< യിരെമ്യാവു 19 >
1 ൧ യഹോവ ഇപ്രകാരം കല്പിച്ചു: “നീ പോയി കുശവനോട് ഒരു മൺകുടം വിലയ്ക്കു വാങ്ങി, ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ട്,
Alors le Seigneur me dit: Va et achète un vase de terre fait par un potier, et emmène quelques-uns des anciens du peuple et des prêtres.
2 ൨ ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്ന്, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകൾ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:
Et sors pour aller au cimetière des fils de leurs enfants, qui est devant la porte de Charsith, et fais-leur lecture de toutes les paroles que je vais te dire.
3 ൩ “യെഹൂദാരാജാക്കന്മാരും യെരൂശലേം നിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തിന് വരുത്തുന്ന അനർത്ഥത്തെക്കുറിച്ച് കേൾക്കുന്നവന്റെ ചെവി തരിച്ചുപോകും.
Et dis-leur: Écoutez la parole du Seigneur, rois de Juda, hommes de Juda, habitants de Jérusalem et vous qui entrez par les portes. Ainsi parle le Seigneur Dieu d'Israël: Voilà que je vais amener sur ce lieu des maux tels que les oreilles en tinteront de ceux qui en entendront parler,
4 ൪ അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പൂര്വ്വ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപം കാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും
En punition de ce qu'ils m'ont abandonné, de ce qu'ils ont aliéné ce lieu, et y ont sacrifié à des dieux étrangers, inconnus d'eux et de leurs pères, et de ce que les rois de Juda ont rempli ce lieu du sang des innocents;
5 ൫ ബാലിനു ദഹനയാഗങ്ങളായി അവരുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിക്കുവാൻ പൂജാഗിരികൾ പണിയുകയും ചെയ്തിരിക്കുന്നു. അത് ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.
Et de ce qu'ils ont bâti des hauts lieux à Baal pour y brûler leurs fils dans la flamme; ce que je n'ai point commandé, et dont je n'ai jamais eu la pensée en mon cœur.
6 ൬ അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്ന് പേരുപറയുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
A cause de cela, voilà que les jours arrivent, dit le Seigneur, où l'on n'appellera plus ce lieu Topheth ni cimetière des fils d'Ennom, mais cimetière des égorgés.
7 ൭ “അങ്ങനെ ഞാൻ ഈ സ്ഥലത്തുവച്ച് യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴ്ത്തുകയും, അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുകയും ചെയ്യും.
Car en ce lieu j'égorgerai les conseils de Juda et les conseils de Jérusalem, et je ferai tomber ce peuple sous le glaive, devant ses ennemis, par les mains de ceux qui en veulent à sa vie, et je donnerai ses morts en pâture aux oiseaux du ciel et aux bêtes de la terre.
8 ൮ ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിന് നേരിട്ട സകലബാധകളും നിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും.
Et j'amènerai sur cette ville la désolation et les sifflets; quiconque passera près d'elle se moquera et sifflera sur toutes ses plaies.
9 ൯ അവരുടെ ശത്രുക്കളും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ അവനവന്റെ കൂട്ടുകാരന്റെ മാംസം തിന്നും.
Et ils mangeront les chairs de leurs fils et les chairs de leurs filles; et chacun mangera les chairs de son prochain, dans l'enceinte des fortifications que leurs ennemis auront investie.
10 ൧൦ പിന്നെ നിന്നോടുകൂടെ വന്ന പുരുഷന്മാരുടെ കൺമുമ്പിൽ നീ ആ മൺകുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:
Et puis brise le vase de terre aux yeux des hommes qui t'auront accompagné;
11 ൧൧ “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കുവാൻ കഴിയാത്തവണ്ണം കുശവന്റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ, ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കം ചെയ്യുവാൻ വേറെ സ്ഥലമില്ലായ്കയാൽ അവരെ തോഫെത്തിൽ അടക്കം ചെയ്യും.
Et ajoute: Voici ce que dit le Seigneur: Ainsi je briserai ce peuple et cette ville, comme on brise un vase de terre qu'on ne peut plus rajuster.
12 ൧൨ ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിനു സമമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Ainsi ferai-je, dit le Seigneur, de ce lieu et de ceux qui l'habitent, pour que cette ville soit comme un lieu de carnage.
13 ൧൩ മലിനമായിരിക്കുന്ന യെരൂശലേമിലെ വീടുകളും, യെഹൂദാ രാജാക്കന്മാരുടെ അരമനകളും, അവർ മട്ടുപ്പാവുകളിൽവച്ച് ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാണിക്കുകയും, അന്യദേവന്മാർക്ക് പാനീയബലി പകരുകയും ചെയ്ത എല്ലാ ഭവനങ്ങളും തോഫെത്ത് എന്ന സ്ഥലംപോലെയാകും”.
Et les maisons de Jérusalem et les palais des rois de Juda seront comme un lieu de carnage, à cause de leurs impuretés dans toutes leurs maisons ou sur leurs terrasses; ils y ont encensé toute l'armée céleste et fait des libations à des dieux étrangers.
14 ൧൪ അനന്തരം യഹോവ തന്നെ പ്രവചിക്കുവാൻ അയച്ചിരുന്ന തോഫെത്തിൽനിന്ന് യിരെമ്യാവ് വന്ന്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട് സകലജനത്തോടും:
Et Jérémie revint au lieu du carnage où l'avait envoyé le Seigneur pour y prophétiser, et il se tint dans le parvis du temple du Seigneur, et il dit à tout le peuple:
15 ൧൫ “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങൾ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കുകകൊണ്ട് ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന സകല അനർത്ഥവും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങൾക്കും വരുത്തും” എന്ന് പറഞ്ഞു.
Ainsi parle le Seigneur: Voilà que je vais amener sur cette ville et sur toutes ses villes et sur tous ses villages tous les maux dont je l'ai menacée, parce qu'ils ont endurci leur tête pour ne point obéir à mes commandements.