< യെശയ്യാവ് 62 >
1 ൧ സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.
I can't remain silent because of my love for Zion, I can't keep quiet because of my love for Jerusalem, until her integrity shines like a beam of light, until her salvation blazes like a burning torch.
2 ൨ ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്ക് വിളിക്കപ്പെടും.
The nations will see the way you live right, and all the kings will see how you are blessed, and you will be called by a new name that the Lord gives you.
3 ൩ യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.
You will be a crown of beauty in the Lord's hand; a royal head-dress in the hand of your God.
4 ൪ നിന്നെ ഇനി അസൂബാ എന്നു വിളിക്കുകയില്ല; നിന്റെ ദേശത്തെ ശെമാമാ എന്നു പറയുകയുമില്ല; നിനക്ക് ഹെഫ്സീബാ എന്നും നിന്റെ ദേശത്തിന് ബെയൂലാ എന്നും പേര് ആകും; യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന് വിവാഹം കഴിയും.
You won't be called Abandoned anymore; your land won't be called Desolate. Instead you will be called She Makes Me Happy, and your land will be called Married, because you make the Lord happy, and your land will be married.
5 ൫ യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
For just like a young man marries a young woman, so your sons will marry you; and like a groom is happy with his bride, so your God will be happy with you.
6 ൬ യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; യഹോവയെ ഓർമിപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്.
I have placed watchmen on your walls, Jerusalem; they won't ever be silent, day or night. You who pray to the Lord, don't ever stop and take a rest.
7 ൭ അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
Don't give the Lord a rest either, until he finishes his work, until he makes Jerusalem the most praiseworthy place on earth.
8 ൮ “ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.
The Lord has made a solemn promise, swearing by his power and might: I won't ever again let your enemies have your grain to eat, or let foreigners drink the new wine you worked hard for.
9 ൯ “അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അത് പാനംചെയ്യും”.
Instead, those who harvest the grain will eat it and praise the Lord, and those who harvest the grapes for the wine will drink it in the courts of my Temple.
10 ൧൦ കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ല് പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
Exit! Exit through the gates! Clear the way for the people! Build the highway! Get rid of any rocks on the road! Lift up a flag so the nations can see!
11 ൧൧ “‘ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്’ എന്നു സീയോൻ പുത്രിയോട് പറയുവിൻ” എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.
See! The Lord has announced to everyone on earth, Tell the Daughter of Zion: Look! Your Savior is coming. He's bringing his reward with him, coming to give his gift!
12 ൧൨ അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാആരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.
They will be called the Holy People, the Redeemed of the Lord; and you will be called the Sought-After Place, A City No Longer Abandoned.