< യെശയ്യാവ് 52 >

1 സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്ളുക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല.
Збудися, збудись, зодягни́ся, Сіоне, у силу свою, зодягни́ся у шати пишно́ти своєї, о Єрусалиме, о місто святе, бо вже необрі́заний та занечи́щений більше не вві́йде до тебе!
2 പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്കുക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക.
Обтруси́ з себе порох, устань та сіда́й, Єрусалиме! Розв'яжи́ пута шиї своєї, о бра́нко, о до́чко Сіону!
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും”.
Бо Господь каже так: Зада́рмо були ви попро́дані, тому бу́дете ви́куплені не за срі́бло.
4 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
Бо так Господь Бог промовляє: До Єгипту зійшов був наро́д Мій впоча́тку, щоб ме́шкати там, а Ашшу́р за ніщо́ його ти́снув.
5 ഇപ്പോൾ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു.
А тепер що Мені тут, — говорить Господь, — коли взятий даре́мно наро́д Мій? Шаліють воло́дарі їхні, — говорить Господь, — і постійно ввесь день Моє Ймення знева́жене.
6 “അതുകൊണ്ട് എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്ന് അവർ അന്ന് അറിയും”.
Тому́ Моє Йме́ння пізна́є наро́д Мій, тому́ того дня він пізна́є, що Я — то Отой, що говорить: Ось Я!
7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: “നിന്റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
Які гарні на го́рах ноги благові́сника, що звіща́є про мир, що добро провіщає, що спасіння звіщає, що говорить Сіонові: „Царю́є твій Бог!“
8 നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.
Слухай, — твої сторожі́ зняли голос, укупі співають, бо бачать вони око-в-о́ко, коли до Сіону Госпо́дь поверта́ється.
9 യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
Радійте, співайте сумі́сно, о єрусалимські руїни, бо наро́да Свого Господь звесели́в, — ви́купив Єрусалима!
10 ൧൦ സകലജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.
Господь обнажи́в на оча́х усіх наро́дів святеє раме́но Своє, — і спасі́ння від нашого Бога побачать всі кі́нці землі!
11 ൧൧ വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ.
Уступі́ться, вступі́ться та ви́йдіть ізвідти, нечистого не доторка́йтеся, вийдіть з сере́дини його, очистьтеся ви, що но́сите по́суд Господній!
12 ൧൨ നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും.
Бо не в по́спіху ви́йдете і не навте́ки ви пі́дете, бо пі́де Господь перед вами, за вами ж — Ізраїлів Бог.
13 ൧൩ എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.
Ось стане розумне роби́ти Мій Слуга, піді́йметься й буде пови́щений, і височе́нним Він стане!
14 ൧൪ അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,
Як багато-хто Ним дивува́лись, — такий то був змі́нений о́браз Його, що й не був люди́ною, а ви́гляд Його, що й не був сином лю́дським!
15 ൧൫ അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
Отак Він здиву́є числе́нних наро́дів, царі свої у́ста замкнуть перед Ним, бо побачать, про що не гово́рено їм, і зрозуміють, чого́ не чува́ли вони!

< യെശയ്യാവ് 52 >