< യിരെമ്യാവു 12 >
1 ൧ യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്?
HERRE, om jag vill gå till rätta med dig, så behåller du dock rätten. Likväl måste jag tala med dig om vad rätt är. Varför går det de ogudaktiga så väl? Varför hava alla trolösa så god lycka?
2 ൨ അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
Du planterar dem, och de slå rot; de växa och bära frukt. Nära är du i deras mun, men fjärran är du från deras innersta.
3 ൩ എന്നാൽ യഹോവേ, എന്നെ അങ്ങ് അറിയുന്നു; അവിടുന്ന് എന്നെ കണ്ട് അവിടുത്തെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ; കൊലദിവസത്തിനായി അവരെ ഒരുക്കണമേ.
Men du, HERRE, känner mig; du ser mig och prövar huru mitt hjärta är mot dig. Ryck dem bort såsom får till att slaktas, och invig dem till en dödens dag.
4 ൪ ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്ന് അവർ പറയുന്നു.
Huru länge skall landet ligga sörjande och gräset på marken allestädes förtorka, så att både fyrfotadjur och fåglar förgås för inbyggarnas ondskas skull, under det att dessa säga: »Han skall icke se vår undergång»
5 ൫ “കാലാളുകളോടുകൂടി ഓടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്ത് ചെയ്യും?”
Om du icke orkar löpa i kapp med fotgängare, huru vill du då taga upp tävlan med hästar? Och om du nu känner dig trygg i ett fredligt land, huru skall det gå dig bland Jordanbygdens snår?
6 ൬ “നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോട് ദ്രോഹം ചെയ്തിരിക്കുന്നു; അവരും നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
Se, till och med dina bröder och din faders hus äro ju trolösa mot dig; till och med dessa ropa med full hals bakom din rygg. Du må icke tro på dem, om de ock tala vänligt till dig.
7 ൭ ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
Jag har övergivit mitt hus, förskjutit min arvedel; det som var kärast för min själ lämnade jag i fiendehand.
8 ൮ എന്റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു.
Hon som är min arvedel blev mot mig såsom ett lejon i skogen; hon har höjt sin röst mot mig, därför har jag fattat hat till henne.
9 ൯ എന്റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി, അവരെ വിഴുങ്ങുവാൻ വരുവിൻ.
Skall min arvedel vara mot mig såsom en brokig rovfågel -- då må ock rovfåglar komma emot henne från alla sidor. Upp, samlen tillhopa alla markens djur, och låten dem komma för att äta!
10 ൧൦ അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും എന്റെ ഓഹരി ചവിട്ടിക്കളയുകയും, എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
Herdar i mängd fördärva min vingård och förtrampa min åker; de göra min sköna åker till en öde öken. Man gör den till en ödemark;
11 ൧൧ അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോട് സങ്കടം പറയുന്നു; ആരും ശ്രദ്ധിക്കാത്തതിനാൽ ദേശം എല്ലാം ശൂന്യമായിപ്പോയിരിക്കുന്നു.
sörjande och öde ligger den framför mig. Hela landet ödelägges, ty ingen finnes, som vill akta på.
12 ൧൨ കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റംമുതൽ മറ്റേഅറ്റം വരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.
Över alla höjder i öknen rycka förhärjare fram, ja, HERRENS svärd förtär allt, från den ena ändan av landet till den andra; intet kött kan finna räddning.
13 ൧൩ അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ അവരുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും”.
De hava sått vete, men skördat tistel; de hava mödat sig fåfängt. Ja, I skolen komma på skam med eder gröda för HERRENS glödande vredes skull.
14 ൧൪ ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയൽക്കാരെയും കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചുകളയും.
Så säger HERREN om alla de onda grannar som förgripa sig på den arvedel jag har givit åt mitt folk Israel: Se, jag skall rycka dem bort ur deras land, och Juda hus skall jag rycka undan ifrån dem.
15 ൧൫ അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
Men därefter, sedan jag har ryckt dem bort, skall jag åter förbarma mig över dem och låta dem komma tillbaka, var och en till sin arvedel och var och en till sitt land.
16 ൧൬ അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യുവാൻ പഠിപ്പിച്ചതുപോലെ, ‘യഹോവയാണ’ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്യുവാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികളെ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മദ്ധ്യത്തിൽ അഭിവൃദ്ധിപ്രാപിക്കും.
Om de då rätt lära sig mitt folks vägar, så att de svärja vid mitt namn: »Så sant HERREN lever», likasom de förut lärde mitt folk att svärja vid Baal, då skola de bliva upprättade mitt ibland mitt folk.
17 ൧൭ അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
Men om de icke vilja höra, så skall jag alldeles bortrycka och förgöra det folket, säger HERREN.