се в живота Си, казва Господ, Че даже ако Иехония, син на Юдовия цар Иоаким, Би бил печат на дясната Ми ръка, И от там бих те откъснал;
25 ൨൫ നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഞാൻ നിന്നെ ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കൽദയരുടെ കൈയിലും തന്നെ.
И ще те предам в ръката на ония, които искат живота ти, И в ръката на ония, от които се боиш, Да! в ръката на Вавилонския цар Навуходоносора, И в ръката на халдейците.
26 ൨൬ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തേക്കു ഞാൻ തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും.
Ще отхвърля тебе И майка ти, която те е родила, В друга земя, дето не сте се родили; И там ще умрете.
27 ൨൭ അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരുകയില്ല.
А в земята гдето душата им желае да се върне, Там няма да се върнат.
28 ൨൮ കൊന്യാവ് എന്ന ഈ ആൾ, ‘സാരമില്ല’ എന്നുവച്ച് ഉടച്ചുകളഞ്ഞ ഒരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച്, അവർ അറിയാത്ത ദേശത്തേക്ക് തള്ളിക്കളയുവാൻ കാരണം എന്ത്?
Нима тоя човек Иехония е строшено и презряно грънчарско изделие, Или непотребен съд? Тогава защо бяха отметнати, той и потомството му, И бяха хвърлени в страна, която не познават?
29 ൨൯ ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക!
О, земльо, земльо, чуй словото Господно:
30 ൩൦ “ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും ‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ; അവന്റെ സന്തതിയിൽ യാതൊരുത്തനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന്, യെഹൂദയിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Така казва Господ: Запишете тоя човек за бездетен, Човек, който няма да успее в дните си; Защото ни един човек от потомството му Ще успее да седи на Давидовия престол И да властвува вече над Юда.