< യെശയ്യാവ് 6 >
1 ൧ ഉസ്സീയാരാജാവ് മരിച്ച വർഷം കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു; അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലുകൾ മന്ദിരത്തെ നിറച്ചിരുന്നു.
Uti det året, då Konung Ussia blef död, såg jag Herran sitta på en hög och härlig stol, och hans klädefåll uppfyllde templet.
2 ൨ സാറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
Seraphim stodo öfver honom, hvardera hade sex vingar; med två betäckte de sitt anlete; med två betäckte de sina fötter, och med två flögo de.
3 ൩ ഒരുത്തനോട് ഒരുത്തൻ; “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്ന് ആർത്തു പറഞ്ഞു.
Och den ene ropade till den andra, och sade: Helig, Helig, Helig är Herren Zebaoth; hela jorden är full med hans äro;
4 ൪ അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ട് നിറഞ്ഞു.
Så att öfre dörrstocken bäfvade af deras rops röst, och huset vardt fullt med rök.
5 ൫ അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു.
Då sade jag: Ve mig, jag förgås; ty jag hafver orena läppar, och bor ibland ett folk som orena läppar hafver; ty jag hafver sett Konungen, Herran Zebaoth, med min ögon.
6 ൬ അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്ന് കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു,
Då flög en af Seraphim till mig, och hade ett glödande kol uti handene, det han med en tång tog af altaret;
7 ൭ അത് എന്റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു.
Och kom vid min mun, och sade: Si, härmed hafver jag kommit vid dina läppar, att din missgerning skall varda ifrå dig tagen, och din synd försonad vara.
8 ൮ അനന്തരം “ഞാൻ ആരെ അയയ്ക്കേണ്ടു? ആര് നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: “അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ” എന്നു ഞാൻ പറഞ്ഞു.
Och jag hörde Herrans röst, att han sade: Hvem skall jag sända? Hvilken vill vara vårt bådskap? Men jag sade: Här är jag, sänd mig.
9 ൯ അപ്പോൾ അവൻ അരുളിച്ചെയ്തത്: “നീ ചെന്ന്, ഈ ജനത്തോടു പറയേണ്ടത്: ‘നിങ്ങൾ കേട്ടിട്ടും കേട്ടിട്ടും തിരിച്ചറിയുകയില്ല; നിങ്ങൾ കണ്ടിട്ടും കണ്ടിട്ടും ഗ്രഹിക്കുകയുമില്ല.’
Och han sade: Gack åstad, och säg till detta folket: Hörer, och förstår det icke; ser, och märker det intet.
10 ൧൦ ഈ ജനം കണ്ണുകൊണ്ട് കാണുകയോ ചെവികൊണ്ട് കേൾക്കുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക”.
Förstocka detta folks hjerta, och låt deras öron lomhörd varda, och förblinda deras ögon, att de intet se med sin ögon, eller höra med sin öron, eller förstå med sitt hjerta, och omvända sig, och varda salige.
11 ൧൧ “കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചതിന് യഹോവ: “പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും
Men jag sade: Herre, huru länge? Han sade: Tilldess, att städerna öde varda utan inbyggare, och husen utan folk, och marken ligger platt öde.
12 ൧൨ യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു.
Ty Herren skall låta folket komma, långt bort, så att landet skall svårliga öfvergifvet varda.
13 ൧൩ “അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും”.
Dock skall ännu tiondedelen blifva derinne; ty det skall varda bortfördt och förhärjadt, såsom en ek och lind, som ännu hafva bålen, ändock deras löf afslagne, varda; en helig säd skall sådana bål vara.