< യെശയ്യാവ് 66 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്?
Assim diz o Senhor: Os céus são o meu throno, e a terra o escabello dos meus pés: qual seria a casa que vós me edificarieis? e qual seria o logar do meu descanço?
2 എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” എന്നു യഹോവ അരുളിച്ചെയ്യുന്നു; “എങ്കിലും എളിയവനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
Porque a minha mão fez todas estas coisas, e assim todas estas coisas foram feitas, diz o Senhor; mas para esse olharei, para o pobre e abatido de espirito, e que treme da minha palavra.
3 കാളയെ അറുക്കുകയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കുകയും നായുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കുകയും പന്നിച്ചോര അർപ്പിക്കുകയും ചെയ്യുന്നവൻ, ധൂപം കാണിക്കുകയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കുകയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത്
Quem mata um boi é como o que fere um homem; quem sacrifica um cordeiro é como o que degola um cão; quem offerece uma oblação é como o que offerece sangue de porco; quem offerece incenso memorativo é como o que bemdiz a um idolo: tambem estes escolhem os seus proprios caminhos, e a sua alma toma prazer nas suas abominações;
4 അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് തന്നെ”.
Tambem eu escolherei seus escarneos, farei vir sobre elles os seus temores; porquanto clamei e ninguem respondeu, fallei, e não escutaram; mas fizeram o que parece mal aos meus olhos, e escolheram aquillo em que não tinha prazer.
5 യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്ളുവിൻ; “നിങ്ങളെ പകച്ച്, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും”.
Ouvi a palavra do Senhor, os que tremeis da sua palavra. Vossos irmãos, que vos aborrecem e longe de si vos separam por amor do meu nome, dizem: Glorifique-se o Senhor; porém apparecerá para a vossa alegria, e elles serão confundidos.
6 നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പകരംവീട്ടുന്ന യഹോവയുടെ നാദം തന്നെ.
Uma voz de grande rumor haverá da cidade, uma voz do templo, a voz do Senhor, que dá o pago aos seus inimigos.
7 “നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.
Antes que estivesse de parto, pariu; antes que lhe viessem as dores, deu á luz um filho macho.
8 ഈ വക ആര് കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര് കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ട് പിറക്കുമോ? ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? സീയോൻ, നോവുകിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.
Quem jámais ouviu tal coisa? quem viu coisas similhantes? poder-se-hia fazer parir uma terra n'um só dia? nasceria uma nação de uma só vez? mas já Sião esteve de parto e já pariu seus filhos.
9 ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
Abriria eu a madre, e não geraria? diz o Senhor: geraria eu, e fechar-me-hia? diz o teu Deus.
10 ൧൦ യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി സന്തോഷിക്കുവിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുവിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി അത്യന്തം ആനന്ദിക്കുവിൻ.
Gozae-vos com Jerusalem, e alegrae-vos d'ella, vós todos os que a amaes: alegrae-vos com ella de alegria, todos os que pranteastes por ella;
11 ൧൧ അവളുടെ സാന്ത്വനസ്തനങ്ങളെ പാനംചെയ്തു തൃപ്തരാകുകയും അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കുകയും ചെയ്യുവിൻ.
Para que mameis, e vos farteis dos peitos das suas consolações: para que chupeis, e vos deleiteis com o resplandor da sua gloria.
12 ൧൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ എളിയിൽ എടുത്തുകൊണ്ട് നടക്കുകയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും.
Porque assim diz o Senhor: Eis que estenderei sobre ella a paz como um rio, e a gloria das nações como um ribeiro que trasborda; então mamareis, ao colo vos trarão, e sobre os joelhos vos afagarão.
13 ൧൩ അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും”.
Como alguem a quem consola sua mãe, assim eu vos consolarei; e em Jerusalem vós sereis consolados.
14 ൧൪ അത് കണ്ടിട്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്ക് വെളിപ്പെടും; ശത്രുക്കളോട് അവൻ ക്രോധം കാണിക്കും.
E o vereis e alegrar-se-ha o vosso coração, e os vossos ossos reverdecerão como a herva tenra: então a mão do Senhor será notoria aos seus servos, e elle se indignará contra os seus inimigos.
15 ൧൫ യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടി നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.
Porque, eis que o Senhor virá em fogo; e os seus carros como um torvelinho; para tornar a sua ira em furor, e a sua reprehensão em chammas de fogo.
16 ൧൬ യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയാൽ വധിക്കപ്പെട്ടവർ വളരെ ആയിരിക്കും.
Porque com fogo e com a sua espada entrará o Senhor em juizo com toda a carne; e os mortos do Senhor serão multiplicados.
17 ൧൭ “തോട്ടങ്ങളിൽ പോകേണ്ടതിനു നടുവിലുള്ളവനെ അനുകരിച്ചു അവരെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറയ്ക്കപ്പെട്ടവ, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും” എന്നു യഹോവയുടെ അരുളപ്പാട്.
Os que se sanctificam, e se purificam nos jardins uns após os outros, no meio d'elles: os que comem carne de porco, e a abominação, e o rato: juntamente serão consumidos, diz o Senhor.
18 ൧൮ “ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകലജനതകളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.
Porque conheço as suas obras e os seus pensamentos! o tempo vem em que ajuntarei todas as nações e linguas; e virão, e verão a minha gloria.
19 ൧൯ ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കുകയും എന്റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;
E porei entre elles um signal, e os que d'elles escaparem enviarei ás nações, a Tarsis, Pul, e Lud, frecheiros a Tubal e Javan, até ás ilhas de mais longe, que não ouviram a minha fama, nem viram a minha gloria; e annunciarão a minha gloria entre as nações
20 ൨൦ യിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാട് കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സഹോദരന്മാർ എല്ലാവരെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധ പർവ്വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
E trarão a todos os vossos irmãos, d'entre todas as nações, de presente ao Senhor, sobre cavallos, e em carros, e em liteiras, e sobre mulas, e sobre dromedarios, ao meu sancto monte, a Jerusalem, diz o Senhor: como quando os filhos de Israel trazem os seus presentes em vasos limpos á casa do Senhor:
21 ൨൧ “അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
E tambem d'elles tomarei a alguns para sacerdotes e para levitas, diz o Senhor.
22 ൨൨ “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.
Porque, como os céus novos, e a terra nova, que hei de fazer, estarão diante da minha face, diz o Senhor, assim tambem ha de estar a vossa semente e o vosso nome.
23 ൨൩ “പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിക്കുവാൻ വരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
E será que desde uma lua nova até á outra, e desde um sabbado até ao outro, virá toda a carne a adorar perante mim, diz o Senhor.
24 ൨൪ “അവർ പുറപ്പെട്ടു ചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാവുകയില്ല; അവരുടെ തീ കെട്ടുപോകുകയില്ല; അവർ സകലജഡത്തിനും അറപ്പായിരിക്കും”.
E sairão, e verão os corpos mortos dos homens que prevaricaram contra mim; porque o seu bicho nunca morrerá, nem o seu fogo se apagará; e serão em horror a toda a carne.

< യെശയ്യാവ് 66 >