< യിരെമ്യാവു 15 >
1 ൧ യഹോവ എന്നോട് അരുളിച്ചെയ്തത്: “മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല; ഇവരെ എന്റെ മുമ്പിൽനിന്ന് ആട്ടിക്കളയുക; അവർ പൊയ്ക്കൊള്ളട്ടെ.
A LAILA, olelo mai la o Iehova ia'u, Ina i ku mai o Mose, a me Samuela imua o'u, aole no e kau ko'u manao ma keia poe kanaka. E kiola ia lakou mai ko'u alo aku, a e puka aku lakou iwaho.
2 ൨ ‘ഞങ്ങൾ എവിടേയ്ക്കു പോകണം’ എന്ന് അവർ നിന്നോട് ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
A ina e olelo mai lakou ia oe, Mahea makou e puka aku ai? Alaila, e olelo oe ia lakou, Ke olelo mai nei o Iehova penei, O ka poe no ka make, i ka make no; a o ka poe no ka pahikaua, i ka pahikaua no; a o ka poe no ka wi, i ka wi no; a o ka poe no ka lawepioia, i ka lawepioia no.
3 ൩ “ഞാൻ നാലുതരം നാശങ്ങളെ അവരുടെ മേൽ നിയമിക്കും; കൊന്നുകളയുവാൻ വാളും കടിച്ചുകീറുവാൻ നായ്ക്കളും തിന്നുമുടിക്കുവാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും തന്നെ” എന്ന് യഹോവയുടെ അരുളപ്പാട്.
A e hookau aku au maluna o lakou i na mea eha, wahi a Iehova; o ka pahikaua e pepehi; o na ilio e haehae; o na manu o ka lani, a me na holoholona o ka honua, e ai, a e hoopau.
4 ൪ “യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകലരാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.
A e haawi no wau e laweia lakou i na aina a pau o ka honua nei, no Manase, ke keiki a Hezekia, ke alii o ka Iuda, no ka mea ana i hana'i ma Ierusalema.
5 ൫ യെരൂശലേമേ, ആർക്ക് നിന്നോട് കനിവുതോന്നുന്നു? ആര് നിന്നോട് സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിക്കുവാൻ ആര് കയറിവരും?
No ka mea, owai ka mea aloha aku ia oe, e Ierusalema? Owai ka mea kumakena ia oe? Owai auanei ka mea e huli ae, e ninau i kou noho ana?
6 ൬ നീ എന്നെ ഉപേക്ഷിച്ചു പിൻമാറിയിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു; “അതുകൊണ്ട് ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണ കാണിച്ച് മടുത്തിരിക്കുന്നു.
Ua haalele mai oe ia'u, wahi a Iehova, ua hoi hope oe. Nolaila, e kikoo ku e aku au i ko'u lima ia oe, a e luku ia oe; no ka mea, ua uluhua wau i ka mihi ana.
7 ൭ ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ അവരുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
E hoolulu aku au ia lakou i ka peahi lulu ma na pukapa o ka aina; e hoonele au ia lakou i na keiki, e luku aku no au i ko'u poe kanaka; aole lakou i huli, mai ko lakou aoao mai.
8 ൮ അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെമേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.
E oi aku ka nui o ko lakou wahinekanemake ia'u i ko ke one o ke kai. I ke awakea, e hoopuka no au maluna o lakou, maluna hoi o ka makuwahine o ka poe ui, i poe luku. E hoopuka no au maluna ona me ka hoohikilele ka makau a me ka weliweli.
9 ൯ ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ച് പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യൻ പകൽ തീരുംമുമ്പ് അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Mae wale aku ka mea i hanau i na mea ehiku, e kaili ana ke ea. Ua napoo kona la i ke ao okoa; ua hilahila oia, ua hoopalaimaka hoi. A e haawi no wau i ke koena o lakou i ka pahikaua imua o ko lakou poe enemi, wahi a Iehova.
10 ൧൦ എന്റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
Auwe hoi au, e kuu makuwahine, no ka mea, ua hanau mai oe ia'u, he kanaka hakaka, he kanaka paio no ko ka honua a pau! Aole au i hoolimalima kala ma ke kuala, aole hoi i aie kala ma ke kuala; aka, ke hailiili mai nei kela mea keia mea o lakou ia'u.
11 ൧൧ യഹോവ അരുളിച്ചെയ്തത്: “ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോട് യാചിപ്പിക്കും നിശ്ചയം.
I mai la o Iehova, He oiaio, e pomaikai ana kou poe i koe; oiaio, na'u no e mea aku, a e hana maikai ae ka enemi ia oe i ka manawa poino, a i ka manawa popilikia.
12 ൧൨ താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ?
Na ka hao anei e uhaki i ka hao o ke kukulu akau, a me ke keleawe?
13 ൧൩ നിന്റെ ദേശത്തെല്ലായിടവും നിന്റെ സകലപാപങ്ങളും നിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും.
A e haawi no wau i kou waiwai, a me kou ukana, no ka hoopio me ka uku ole ia mai, a oia hoi no kou hewa a pau, a aia no ia ma kou mau mokuna a pau.
14 ൧൪ നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അത് നിങ്ങളുടെമേൽ കത്തും”.
A na'u no e hoohele ia oe, me kou poe enemi a iloko o ka aina au i ike ole ai; no ka mea, ua hoaia ke ahi i kuu inaina, a e a no ia maluna o oukou.
15 ൧൫ യഹോവേ, അങ്ങ് അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യണമേ; അങ്ങയുടെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; അങ്ങ് നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ;
E Iehova, ua ike no oe: e hoomanao mai oe ia'u, a e ike mai hoi ia'u, a e hooponopono mai oe ia'u i ka poe hoomaau mai ia'u. Mai lawe aku oe ia'u, i kou ahonui ana. E ike oe, nou no wau i kaikai ai i ka hilahila.
16 ൧൬ ഞാൻ അങ്ങയുടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; അങ്ങയുടെ വചനങ്ങൾ എനിക്ക് സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ നാമം എനിക്ക് വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
Ua loaa no kau mau olelo, a ai no wau ia mau mea; a lilo kau olelo ia'u i mea olioli, a i mea hoi e hauoli ai ko'u naau: no ka mea, ua kapaia wau ma kou inoa, E Iehova, ke Akua o na kaua.
17 ൧൭ കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, അങ്ങയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
Aole au i noho ma ka aha o ka poe hoowahawaha, aole hoi au i olioli; noho kaawale au, no kou lima; no ka mea, ua hoopiha mai oe ia'u i ka ukiukiia.
18 ൧൮ എന്റെ വേദന നിരന്തരവും എന്റെ മുറിവ് സൗഖ്യം പ്രാപിക്കാത്തവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്ക് ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
No ke aha la i mau ai ko'u eha, a ola ole hoi ko'u hahauia, a hoole hoi i ka hoolaia? E lilo anei oe ia'u e like loa me na wai hoopunipuni, mau ole?
19 ൧൯ അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായത് പ്രസ്താവിച്ചാൽ നീ എന്റെ വായ് പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല.
Nolaila, ke olelo mai nei o Iehova penei, Ina hoi mai oe, alaila, e hoihoi mai no wau ia oe, a e ku no oe imua o'u: a ina e lawe aku oe i ka mea pono, mai ka mea hewa aku, alaila, e like auanei no oe me ko'u waha. E hoi mai lakou ia oe, aka, mai hoi aku oe ia lakou.
20 ൨൦ ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കിത്തീർക്കും; അവർ നിന്നോട് യുദ്ധം ചെയ്യും, ജയിക്കുകയില്ല; നിന്നെ രക്ഷിക്കുവാനും വിടുവിക്കുവാനും ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.
A e hoolilo wau ia oe i pa keleawe paa loa no keia poe kanaka; a e kaua mai no lakou ia oe, aka, aole lakou e lanakila mai maluna ou; no ka mea, owau pu no me oe, e hoola ia oe, a e hoopakele ia oe, wahi a Iehova.
21 ൨൧ “ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിക്കുകയും ഭീകരന്മാരുടെ കയ്യിൽനിന്ന് വീണ്ടുകൊള്ളുകയും ചെയ്യും”.
A e hoopakele aku au ia oe, mai ka lima aku o ka poe hewa, a e hoolapanai aku au ia oe, mai loko aku o ka lima o ka poe hooweliweli.