< യിരെമ്യാവു 10 >
1 ൧ “യിസ്രായേൽ ഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾക്കുവിൻ!
Słuchajcie słowa, które PAN mówi do was, domu Izraela!
2 ൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ട് ഭ്രമിക്കരുത്; ജനതകൾ അല്ലയോ അവ കണ്ടു ഭ്രമിക്കുന്നത്.
Tak mówi PAN: Nie uczcie się drogi pogan i nie bójcie się znaków na niebie, bo to poganie ich się boją.
3 ൩ ജനതകളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിച്ചാകുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും, ആശാരി ഉളികൊണ്ടു ചെയ്ത പണിയും അത്രേ.
Zwyczaje tych narodów są bowiem marnością, gdyż drzewo ścinają w lesie siekierą, dzieło rąk rzemieślnika;
4 ൪ അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.
Przyozdabiają je srebrem i złotem, przytwierdzają je gwoździami i młotkiem, aby się nie chwiało.
5 ൫ അവ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടക്കുവാൻ കഴിവില്ലാത്തതുകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്യുവാൻ അവയ്ക്കു കഴിയുകയില്ല; ഗുണം ചെയ്യുവാനും അവയ്ക്കു പ്രാപ്തിയില്ല”.
Stoją prosto jak palma, ale nie mówią. Trzeba je nosić, bo nie mogą chodzić. Nie bójcie się ich, bo nie mogą czynić nic złego ani nic dobrego.
6 ൬ യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല; അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു.
Nie ma nikogo jak ty, PANIE! Ty jesteś wielki i wielkie jest w mocy twoje imię.
7 ൭ ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതെയിരിക്കും? അത് അങ്ങേക്കു യോഗ്യമാകുന്നു; ജനതകളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല.
Któż by się ciebie nie bał, Królu narodów? Tobie bowiem to się należy, ponieważ pośród wszystkich mędrców narodów i we wszystkich ich królestwach nie ma nikogo jak ty.
8 ൮ അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ.
Wszyscy razem są głupi i nierozumni; czerpanie nauki z drewna to całkowita marność.
9 ൯ തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; അത് കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലയും രക്താംബരവും അവയുടെ ഉടുപ്പ്; അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ.
Srebro sklepane, przywiezione z Tarszisz, a złoto z Ufas – dzieło rzemieślnika i rąk złotnika. Ich szaty z błękitu i purpury, wszystko to jest dziełem uzdolnionych rzemieślników.
10 ൧൦ യഹോവയോ സത്യദൈവം; അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല.
Ale PAN jest prawdziwym Bogiem, jest Bogiem żywym i królem wiecznym. Od jego gniewu drży ziemia, a narody nie mogą znieść jego oburzenia.
11 ൧൧ ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും” എന്നിങ്ങനെ അവരോടു പറയുവിൻ.
Tak więc im powiecie: Ci bogowie, którzy nie stworzyli nieba i ziemi, znikną z ziemi i spod nieba.
12 ൧൨ അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
On uczynił ziemię swoją mocą, utwierdził okrąg świata swoją mądrością i swoją roztropnością rozpostarł niebiosa.
13 ൧൩ അവിടുന്ന് തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; മഴയ്ക്കു മിന്നൽ ഉണ്ടാക്കി, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു.
Gdy on wydaje głos, huczą wody w niebiosach, on sprawia, że chmury wznoszą się z krańców ziemi; czyni błyskawice z deszczem i wyprowadza wiatr ze swoich skarbców.
14 ൧൪ ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; അവയിൽ ശ്വാസവുമില്ല.
Każdy człowiek jest głupcem i nie wie, że każdy złotnik jest okryty hańbą z powodu posągu, bo jego odlany posąg jest fałszem i nie ma w nich ducha.
15 ൧൫ അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; ശിക്ഷയുടെ കാലത്ത് അവ നശിച്ചുപോകും.
Są marnością i dziełem błędów; w czasie swego nawiedzenia zginą.
16 ൧൬ യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവിടുത്തെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം.
Nie takim jak one jest dział Jakuba, bo on jest Stwórcą wszystkiego, a Izrael jest szczepem jego dziedzictwa. PAN zastępów – to jego imię.
17 ൧൭ ഉപരോധിക്കപ്പെട്ടവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്ളുക”.
Pozbieraj z ziemi swoje towary, ty, która mieszkasz w miejscu warownym.
18 ൧൮ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ പ്രാവശ്യം ദേശത്തിലെ നിവാസികളെ കവിണയിൽ വച്ച് എറിഞ്ഞുകളയുകയും, അവർ മനം തിരിയത്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.
Tak bowiem mówi PAN: Oto ja tym razem [jak] z procy cisnę w mieszkańców tej ziemi i udręczę ich, aby tego doznali.
19 ൧൯ എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവ് വ്യസനകരമാകുന്നു; എങ്കിലും: “അത് എന്റെ രോഗം! ഞാൻ അത് സഹിച്ചേ മതിയാവു” എന്ന് ഞാൻ പറഞ്ഞു.
Biada mi z powodu mego zniszczenia, moja rana jest bolesna, ale mówiłem: Właśnie to jest moje cierpienie, muszę je znieść.
20 ൨൦ എന്റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; എന്റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിക്കുവാനും തിരശ്ശീല നിവിർക്കുവാനും ആരുമില്ല.
Mój namiot został zburzony i wszystkie moje powrozy są zerwane. Moi synowie odeszli ode mnie i nie ma ich. Nie ma już nikogo, kto by rozbił mój namiot i rozciągnął moje zasłony.
21 ൨൧ ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർ കൃതാർത്ഥരായില്ല; അവരുടെ ആട്ടിൻകൂട്ടം എല്ലാം ചിതറിപ്പോയി.
Pasterze bowiem stali się głupi i nie szukali PANA. Dlatego im się nie powiedzie, a cała ich trzoda zostanie rozproszona.
22 ൨൨ കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദപട്ടണങ്ങൾ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.
Oto nadchodzi wieść i wielka wrzawa z ziemi północnej, aby miasta Judy zamienić w pustkowie i w siedlisko smoków.
23 ൨൩ യഹോവേ, മനുഷ്യന് തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്ന് ഞാൻ അറിയുന്നു.
Wiem, PANIE, że droga człowieka nie zależy od niego ani nie [leży w mocy] człowieka kierować swoimi krokami, gdy chodzi.
24 ൨൪ യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കണമേ.
Karć mnie, PANIE, ale według słusznej miary, nie w swym gniewie, abyś mnie nie zniszczył.
25 ൨൫ അങ്ങയെ അറിയാത്ത ജനതകളുടെമേലും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്റെ വാസസ്ഥലം ശൂന്യമാക്കിയിരിക്കുന്നു.
Wylej swoją zapalczywość na te narody, które cię nie znają, i na rody, które nie wzywają twego imienia. Pochłonęły bowiem Jakuba i pożarły go, strawiły go, a jego mieszkanie zamieniły w pustkowie.