< യാക്കോബ് 2 >
1 ൧ എന്റെ സഹോദരന്മാരേ, തേജസ്സുള്ളവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്.
Yaa obboloota ko, isin waan Gooftaa keenya kan ulfinaa Yesuus Kiristoositti amantaniif nama wal hin caalchisinaa.
2 ൨ നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രവും പൊന്മോതിരവും ധരിച്ചുകൊണ്ട് ഒരുവനും, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും വന്നാൽ,
Namni qubeelaa warqee kaaʼatee uffata bareedaas uffatu tokko gara wal gaʼii keessanii dhufa haa jennu; akkasumas hiyyeessi darsa uffatu ni dhufa haa jennu.
3 ൩ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ ഇരുന്നാലും എന്നും, ദരിദ്രനോട്: നീ അവിടെ നിൽക്കുക; അല്ലെങ്കിൽ എന്റെ പാദപീഠത്തിൽ ഇരിക്കുക എന്നും പറയുന്നു എങ്കിൽ,
Isinis yoo namicha uffata bareedaa uffatu sanaaf ulfina addaa kennitanii, “Maaloo kottuu iddoo gaarii taaʼi!” jettan, yoo namicha hiyyeessa sanaan immoo, “Ati achi dhaabadhu” yookaan “Kottuutii miilla koo bira taaʼi!” jettan,
4 ൪ നിങ്ങൾ നിങ്ങളുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്?
isin gidduu keessanitti garaa garummaa uumtanii warra yaada hamaan murteessitan hin taanee?
5 ൫ എന്റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
Yaa obboloota koo jaallatamoo, mee dhagaʼaa! Waaqni akka isaan amantiitti sooreyyii taʼanii fi akka isaan mootummaa inni warra isa jaallataniif waadaa gale sana dhaalaniif hiyyeeyyii addunyaa kanaa filateera mitii?
6 ൬ ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്?
Isin garuu hiyyeeyyii salphiftaniirtu. Warri isin qisaasuutti jiran warruma sooreyyii sana mitii? Kanneen gara mana murtiitti isin harkisaa jiranis isaanuma mitii?
7 ൭ നിങ്ങളുടെമേൽ വിളിക്കപ്പെട്ടിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നത്?
Maqaa kabajamaa isin ittiin waamamtan sanas kan arrabsan isaanuma mitii?
8 ൮ എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു.
Seera mootii kan Katabbii Qulqulluu keessatti, “Ollaa kee garuu akka ofii keetti jaalladhu” jedhu sana yoo dhugumaan eegdan isin waan qajeelaa gochaa jirtu.
9 ൯ മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.
Yoo nama wal caalchiftan garuu isin cubbuu hojjettan; seera durattis akka seera cabsitootaatti isinitti murama.
10 ൧൦ എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു;
Sababiin isaas namni seera guutummaatti eegee waan tokko qofa cabse kam iyyuu akka waan seera hunda cabseetti ilaalamaatii.
11 ൧൧ വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നുവല്ലോ. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീരുന്നു.
Inni, “Hin ejjin” jedhe sun akkasuma immoo, “Hin ajjeesin” jedheeraatii. Ati yoo ejjuu baatte illee nama ajjeefnaan seera cabsiteerta.
12 ൧൨ സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌വിൻ.
Isin akka warra seera nama bilisoomsuun itti muramuutti dubbadhaa; hojjedhaas;
13 ൧൩ കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും എന്നതിനാൽ തന്നെ; കരുണ ന്യായവിധിയെ ജയിക്കുന്നു!
nama namaaf hin araaramnetti murtii araara hin qabnetu murama. Araarri murtii moʼa.
14 ൧൪ എന്റെ സഹോദരന്മാരേ, ഒരുവൻ തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം? ആ വിശ്വാസത്താൽ അവന് രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ?
Yaa obboloota ko, namni tokko yoo, “Ani amantii qaba” jedhee garuu hojiin argisiisuu baate, kun faayidaa maalii qaba? Amantiin akkanaa isa fayyisuu dandaʼaa ree?
15 ൧൫ ഒരു സഹോദരനോ, സഹോദരിയോ വസ്ത്രവും ദൈനംദിന ആഹാരവും ഇല്ലാതിരിക്കെ നിങ്ങളിൽ ഒരുവൻ അവരോട്:
Fakkeenyaaf obboleessi tokko yookaan obboleettiin tokko uffataa fi waan guyyaa guyyaan nyaatan hin qaban haa jennu.
16 ൧൬ “സമാധാനത്തോടെ പോയി തണുപ്പകറ്റുകയും വിശപ്പടക്കുകയും ചെയ്‌വിൻ” എന്ന് പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്?
Isin keessaa yoo namni tokko, “Nagaan deemaa; isinitti haa hoʼu; quufaas” isaaniin jedhee garuu waan foon isaaniitiif barbaachisu tokko illee hin kenniniif, kun faayidaa maalii qaba ree?
17 ൧൭ അങ്ങനെ പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതവേ നിർജ്ജീവമാകുന്നു.
Akkasumas amantiin hojiin hin mulʼifamne ofiinuu duʼaa dha.
18 ൧൮ എന്നാൽ ഒരുവൻ: “നിനക്ക് വിശ്വാസം ഉണ്ട്; എനിക്ക് പ്രവൃത്തികൾ ഉണ്ട്” എന്ന് പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം.
Namni tokko garuu, “Ati amantii qabda; ani immoo hojii qaba” jedha. Ati amantii kee hojii malee na argisiisi; anis hojii kootiin amantii koo sin argisiisa.
19 ൧൯ ദൈവം ഏകൻ എന്ന് നീ വിശ്വസിക്കുന്നുവോ? കൊള്ളാം; ഭൂതങ്ങളും അങ്ങനെ വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നു.
Akka Waaqni tokkichi jiru ati ni amanta. Kun gaarii dha! Hafuuronni hamoon iyyuu waan kana ni amanu; sodaadhaanis ni hollatu.
20 ൨൦ വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്ക് മനസ്സുണ്ടോ?
Yaa namicha gowwaa nana, ati akka amantiin hojii of keessaa hin qabne duʼaa taʼe beekuu barbaaddaa?
21 ൨൧ നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്.
Abbaan keenya Abrahaam yommuu ilma isaa Yisihaaqin iddoo aarsaa irratti dhiʼeessetti waan hojjete sanaaf qajeelaa taʼee hin lakkaaʼamnee ree?
22 ൨൨ അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
Akka amantiin isaatii fi hojiin isaa tokkummaan hojjechaa turan ni argita; waan inni hojjeteenis amantiin isaa guutuu taʼe.
23 ൨൩ “അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവന് നീതിയായി കണക്കിടുകയും ചെയ്തു” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവന് ദൈവത്തിന്റെ സ്നേഹിതൻ എന്ന് പേർ ലഭിക്കുകയും ചെയ്തു.
Kanaanis wanni katabbii qulqulluu keessatti, “Abrahaam Waaqa amane; kunis qajeelummaatti lakkaaʼameef” jedhu ni raawwatame; innis michuu Waaqaa jedhame.
24 ൨൪ അങ്ങനെ മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്ന് നിങ്ങൾ കാണുന്നു.
Egaa akka namni hojiidhaanis malee amantii qofaan qajeelaatti hin lakkaaʼamne ni argitu.
25 ൨൫ അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?
Akkasuma immoo sagaagaltuun Rahaab jedhamtu yommuu basaastota simattee karaa kaaniin isaan geggeessitetti waan hojjetteen qajeeltuutti hin lakkaaʼamnee ree?
26 ൨൬ ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതു പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.
Akkuma dhagni hafuura hin qabne duʼaa taʼe sana, amantiin hojii hin qabnes duʼaa dha.