< യെശയ്യാവ് 8 >
1 ൧ യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.
परमप्रभुले मलाई भन्नुभयो, “एउटा ठुलो पाटी ले र त्यसमा लेख्, ‘महेर-शालल-हाज-बज ।'
2 ൨ ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവെയും എനിക്ക് വിശ്വസ്തസാക്ഷികളാക്കി വയ്ക്കും”.
मेरो कुरा पक्का गर्नलाई म विश्वासयोग्य साक्षीहरू अर्थात् पुजारी उरियाह र येबेरक्याहका छोरा जकरियालाई बोलाउनेछु ।”
3 ൩ ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക;
म अगमवादिनीकहाँ गएँ र तिनी गर्भवती भइन् र एउटा छोरा जन्माइन् । तब परमप्रभुले मलाई भन्नुभयो, “त्यसको नाउँ महेर-शालल-हाज-बज राख् ।
4 ൪ ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.
किनकि बालकले 'मेरो बुबा' र 'मेरो आमा' भन्न जान्नअघि नै दमसकसको धन र सामरियाको लूटलाई अश्शूरको राजाले बोकेर लैजानेछ ।”
5 ൫ യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ:
परमप्रभु फेरि मसँग बोल्नुभयो,
6 ൬ “ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്,
“यी मानिसहरूले शीलोको शान्त पानीलाई इन्कार गरेका छन् अनि रसीन र रमल्याहको छोरासित खुसी भएका छन्,
7 ൭ അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
त्यसकारण परमप्रभुले शक्तिशाली र धेरै नदीको पानी अर्थात् अश्शूरका राजा र तिनका सबै महिमा तिनीहरूमाथि ल्याउन लाग्नुभएको छ । त्यसका सबै नहरमा त्यो आउनेछ र त्यसका किनारहरू भरिएर बग्नेछन् ।
8 ൮ അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വിസ്‌തൃതിയെ മൂടും”.
यो तिमीहरूका घाँटीसम्म पुगुन्जेल नदी बाढी आएर अघि बढ्दै यहूदाभित्रसम्म बग्नेछ । ए इम्मानुएल, यसको फैलिएका पखेटाहरूले तेरो देशकको सबैतिर ढाक्नेछ ।”
9 ൯ ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ.
मानिसहरू टुक्रा-टुक्रा हुनेछन् । सुन, ए टाढाका देशहरूः युद्धको निम्ति आफूलाई हतियारले तयार गर र चकनाचूर होओ । आफूलाई हतियारले तयार गर र चकनाचूर होओ ।
10 ൧൦ കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; ദൈവം ഞങ്ങളോടുകൂടി ഉണ്ട്.
योजना बनाओ, तर यो पुरा हुनेछैन । आज्ञा गर, तर यो पालन गरिनेछैन, किनकि परमेश्वर हामीसँग हुनुहुन्छ ।
11 ൧൧ യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ:
परमप्रभुले मसँग बोल्नुभयो, उहाँको बलियो बाहुली ममाथि थियो र यी मानिसहरू हिंडेका मार्ग नहिंड्न मलाई चेताउनी दिनुभयो ।
12 ൧൨ “ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.
यी मानिसहरूले षड्यान्त्र भनेको कुनै पनि कुरालाई षड्यान्त्र नभन्, तिनीहरू डराउने कुरासित तँ डराउने छैनस्, र त्रसित नहो ।
13 ൧൩ സൈന്യങ്ങളുടെ യഹോവ ശുദ്ധിഉള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
तैंले पवित्र मानेर आदर गर्ने परमप्रभु नै हुनुहुन्छ । तैंले उहाँकै भय मान्नुपर्छ र तँ उहाँसितै डराउनुपर्छ ।
14 ൧൪ എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
उहाँ पवित्र वासस्थान हुनुहुनेछ । तर इस्राएलका दुवै घरानाका निम्ति उहाँ प्रहार गर्ने ढुङ्गो र ठेस लाग्ने चट्टान हुनुहुनेछ— र यरूशलेमका मानिसहरूका निम्ति उहाँ पासो र जाल हुनुहुनेछ ।
15 ൧൫ പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും”.
धेरै जना मानिस यसमा ठेस खानेछन् र लड्नेछन् र चकनाचूर हुनेछन्, र जाल फस्नेछन् र समातिनेछन् ।
16 ൧൬ സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
मेरो गवाहीलाई बाँध, आधिकारिक लेखमा छाप लगाऊ र त्यो मेरा चेलाहरूलाई देऊ ।
17 ൧൭ ഞാനോ യാക്കോബ് ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.
याकूबको घरानाबाट आफ्नो मुहार लुकाउनुहुने परमप्रभु म आशा गर्छु । म उहाँमा भरोसा गर्छु ।
18 ൧൮ ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
हेर, म र परमप्रभुले मलाई दिनुभएको छोरा सियोन पर्वतमा वास गर्नुहुने सर्वशक्तिमान् परमप्रभुबाट, इस्राएलको निम्ति चिन्हहरू र आश्चर्य कामहरू हुन् ।
19 ൧൯ “വെളിച്ചപ്പാടന്മാരോട് ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാട് ചോദിക്കുവിൻ” എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - “ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?
तिनीहरूले तिमीहरूलाई भन्नेछन्, “भूत खेलाउने र आत्माहरू खेलाउनेसित सल्लाह लेओ” जसले मन्त्र भन्छन् र गुनगुनाउछन् । तर के मानिसहरूले आफ्नो परमेश्वरसँग सल्लाह लिनुपर्दैन र? के तिनीहरूले जीवितहरूको निम्ति मृतहरूसँग सल्लाह लिनुपर्छ र?
20 ൨൦ ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാവുകയില്ല.
व्यवस्था र गवाहीतिर लाग! तिनले यसो भन्दैनन् भने, तिनीहरूसँग बिहानको मिरमिरे उज्यालो नभएको हुनाले नै हो ।
21 ൨൧ അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്ക് വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും.
तिनीहरू अति व्याकूल भएर र भोकाएर देशमा हिंड्नेछन् । जब तिनीहरू भोकाउँछन्, तब तिनीहरू रिसाउनेछन्, र तिनीहरूले आफ्नो अनुहार माथि उचाल्दा, आफ्ना राजा र आफ्ना परमेश्वरलाई सराप्नेछन् ।
22 ൨൨ അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.
तिनीहरूले पृथ्वीमा हेर्नेछन् र व्यकुलता, अन्धकार र अत्याचारको बादल देख्नेछन् । तिनीहरू अन्धकारको देशमा लगिनेछन् ।