< യെശയ്യാവ് 7 >

1 ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാ രാജാവായ ആഹാസിന്റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും.
Now it came about in the days of Ahaz, the son of Jotham, the son of Uzziah, king of Judah, that Rezin, the king of Aram, and Pekah, the son of Remaliah, the king of Israel, came up to Jerusalem to make war against it, but were not able to overcome it.
2 “അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി.
And word came to the family of David that Aram had put up its tents in Ephraim. And the king's heart, and the hearts of his people, were moved, like the trees of the wood shaking in the wind.
3 അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്ന് അവനോട് പറയേണ്ടത്:
Then the Lord said to Isaiah, Go out now, you and Shear-jashub, your son, and you will come across Ahaz at the end of the stream flowing from the higher pool, in the highway of the washerman's field;
4 ‘സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളിനിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്.
And say to him, Take care and be quiet; have no fear, and do not let your heart be feeble, because of these two ends of smoking fire-wood, because of the bitter wrath of Rezin and Aram, and of the son of Remaliah.
5 നാം യെഹൂദയുടെനേരെ ചെന്ന് അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കണം’” എന്നു പറഞ്ഞു.
Because Aram has made evil designs against you, saying,
6 അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു
Let us go up against Judah, troubling her, and forcing our way into her, and let us put up a king in her, even the son of Tabeel:
7 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് സംഭവിക്കുകയില്ല, സാധിക്കുകയുമില്ല.
This is the word of the Lord God: This design will not come about or be effected.
8 അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ അറുപത്തഞ്ചു വർഷത്തിനകം എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും.
For the head of Aram is Damascus, and the head of Damascus is Rezin (and in sixty-five years from now Ephraim will be broken, and will no longer be a people):
9 എഫ്രയീമിനു തല ശമര്യ; ശമര്യയ്ക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല”.
And the head of Ephraim is Samaria, and the head of Samaria is Remaliah's son. If you will not have faith, your kingdom will be broken.
10 ൧൦ യഹോവ പിന്നെയും ആഹാസിനോട്:
And Isaiah said again to Ahaz,
11 ൧൧ “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: (Sheol h7585)
Make a request to the Lord your God for a sign, a sign in the deep places of the underworld, or in the high heavens. (Sheol h7585)
12 ൧൨ “ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു.
But Ahaz said, I will not put the Lord to the test by making such a request.
13 ൧൩ അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്?
And he said, Give ear now, O family of David: is it not enough that you are driving men to disgust? will you do the same to my God?
14 ൧൪ അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും.
For this cause the Lord himself will give you a sign; a young woman is now with child, and she will give birth to a son, and she will give him the name Immanuel.
15 ൧൫ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
Butter and honey will be his food, when he is old enough to make a decision between evil and good.
16 ൧൬ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.
For before the child is old enough to make a decision between evil and good, the land whose two kings you are now fearing will have become waste.
17 ൧൭ യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.
The Lord is about to send on you, and on your people, and on your father's house, such a time of trouble as there has not been from the days of the separating of Ephraim from Judah; even the coming of the king of Assyria.
18 ൧൮ ആ നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും.
And it will be in that day that the Lord will make a piping sound for the fly which is in the end of the rivers of Egypt, and for the bee which is in the land of Assyria.
19 ൧൯ അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും
And they will come, covering all the waste valleys, and the holes of the rocks, and the thorns, and all the watering-places.
20 ൨൦ ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും.
In that day will the Lord take away the hair of the head and of the feet, as well as the hair of the face, with a blade got for a price from the other side of the River; even with the king of Assyria.
21 ൨൧ ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും.
And it will be in that day that a man will give food to a young cow and two sheep;
22 ൨൨ അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
And they will give so much milk that he will be able to have butter for his food: for butter and honey will be the food of all who are still living in the land.
23 ൨൩ ആ നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും.
And it will be in that day that in every place where before there were a thousand vines valued at a thousand shekels of silver, there will be nothing but blackberries and thorns.
24 ൨൪ ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ട് മാത്രമേ അവിടേക്കു ചെല്ലുകയുള്ളു.
Men will come there with bows and arrows, because all the land will be full of blackberries and thorns.
25 ൨൫ തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അത് കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും”.
And they will send out the oxen and the sheep on all the hills which before were worked with the spade, ... fear of blackberries and thorns.

< യെശയ്യാവ് 7 >