< യെശയ്യാവ് 8 >

1 യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.
Og Herren sa til mig: Ta dig en stor tavle og skriv på den med almindelig skrift: Snart bytte, rov i hast!
2 ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവെയും എനിക്ക് വിശ്വസ്തസാക്ഷികളാക്കി വയ്ക്കും”.
Og jeg vil ta mig sikre vidner, presten Uria og Sakarias, Jeberekjas sønn.
3 ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക;
Og jeg gikk inn til profetinnen, og hun blev fruktsommelig og fødte en sønn; og Herren sa til mig: Kall ham Maher-Sjalal Hasj-Bas!
4 ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.
For før gutten skjønner å rope far og mor, skal de bære rikdommene i Damaskus og byttet fra Samaria frem for Assurs konge.
5 യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ:
Og Herren blev fremdeles ved å tale til mig og sa:
6 “ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്,
Fordi dette folk forakter Siloahs vann, de som rinner så stilt, og gleder sig med Resin og Remaljas sønn,
7 അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
se, derfor fører Herren over dem elvens vann, de mektige og store - Assurs konge og all hans herlighet - og den stiger over alle sine løp og går over alle sine bredder,
8 അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വിസ്‌തൃതിയെ മൂടും”.
og den trenger inn i Juda, skyller over og velter frem og når folk like til halsen, og dens utspente vinger fyller ditt land, så vidt som det er, Immanuel!
9 ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ.
Larm, I folkeslag! I skal dog bli forferdet. Og hør, alle I jordens land langt borte! Rust eder! I skal dog forferdes.
10 ൧൦ കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; ദൈവം ഞങ്ങളോടുകൂടി ഉണ്ട്.
Legg op råd! De skal dog gjøres til intet. Tal et ord! Det skal dog ikke skje. For med oss er Gud.
11 ൧൧ യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ:
For så sa Herren til mig da hans hånd grep mig med makt, og han advarte mig mot å vandre på dette folks vei:
12 ൧൨ “ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.
I skal ikke kalle alt det sammensvergelse som dette folk kaller sammensvergelse, og hvad det frykter, skal I ikke frykte og ikke reddes for.
13 ൧൩ സൈന്യങ്ങളുടെ യഹോവ ശുദ്ധിഉള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
Herren, hærskarenes Gud, ham skal I holde hellig, og han skal være eders frykt, han skal være eders redsel.
14 ൧൪ എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
Og han skal bli til en helligdom og til en snublesten og en anstøtsklippe for begge Israels hus, til en snare og et rep for Jerusalems innbyggere.
15 ൧൫ പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും”.
Og mange blandt dem skal snuble, og de skal falle og skamslå sig, og de skal snares og fanges.
16 ൧൬ സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
Bind vidnesbyrdet inn, forsegl ordet i mine disipler!
17 ൧൭ ഞാനോ യാക്കോബ് ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.
Jeg vil bie efter Herren, som nu skjuler sitt åsyn for Jakobs hus; jeg vil vente på ham.
18 ൧൮ ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
Se, jeg og de barn Herren har gitt mig, er til tegn og forbilleder i Israel fra Herren, hærskarenes Gud, som bor på Sions berg.
19 ൧൯ “വെളിച്ചപ്പാടന്മാരോട് ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാട് ചോദിക്കുവിൻ” എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - “ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?
Og når de sier til eder: Søk til dødningemanerne og sannsigerne, som hvisker og mumler, da skal I svare: Skal ikke et folk søke til sin Gud? Skal en søke til de døde for de levende?
20 ൨൦ ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാവുകയില്ല.
Til ordet og til vidnesbyrdet! - Dersom de ikke sier så, det folk som ingen morgenrøde har,
21 ൨൧ അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്ക് വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും.
da skal de dra gjennem landet hårdt plaget og hungrige, og når de hungrer, så blir de harme og forbanner sin konge og sin Gud. De skal vende sine øine mot det høie,
22 ൨൨ അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.
og de skal se ned mot jorden, men se, det er trengsel og mørke, angstfullt mørke; de er støtt ut i natten.

< യെശയ്യാവ് 8 >