< യാക്കോബ് 4 >

1 നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെനിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ?
Ngondu na makomangu pakati pa mwenga vilawa koshi? Vilawa mumatamata zyenu zidoda zyazilikomanga kila mala munshimba mwenu.
2 നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല.
Mfira vintu kumbiti muvipata ndiri, su mwa kala kulaga, mfira nentu kupata vintu kumbiti muvipata ndiri. Su mwankulitenderana ngondu na kulikomanga. Mpata ndiri shilii shamfira toziya mushiluwa ndiri kwa Mlungu.
3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗതാല്പര്യങ്ങൾക്കായി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുകകൊണ്ട് ഒന്നും ലഭിക്കുന്നില്ല.
Na pamluwa mpata ndiri toziya mluwa kwa nfiru idoda, mluwa su mpati kufiriziya matamata zyenu.
4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായി തന്നത്താൻ ആക്കുന്നു.
Mwenga wantu yamuwera ndiri waminika, hashi, muvimana ndiri kuwera ganja gwa pasipanu ndo kuwera mngondu gwa Mlungu? Yoseri yakafira kuwera ganja gwa vitwatira vya pasipanu kalitenda kuwera mngondu gwa Mlungu.
5 “അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്ന് തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്ന് തോന്നുന്നുവോ?
Ama namulihola kuwera Malembu Mananagala gahera unakaka pagalonga, “Rohu ulii Mlungu yakamtula mngati mwetu kawera na weya ng'anji.”
6 എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞിരിക്കുന്നു.
Kumbiti manemu gatupananwa na Mlungu gawera na makakala nentu, ntambu yagalonga Malembu Mananagala, “Mlungu kawasinga wantu yawawera na malingisi kumbiti kawalanguziya manemu wantu yawawera wananaga.”
7 അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.
Su mumjimiri Mlungu, mumsingi Shetani, nayomberi hakawatiri.
8 ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ;
Mumsegeleri Mlungu, nayomberi hakawasegeleri mwenga. Mguluri mawoku genu mwenga yamutenda vidoda! Muyipungi myoyu yenu mwenga wafyangu!
9 വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
Muweri na hinginiku, mlili na kudaya. Kuseka kwa mwenga kuweri kulila, na nemeleru ya mwenga iweri hinginiku.
10 ൧൦ കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.
Mulinanagaziyi kulongolu kwa Mtuwa, nayomberi hakawanyasuli.
11 ൧൧ സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ.
Walongu, namulitakulirana madoda maweni kwa mwenga. Yakamtakulira madoda mlongu gwakuwi ama kumtoza, muntu ayu kalitakulira madoda na kulitoza Lilagaliru lya Mlungu. Pagulitoza Lilagaliru lya Mlungu, su gwenga gulijimira ndiri Lilagaliru lya Mlungu kumbiti gulitoza.
12 ൧൨ ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ?
Mlungu gweka yakuwi ndo yakatula Lilagaliru na kutoza. Ndo gweka yakuwi hera yakaweza kulopoziya na kwagamiziya. Su gwenga gwa gaa ata gumtozi muyagu?
13 ൧൩ “ഇന്നോ നാളെയോ ഞങ്ങൾ ഇന്നിന്ന പട്ടണത്തിൽ പോയി അവിടെ ഒരു വർഷം താമസിച്ച് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കും” എന്ന് പറയുന്നവരേ, കേൾക്കുവിൻ:
Su vinu mpikaniri mwenga yamlonga, “Leru ama shirawu hatugendi mulushi tunga na kulikala aku kwa shipindi sha shinja shoseri, hatuwuzi vintu na kupata mota.”
14 ൧൪ നാളെ എന്ത് സംഭവിക്കും എന്ന് നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു.
Mwenga muvimana ndiri ata makaliru genu ntambu hagaweri shirawu! Mwenga mulifana na lifukafuka lyalilawira kwa shipindi shididini hera na kuwuka kayi.
15 ൧൫ പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്.
Ira memfiriziwi kulonga, “Mtuwa pakafira hatulikali na kutenda ashi ama shilii.”
16 ൧൬ എന്നാൽ നിങ്ങളോ അഹങ്കാരത്താൽ പ്രശംസിക്കുന്നു; ഈ വക പ്രശംസ എല്ലാം ദോഷം ആകുന്നു.
Kumbiti vinu mwankulidumba na kulitumba, matumbiru ga ntambu yoseri ayi ndo madoda.
17 ൧൭ നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.
Su muntu yakamana kutenda maheri na pakaleka kutenda, kankutenda vidoda.

< യാക്കോബ് 4 >