< യിരെമ്യാവു 17 >
1 ൧ “യെഹൂദയുടെ പാപം നാരായംകൊണ്ടും വജ്രമുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
Йәһуданиң гунайи алмас учлуқ төмүр қәләм билән таштахтай кәби жүрәклиригә вә қурбангаһлиридики мүңгүзләргә оюлған;
2 ൨ ഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികിലുള്ള അവരുടെ യാഗപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.
балилириму йешил дәрәқләр бойида тикләнгән, егиз дөңләр үстидә ясиған [бутлириниң] қурбангаһлирини вә «Ашәраһ»лирини һәрдайим сеғиниду.
3 ൩ വയൽപ്രദേശത്തെ എന്റെ പർവ്വതമേ, നിന്റെ അതിരിനകത്ത് എല്ലായിടവും ചെയ്ത പാപംനിമിത്തം ഞാൻ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചയ്ക്ക് ഏല്പിക്കും.
Мән тағлириңларда вә етизлириңларда, һәм байлиқлириңни һәм ғәзнилириңни, — сениң «жуқури җайлар»иңму буниң сиртида әмәс — бу четиңдин у четиңгичә болған гунайиң түпәйлидин олҗа болушқа тапшуримән;
4 ൪ ഞാൻ നിനക്ക് തന്ന അവകാശം നീ വിട്ടുപോകേണ്ടിവരും; നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങൾ എന്റെ കോപത്തിൽ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും”.
Өзүңниң шори, Мән саңа тәқдим қилған мирасиң қолуңдин кетиду; Мән сән тонумайдиған бир зиминда сени дүшмәнлириңниң қуллуғиға тапшуримән; чүнки силәр ғәзивимгә от йеқип уни қозғиғансиләр; у мәңгүгә көйиду.
5 ൫ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.
Пәрвәрдигар мундақ дәйду: — — Адәмгә таянған, адәмниң әт-күчини таянчи қилған, қәлби Пәрвәрдигардин чәтнигән адәмниң һалиға ләнәт болсун!
6 ൬ അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അത് കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ജനവാസം ഇല്ലാത്ത ഉപ്പുനിലത്തിലും പാർക്കും.
У чөл-баяванда өскән қара арча чатқилидәк болиду; бәхит-яхшилиқ кәлсиму у буни көрмәйду; у бәлки чөлдики қағҗирақ йәрләрдә, адәмзатсиз шорлуқ бир зиминда туриду.
7 ൭ യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
Пәрвәрдигарға таянған, Пәрвәрдигарни таянч қилған адәм бәхит-бәрикәтлик болиду!
8 ൮ അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
У сулар бойида тикләнгән, ериқ бойида кәң йилтиз тартқан дәрәқдәк; пижғирим иссиқтин у қорқмайду; униң йопурмақлири һемишә йешилдур; қурғақчилиқ жили у солашмайду вә мевә бериштин қалмайду.
9 ൯ ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആര്?
Қәлб һәммидин алдамчи, униң даваси йоқтур. Кимму уни чүшинәлисун?
10 ൧൦ യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.
Мәнки Пәрвәрдигар инсан қәлбини күзитип тәкшүримән; һәр бирсигә өз йоллири бойичә, қилған әмәллириниң мевиси бойичә тәқсим қилиш үчүн, инсан виҗданини синаймән.
11 ൧൧ ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ടയ്ക്ക് പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ ആയുസ്സിന്റെ മദ്ധ്യത്തിൽ അത് അവനെ വിട്ടുപോകും: ഒടുവിൽ അവൻ ഒരു ഭോഷനായിരിക്കും.
Худди өзи туғмиған тухумларни бесивалған кәкликтәк, һарамдин байлиқларға еришкән кишиму шундақ болиду; күнлириниң йерими өтмәйла еришкинидин айрилиду, у ахирида ахмақ болуп чиқиду.
12 ൧൨ ആദിമുതൽ ഉന്നതമായി, മഹത്വമുള്ള സിംഹാസനമാകുന്നു ഞങ്ങളുടെ വിശുദ്ധമന്ദിരം.
Шан-шәрәплик бир тәхт, әзәлдин жуқуриға тикләнгән, дәл бизниң башпанаһимиз болған җайдур;
13 ൧൩ യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, അങ്ങയെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും. “എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; അവർ ജീവജലത്തിന്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ”.
и Пәрвәрдигар, Сән Исраилниң үмүтисән! Сәндин ваз кәчкән һәммәйлән йәргә қарап қалиду; Сәндин жирақлашқанлар тупрақта ятқанлар арисида тизимлиниду; чүнки улар һаятлиқ сулириниң мәнбәси болған Пәрвәрдигардин ваз кәчкән.
14 ൧൪ യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്ക് സൗഖ്യം വരും; എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപെടും; അവിടുന്ന് എന്റെ പുകഴ്ചയല്ലയോ.
Мени сақайтқин, и Пәрвәрдигар, мән шуниң билән җәзмән сақайтилимән! Мени қутқузғин, шуниң билән җәзмән қутқузулимән! — Чүнки Өзүң мениң мәдһийәмдурсән!
15 ൧൫ അവർ എന്നോട്: ‘യഹോവയുടെ വചനം എവിടെ? അത് വരട്ടെ’ എന്നു പറയുന്നു.
Мана, улар маңа: — Пәрвәрдигарниң сөз-бешарити қени?! Қени, у әмәлгә ашурулсун!» — дәйду.
16 ൧൬ ഞാനോ ഒരു ഇടയനായി അങ്ങയെ സേവിക്കുവാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു അവിടുന്ന് അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചത് തിരുമുമ്പിൽ ഇരിക്കുന്നു.
Лекин мән болсам, Саңа әгәшкинимдә «пада баққучи» болуштин һеч қачқан әмәсмән, вә әҗәл күнини һеч арзу қилмиғанмән, — Сән билисән! Ағзимдин барлиқ чиққанлар Сениң йүз алдиңда болған.
17 ൧൭ അങ്ങ് എനിക്ക് ഭീതിവിഷയമാകരുതേ; അനർത്ഥദിവസത്തിൽ എന്റെ ശരണം അവിടുന്നല്ലയോ.
Маңа вәһимә болмиғайсән; күлпәтлик күнидә Сән мениң башпанаһимдурсән.
18 ൧൮ എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചുപോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് അനർത്ഥദിവസം വരുത്തണമേ; ഇരട്ടി വിനാശം വരുത്തി അവരെ തകർക്കണമേ”.
Маңа зиянкәшлик қилғучилар йәргә қарап қалсун, лекин мени йәргә қаратмиғайсән! Улар дәккә-дүккигә чүшсун, лекин мени дәккә-дүккигә чүшүрмигәйсән; уларниң бешиға күлпәт күнини чүшүргәйсән; уларни икки һәссилик һалакәт билән үзүл-кесил пачақлап ташлиғайсән!
19 ൧൯ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ചെന്ന്, യെഹൂദാരാജാക്കന്മാർ അകത്ത് വരുകയും പുറത്തു പോകുകയും ചെയ്യുന്ന ജനത്തിന്റെ വാതില്ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ട് അവരോടു പറയുക:
Пәрвәрдигар маңа мундақ дегән: — Барғин, Йәһуда падишалири шәһәргә киридиған вә чиқидиған «Хәлиқниң балилири» дегән дәрвазида, һәмдә Йерусалимниң барлиқ дәрвазилирида турғин, уларға мундақ дегин: —
20 ൨൦ ഈ വാതിലുകളിൽകൂടി അകത്ത് കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലാ യെഹൂദന്മാരും യെരൂശലേമിലെ സർവ്വനിവാസികളും ആയുള്ളവരേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ!
Пәрвәрдигарниң сөзини аңлаңлар, и мошу дәрвазилардин киридиған Йәһуданиң падишалири, барлиқ Йәһуда вә Йерусалимда туруватқан халайиқ!
21 ൨൧ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൂക്ഷിച്ചുകൊള്ളുവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്ന് യെരൂശലേമിന്റെ വാതിലുകളിൽകൂടി അകത്ത് കൊണ്ടുവരരുത്.
Пәрвәрдигар мундақ дәйду: — Өз җениңларға һези болуңлар! «шабат» күнидә һеч қандақ жүкни көтәрмәңлар, Йерусалимниң дәрвазилиридин һеч нәрсини епкирмәңлар;
22 ൨൨ നിങ്ങളുടെ വീടുകളിൽനിന്ന് യാതൊരു ചുമടും ശബ്ബത്തുനാളിൽ പുറത്തു കൊണ്ടുപോകാതെയും, യാതൊരുവേലയും ചെയ്യാതെയും, നിങ്ങളുടെ പൂര്വ്വ പിതാക്കന്മാരോട് ഞാൻ കല്പിച്ചതുപോലെ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവിൻ.
шабат күнлиридә өйлириңлардин һеч жүкни көтирип елип чиқмаңлар, вә һеч қандақ әмгәк қилмаңлар; бәлки Мән ата-бовилириңларға буйруғинимдәк, шабат күнини Өзүмгә аталған муқәддәс бир күн дәп қараңлар.
23 ൨൩ എന്നാൽ അവർ അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കുകയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവർ ശാഠ്യം കാണിച്ചു.
Лекин улар һеч аңлимиған яки қулақ салмиған, бәлки аңлимаслиққа һәм тәрбийини қобул қилмаслиққа бойнини қаттиқ қилған.
24 ൨൪ നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരുവേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന് എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ,
Шундақ болидуки, силәр авазимни көңүл қоюп аңлисаңлар, — дәйду Пәрвәрдигар, — йәни шабат күнидә шәһәр дәрвазилиридин һеч жүкни елип кирмисәңлар вә һеч әмгәк қилмаслиқ арқилиқ шабат күнини Маңа пак-муқәддәс бир күн һесаплисаңлар,
25 ൨൫ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കുകയും ഈ നഗരം എന്നേക്കും നിലനില്ക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
бу шәһәр дәрвазилиридин Давутниң тәхтигә олтиридиған падишалири вә әмирлири җәң һарвулириға олтирип вә атларға минип кириду; улар, уларниң әмирлири, Йәһудадикиләр вә Йерусалимда туруватқанларму кирип-чиқишиду; бу шәһәр мәңгү ават болиду.
26 ൨൬ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും താണപ്രദേശങ്ങളിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവർ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗവും അർപ്പിക്കും.
Шундақ қилсаңлар, хәлиқләр Йәһуда шәһәрлиридин, Йерусалим әтрапидики йезилардин, Биняминниң зиминидин, [ғәриптики] «Шәфәлаһ» егизлигидин, җәнуптики [тағлиқтин], Йәһудадики җәнубий баяванлардин Пәрвәрдигарниң өйигә «көйдүрмә қурбанлиқ»лар, «енақлиқ қурбанлиқлири», «ашлиқ һәдийә»ләр вә хушбуйларни тутуп, [Пәрвәрдигарға болған] рәхмәтлирини ейтишқа киридиған болиду.
27 ൨൭ “എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമട് ചുമന്നുകൊണ്ടുപോകാതെ ഇരിക്കുവാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കുകയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അത് കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും”.
Лекин силәр Маңа қулақ салмисаңлар, йәни шабат күнини Өзүмгә пак-муқәддәс һесаплимай, шабат күнидә Йерусалимниң дәрвазилиридин жүк көтирип кирсәңлар, әнди Мән дәрвазиларға бир от яқимән, у Йерусалимдики ордиларни йәветиду, уни һеч өчүрәлмәйду.