< യെശയ്യാവ് 55 >
1 ൧ അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ.
Oj žedni koji ste god, hodite na vodu, i koji nemate novaca, hodite, kupujte i jedite; hodite, kupujte bez novaca i bez plate vina i mlijeka.
2 ൨ അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ; വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ.
Zašto trošite novce svoje na ono što nije hrana, i trud svoj na ono što ne siti? Slušajte me, pa æete jesti što je dobro, i duša æe se vaša nasladiti pretiline.
3 ൩ നിങ്ങൾ ചെവിചായിച്ച് എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; ദാവീദിന്റെ മാറ്റമില്ലാത്തകൃപകൾ എന്ന ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും.
Prignite uho svoje i hodite k meni; poslušajte, i živa æe biti duša vaša, i uèiniæu s vama zavjet vjeèan, milosti Davidove istinite.
4 ൪ ഞാൻ അവനെ ജനതകൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
Evo, dadoh ga za svjedoka narodima, za voða i zapovjednika narodima.
5 ൫ നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജനത നിന്റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ നിമിത്തവും അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെ നിന്റെ അടുക്കൽ ഓടിവരും.
Evo, zvaæeš narod kojega nijesi znao, i narodi koji te nijesu znali steæi æe se k tebi, radi Gospoda Boga tvojega i sveca Izrailjeva, jer te proslavi.
6 ൬ യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിക്കുവിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിക്കുവിൻ.
Tražite Gospoda, dok se može naæi; prizivajte ga, dokle je blizu.
7 ൭ ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ വിചാരങ്ങളും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവിടുന്ന് അവനോട് കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.
Neka bezbožnik ostavi svoj put i nepravednik misli svoje; i neka se vrati ka Gospodu, i smilovaæu se na nj, i k Bogu našemu, jer prašta mnogo.
8 ൮ “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jer misli moje nijesu vaše misli, niti su vaši putovi moji putovi, veli Gospod;
9 ൯ “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
Nego koliko su nebesa više od zemlje, toliko su putovi moji viši od vaših putova, i misli moje od vaših misli.
10 ൧൦ മഴയും മഞ്ഞും ആകാശത്തുനിന്ന് പെയ്യുകയും അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും തിന്നുവാൻ ആഹാരവും നല്കത്തക്കവിധം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
Jer kako pada dažd ili snijeg s neba i ne vraæa se onamo, nego natapa zemlju i uèini da raða i da se zeleni, da daje sjemena da se sije i hljeba da se jede,
11 ൧൧ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അത് വെറുതെ എന്റെ അടുക്കലേക്ക് മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും.
Tako æe biti rijeè moja kad izide iz mojih usta: neæe se vratiti k meni prazna, nego æe uèiniti što mi je drago, i sreæno æe svršiti na što je pošljem.
12 ൧൨ നിങ്ങൾ സന്തോഷത്തോടെ ബാബിലോണില്‍ നിന്ന് പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും.
Jer æete s veseljem izaæi, i u miru æete biti voðeni; gore i bregovi pjevaæe pred vama od radosti, i sva æe drveta poljska pljeskati rukama.
13 ൧൩ മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; മുൾച്ചെടിക്കു പകരം കൊഴുന്തു മുളയ്ക്കും; അത് യഹോവയ്ക്ക് ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും”.
Mjesto trnja niknuæe jela, mjesto koprive niknuæe mirta; i to æe biti Gospodu u slavu, za vjeèan znak, kojega neæe nestati.