< യിരെമ്യാവു 2 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Ug ang pulong ni Jehova miabut kanako, nga nagaingon:
2 “നീ ചെന്ന് യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു.
Lakaw, ug suminggit ka sa mga igdulungog sa Jerusalem, sa pag-ingon: Mao kini ang gisulti ni Jehova: Ako sa imong pagkabatan-on, ang gugma sa imong saad nga sa pagminyo; sa pagsunod mo kanako didto sa kamingawan, sa yuta nga wala matamni.
3 യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടുത്തെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും; അവർക്ക് ദോഷം വന്നുഭവിക്കും” എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.
Ang Israel mao ang pagkabalaan kang Jehova, ang unang bunga sa iyang pagkadagaya: ang tanan nga naglamoy kaniya pagaisipon nga sad-an; ang kadautan modangat kanila, nagaingon si Jehova.
4 യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകല കുടുംബങ്ങളും ആയവരേ, യഹോവയുടെ അരുളപ്പാട് കേട്ടുകൊള്ളുവിൻ.
Pamati kamo sa pulong ni Jehova: Oh balay ni Jacob, ug ang tanang kabanayan sa balay sa Israel:
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ വിട്ടകന്ന് മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്?
Mao kini ang gisulti ni Jehova: Unsay mga pagkadili-matarung nga nakita sa inyong mga amahan kanako, nga mingtalikod man sila kanako, ug mingsunod sa kakawangan, ug nangahimong kawang?
6 ‘ഞങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച്, പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ വരൾചയും കൂരിരുളും ഉള്ള ദേശങ്ങൾ മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ മരുഭൂമിയിൽക്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ’ എന്ന് അവർ ചോദിച്ചില്ല.
Ni ming-ingon sila: Hain man si Jehova nga nagkuha kanato gikan sa yuta sa Egipto, nga nagmando kanato latas sa kamingawan, latas sa usa ka yuta nga dili kapuy-an ug yuta sa mga gahong, latas sa yuta sa hulaw ug sa landong sa kamatayon, latas sa usa ka yuta nga walay tawong nakaagi, ug walay tawong nagpuyo?
7 ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.
Ug gidala ko kamo ngadto sa usa ka yuta sa kadagaya, aron sa pagkaon sa bunga niini ug sa kaayo niini; apan sa nakasulod kamo, inyong gihugawan ang akong yuta, ug gibuhat ninyo ang akong panulondon nga usa ka dulumtanan.
8 ‘യഹോവ എവിടെ’ എന്ന് പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാല്‍ മുഖാന്തരം പ്രവചിച്ച്, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
Ang mga sacerdote wala ngani moingon: Hain man si Jehova? ug kadtong nanagkupot sa Kasugoan wala makaila kanako: ang mga punoan usab nanaglapas batok kanako, ug ang mga manalagna nanagpanagna pinaagi kang Baal, ug nanagsunod sa mga butang nga walay kapuslanan.
9 അതുകൊണ്ട് ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Tungod niini ako nakigbisug pa gayud kanimo, nagaingon si Jehova, ug sa mga anak sa inyong mga anak makigbisug pa ako.
10 ൧൦ “നിങ്ങൾ കിത്തീയരുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ.
Kay tabok sa mga pulo sa Kittim, ug tan-awa; ug pagpaadto didto sa Cedar, ug palandunga sa masingkamuton gayud; ug tan-awa kong aduna bay ingon nianang butanga.
11 ൧൧ ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു.
Nagailis ba ang usa ka nasud sa iyang mga dios, nga dili man mga dios? apan ang akong katawohan nanag-ilis sa ilang himaya niadtong walay kapuslanan.
12 ൧൨ ആകാശമേ, ഇതിങ്കൽ വിസ്മയിച്ച് ഭ്രമിച്ച് സ്തംഭിച്ചുപോകുക” എന്ന് യഹോവയുടെ അരുളപ്പാട്.
Kahibulong kamo niini, Oh kalangitan, ug kalisang gayud, mag-musara kamo pag-ayo, nagaingon si Jehova.
13 ൧൩ “എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
Kay ang akong katawohan nakahimo ug duruha ka kadautan: sila mingbiya kanako, ang tuburan sa mga tubig nga buhi, ug sila nanagkutkot ug mga atabay, mga atabay nga likian, nga dili kasudlan ug tubig.
14 ൧൪ യിസ്രായേൽ ഒരു ദാസനോ? വീട്ടിൽ പിറന്ന ഒരു അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്?
Ang Israel sulogoon ba? natawo ba siya nga ulipon? ngano man nga siya nahimong tulokbon?
15 ൧൫ ബാലസിംഹങ്ങൾ അവന്റെനേരെ അലറി നാദം കേൾപ്പിച്ച് അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
Ang mga gagmayng leon nanagngulob kaniya, ug mingpadahunog sa ilang tingog; ug ilang gipaawa-aw ang iyang yuta: ang iyang mga ciudad nangasunog, nga walay pumoluyo.
16 ൧൬ നോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.
Ang bagol sa imong ulo gibuak usab sa mga anak sa Memphis ug sa Tapnes.
17 ൧൭ നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കുകകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്?
Wala ba ikaw makakuha niini sa imong kaugalingon, nga niini mibiya man ikaw kang Jehova nga imong Dios, sa diha nga siya nagmando kanimo sa dalan?
18 ൧൮ ഇപ്പോൾ, ഈജിപ്റ്റിലേക്കുള്ള യാത്ര എന്തിന്? നൈല്‍ നദിയിലെ വെള്ളം കുടിക്കുവാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? ആ നദിയിലെ വെള്ളം കുടിക്കുവാനോ?
Ug karon unsay labut mo sa dalan ngadto sa Egipto, aron sa pag-inum sa tubig sa Nilo? Kun unsay labut mo sa dalan ngadto sa Asiria, sa pag-inum sa mga tubig sa Suba?
19 ൧൯ നിന്റെ ദുഷ്ടത തന്നെ നിനക്ക് ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്ക് ദണ്ഡനവുമാകും; അതുകൊണ്ട് നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്നെക്കുറിച്ചുള്ള ഭയം നിനക്ക് ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Ang kaugalingon mong pagkadautan maoy magasaway kanimo, ug ang imong pagbalik sa pagpakasala magabadlong kanimo: busa hibaloi ug tan-awa nga kini maoy usa ka butang nga dautan ug mapait, nga ikaw mibiya man kang Jehova nga imong Dios, ug nga ang pagkahadlok mo kanako wala diha kanimo, nagaingon ang Ginoo, nga si Jehova sa mga panon.
20 ൨൦ “പണ്ടുതന്നെ നീ നുകം തകർത്ത് നിന്റെ കയറു പൊട്ടിച്ചു: ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ എല്ലാം നീ വേശ്യയായി കിടന്നു.
Kay sa kanhing panahon gibunggo ko ang imong yugo, ug gilugtas ko ang imong mga gapus; ug ikaw miingon: Ako dili na moalagad; kay sa tagsatagsa ka hatag-as nga bungtod ug ilalum sa tagsatagsa ka lunhaw nga kahoy ikaw nagyukbo sa imong kaugalingon, ug nakighilawas.
21 ൨൧ ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ?
Bisan pa niana gitanum ko ikaw nga usa ka harianong parras, sa tim-os usa ka binhi nga maayo: nan naunsa nga nahimo man ikaw nga nagakadunot nga mga sanga sa usa ka lumalangyaw nga parras alang kanako?
22 ൨൨ ധാരാളം കാരവും സോപ്പും കൊണ്ട് കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Kay bisan pa manghugas ka ug lejia, ug mogamit ka ug daghang sabon, apan ang imong kasal-anan nahapatik na sa akong atubangan, nagaingon ang Ginoo nga si Jehova.
23 ൨൩ “ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” എന്ന് നിനക്ക് എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പ് വിചാരിക്കുക; നീ ചെയ്തത് ഓർക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന പെണ്ണൊട്ടകമല്ലയോ നീ?
Unsaon mo sa pag-ingon: Ako dili mahugaw, ako wala mosunod sa mga Baal? tan-awa ang imong dalan diha sa walog, hibaloi ang imong nabuhat: ikaw maoy usa ka matulin nga camello nga batan-on nga milabang sa iyang mga dalan;
24 ൨൪ നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? ആരും അവളെ അന്വേഷിച്ചു തളരുകയില്ല; ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും;
Usa ka ihalas nga asno nga naanad sa kamingawan, nga nagahanggap ug hangin sa kaugalingon niyang tinguha; sa iyang higayon kinsay makapugong kaniya? tanan nga nagapangita kaniya dili kapuyan sa ilang kaugalingon; sa iyang bulan sila makakaplag kaniya.
25 ൨൫ ചെരിപ്പ് ഊരിപ്പോകാത്തവണ്ണം നിന്റെ കാലും, വരണ്ടു പോകാത്തവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്ളുക;” നീയോ “അത് വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞു.
Pugngi ang imong tiil aron dili mahuboan sa sapin, ug ang imong totonlan gikan sa kauhaw. Apan ikaw miingon: Kawang lamang; dili, kay ako nahagugma sa mga dios nga lumalangyaw, ug ako moadto sa pagsunod kanila.
26 ൨൬ കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ.
Ingon nga ang kawatan maulaw kong siya hidakpan, mao man ang balay sa Israel naulaw; sila, ang ilang mga hari, ang ilang mga principe, ug ang ilang mga sacerdote, ug ang ilang mga manalagna;
27 ൨൭ അവർ വൃക്ഷത്തോട്: “നീ എന്റെ അപ്പൻ” എന്നും കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ” എന്ന് പറയും.
Nga nagaingon sa usa ka tuod sa kahoy: Ikaw mao ang akong amahan; ug sa usa ka bato: Ikaw mao ang nagpahamugso kanako: kay sila mingtalikod kanako, ug wala moatubang; apan sa panahon sa ilang kalisud sila moingon: Tumindog ka, ug luwasa kami.
28 ൨൮ “നീ ഉണ്ടാക്കിയിട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്ക് കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്ക് ദേവന്മാരും ഉണ്ടല്ലോ!
Apan hain na ang imong mga dios nga imong gibuhat alang kanimo? patindoga sila, kong sila makaluwas ugaling kanimo sa panahon sa imong kalisud: kay sumala sa gidaghaonon sa imong mga ciudad mao man ang imong mga dios, Oh Juda.
29 ൨൯ നിങ്ങൾ എന്നോട് വാദിക്കുന്നത് എന്ത്? നിങ്ങൾ എല്ലാവരും എന്നോട് ദ്രോഹം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Ngano man nga makiglalis pa kamo kanako? Kamong tanan nanagpakalapas batok kanako, nagaingon si Jehova.
30 ൩൦ “ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.
Kawang lamang ang paghampak ko sa inyong mga anak; sila wala makadawat ug mga pagsaway: ang inyong kaugalingong espada maoy milamoy sa inyong mga manalagna, sama sa usa ka malaglagon nga leon.
31 ൩൧ ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ: “ഞാൻ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരുകയില്ല’ എന്ന് എന്റെ ജനം പറയുന്നത് എന്ത്?
Oh kaliwatan, tan-aw kamo sa pulong ni Jehova: Kamingawan ba ako alang sa Israel? kun usa ba ka yuta sa mabaga nga kangitngit? Nganong nagaingon ang akong katawohan. Kami mga binuhian; dili na kami moduol kanimo?
32 ൩൨ ഒരു കന്യകയ്ക്ക് തന്റെ ആഭരണങ്ങളും ഒരു മണവാട്ടിക്ക് തന്റെ വിവാഹവസ്ത്രവും മറക്കുവാൻ കഴിയുമോ? എന്നാൽ എന്റെ ജനം എണ്ണമറ്റ ദിനങ്ങളായി എന്നെ മറന്നിരിക്കുന്നു.
Malimot ba ang usa ka ulay sa iyang mga dayandayan, kun mahimuot ba ang usa ka pangasaw-onon sa iyang bisti? apan ang akong katawohan nalimot kanako sa mga adlaw nga dili maisip.
33 ൩൩ പ്രേമം അന്വേഷിക്കേണ്ടതിന് നീ നിന്റെ വഴി എത്ര ഭംഗിയാക്കുന്നു! അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും നിന്റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു.
Unsaon mo pagdayandayan sa imong dalan aron sa pagpangit sa gugma! busa bisan ang dautang mga babaye gitudloan mo sa imong mga dalan.
34 ൩൪ നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും”.
Sa imong mga sidsid usab hingkaplagan ang dugo sa mga kalag niadtong mga inocente nga kabus: nga wala mo sila makita minglugos pagsulod; apan kini tungod man niining mga butanga.
35 ൩൫ നീയോ: “ഞാൻ കുറ്റമില്ലാത്തവൾ; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്ന് പറയുന്നു; ‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്ന് നീ പറയുന്നതുകൊണ്ട് ഞാൻ നിന്നോട് വ്യവഹരിക്കും.
Bisan pa niini ikaw nag-ingon: Ako inocente; sa pagkatinuod ang iyang kasuko gipaiway gikan kanako. Ania karon, pagahukman ko ikaw, kay ikaw nagaingon: Ako wala makasala.
36 ൩൬ നിന്റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും ലജ്ജിച്ചുപോകും.
Nganong nagalaaglaag ka sa hilabihan aron sa pagbalhin sa imong dalan? maulaw usab ikaw sa Egipto, ingon nga naulaw ikaw sa Asiria.
37 ൩൭ അവിടെനിന്ന് നീ തലയിൽ കൈ വച്ചുകൊണ്ട് ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ട് നിനക്ക് ഒരു പ്രയോജനവും ലഭിക്കുകയില്ല”.
Gikan dinhi usab ikaw mogikan, uban ang imong mga kamot sa ibabaw sa imong ulo: kay si Jehova nagasalikway niadtong imong ginasaligan, ug ikaw dili mouswag uban kanila.

< യിരെമ്യാവു 2 >