< യിരെമ്യാവു 14 >

1 വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.
Rijeè Gospodnja koja doðe Jeremiji o suši.
2 “യെഹൂദാ വിലപിക്കുന്നു; അതിന്റെ വാതിലുകൾ തളരുന്നു; അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.
Juda tuži, i vrata su mu žalosna; leže na zemlji u crno zaviti; vika iz Jerusalima podiže se.
3 അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; അവർ കുളങ്ങളുടെ അടുത്തുചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങിവരുന്നു; അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.
Najveæi izmeðu njih šalju najmanje na vodu; došavši na studence ne nalaze vode, vraæaju se s praznijem sudovima svojim, stide se i srame se i pokrivaju glavu svoju.
4 ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ, ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.
Zemlja je ispucala, jer ne bješe dažda na zemlji; zato se težaci stide i pokrivaju glavu svoju.
5 മാൻപേട വയലിൽ പ്രസവിച്ചിട്ട് പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
I košuta u polju ostavlja mlade svoje, jer nema trave.
6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് കുറുനരികളെപ്പോലെ കിതയ്ക്കുന്നു; സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട് അതിന്റെ കണ്ണ് മങ്ങിപ്പോകുന്നു.
I divlji magarci stojeæi na visovima vuku u se vjetar kao zmajevi, oèi im išèilješe, jer nema trave.
7 യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുന്നു.
Kad bezakonja naša svjedoèe na nas, Gospode, uèini radi imena svojega; jer je mnogo odmeta naših, tebi sagriješismo.
8 യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനുമായുള്ള യഹോവേ, അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
Nade Izrailjev! spasitelju njegov u nevolji! zašto si kao tuðin u ovoj zemlji i kao putnik koji se uvrati da prenoæi?
9 പരിഭ്രാന്തനായ പുരുഷനെപ്പോലെയും രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്; അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!
Zašto si kao umoran èovjek, kao junak, koji ne može izbaviti? Ta, ti si usred nas, Gospode, i ime je tvoje prizvano na nas; nemoj nas ostaviti.
10 ൧൦ അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാൽ അടക്കിവച്ചതുമില്ല” എന്ന് യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവിടുന്ന് ഇപ്പോൾതന്നെ അവരുടെ അകൃത്യത്തെ ഓർത്ത് അവരുടെ പാപങ്ങളെ സന്ദർശിക്കും”.
Ovako govori Gospod za narod ovaj: milo im je da se skitaju, ne ustavljaju nogu svojih, zato nijesu mili Gospodu; sada æe se opomenuti bezakonja njihova i pohodiæe grijehe njihove.
11 ൧൧ യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്;
Potom reèe mi Gospod: ne moli se za taj narod da bi mu bilo dobro.
12 ൧൨ അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
Ako æe i postiti, neæu uslišiti vike njihove; i ako æe prinijeti žrtve paljenice i dar, neæe mi to ugoditi, nego maèem i glaðu i pomorom pomoriæu ih.
13 ൧൩ അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്ന് പറഞ്ഞു.
Tada rekoh: oh, Gospode Gospode, evo, proroci im govore: neæete vidjeti maèa, i neæe biti gladi u vas, nego æu vam dati mir pouzdan na ovom mjestu.
14 ൧൪ യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു”.
A Gospod mi reèe: laž prorokuju ti proroci u moje ime, nijesam ih poslao, niti sam im zapovjedio, niti sam im govorio; lažne utvare i gatanje i ništavilo i prijevaru srca svojega oni vam prorokuju.
15 ൧൫ അതുകൊണ്ട് യഹോവ:” ഞാൻ അയയ്ക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
Zato ovako veli Gospod za proroke koji prorokuju u moje ime a ja ih nijesam poslao, i govore: neæe biti maèa ni gladi u ovoj zemlji: od maèa i gladi izginuæe ti proroci.
16 ൧൬ അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെ മേൽ പകരും.
A narod ovaj kojemu oni prorokuju biæe povaljan po ulicama Jerusalimskim od gladi i maèa, i neæe biti nikoga da ih pogrebe, njih, žene njihove i sinove njihove i kæeri njihove; tako æu izliti na njih zloæu njihovu.
17 ൧൭ നീ ഈ വചനം അവരോടു പറയണം: എന്റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
Reci im dakle ovu rijeè: neka oèi moje liju suze danju i noæu i neka ne prestaju, jer djevojka kæi mojega naroda satr se veoma, od udarca preljuta.
18 ൧൮ വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു.
Ako izidem u polje, eto pobijenijeh maèem; ako uðem u grad, eto iznemoglijeh od gladi; jer i prorok i sveštenik otidoše u zemlju koje ne znaju.
19 ൧൯ നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, കഷ്ടത!
Eda li si sasvijem odbacio Judu? eda li je omrzao duši tvojoj Sion? Zašto si nas udario tako da nam nema lijeka? Èekasmo mir ali nema dobra; i vrijeme da ozdravimo, a gle, strah.
20 ൨൦ യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ അങ്ങയോടു പാപം ചെയ്തിരിക്കുന്നു.
Priznajemo, Gospode, zloæu svoju, bezakonje otaca svojih, zgriješili smo ti.
21 ൨൧ അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതിന് ഭംഗം വരുത്തരുതേ.
Nemoj nas odvræi radi imena svojega; nemoj naružiti prijestola slave svoje, opomeni se zavjeta svojega s nama, nemoj ga ukinuti.
22 ൨൨ ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ? അല്ല, ആകാശമോ മഴ നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അത് അങ്ങ് തന്നെയല്ലയോ? അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.
Ima li meðu taštinama u naroda koji da daje dažd? ili nebesa daju li sitan dažd? Nijesi li ti to, Gospode Bože naš? Zato tebe èekamo, jer ti èiniš sve to.

< യിരെമ്യാവു 14 >