< യെശയ്യാവ് 61 >
1 ൧ എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും
L'Esprit du Seigneur est sur moi; c'est pourquoi il m'a consacré de son onction; il m'a envoyé pour évangéliser les pauvres, guérir les cœurs contrits, annoncer aux captifs la délivrance, et aux aveugles la vue;
2 ൨ യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും
Pour publier l'année agréable au Seigneur, et le jour de la rétribution, et consoler tous les affligés;
3 ൩ സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.
Pour donner aux affligés de Sion, au lieu de cendres la gloire; au lieu des larmes, l'onction de la joie; au lieu d'un cœur affligé, un vêtement de gloire; et ils seront appelés générations de justice, plantes du Seigneur pour sa gloire.
4 ൪ അവർ പുരാതനശൂന്യങ്ങളെ പണിയുകയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേട് പോക്കുകയും ചെയ്യും.
Et ils rebâtiront des places depuis longtemps désertes; ils relèveront celles qui avaient été abandonnées jadis et désolées pendant des générations.
5 ൫ അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.
Et les étrangers viendront paître tes brebis, et les fils des Philistins seront tes laboureurs et tes vignerons.
6 ൬ നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും.
Et vous, vous serez appelés prêtres du Seigneur, ministres de Dieu; vous vous nourrirez de la force des Gentils, et leurs richesses vous feront admirer.
7 ൭ നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്ക് ഉണ്ടാകും.
Ainsi, pour la seconde fois, ils auront la terre pour héritage, et leur tête sera couronnée d'une joie éternelle.
8 ൮ “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെയും അകൃത്യത്തെയും വെറുക്കുകയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്ക് പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും.
Car moi je suis le Seigneur, j'aime la justice et je déteste les rapines de l'iniquité. Je donnerai aux justes le fruit de leur labeur, et je ferai avec eux une alliance éternelle.
9 ൯ ജാതികളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; അവരെ കാണുന്നവർ എല്ലാവരും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും”.
Et on reconnaîtra leur race parmi les Gentils, et leurs enfants au milieu des peuples. Quiconque les verra les reconnaîtra, parce que c'est une semence bénie de Dieu.
10 ൧൦ ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.
Et ils se réjouiront dans la joie du Seigneur. Que mon âme se réjouisse donc dans le Seigneur; car il m'a revêtu d'un manteau de salut et d'une tunique d'allégresse; il m'a mis la mitre d'un jeune époux; et toute la parure d'une jeune épousée.
11 ൧൧ ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകലജനതകളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.
Telle la terre fait croître ses fleurs, et le jardin ses semences; tel le Seigneur Maître fera fleurir la justice et la joie aux yeux de tous les Gentils.