< യെശയ്യാവ് 5 >
1 ൧ ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
Let me sing please to beloved [one] my a song of beloved my of vineyard his a vineyard it belonged to beloved [one] my on a horn of a son of oil.
2 ൨ അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
And he dug it and he cleared of stones it and he planted it a choice vine and he built a tower in [the] middle of it and also a wine-vat he dug out in it and he waited to produce grapes and it produced wild grapes.
3 ൩ “അതിനാൽ യെരൂശലേം നിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളവരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മദ്ധ്യേ വിധിക്കുവിൻ.
And therefore O inhabitant[s] of Jerusalem and everyone of Judah judge please between me and between vineyard my.
4 ൪ ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? അതിനാൽ വരുവിൻ;
What? [is] to do still for vineyard my and not I have done for it why? did I wait to produce grapes and did it produce wild grapes.
5 ൫ ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അത് തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അത് ചവിട്ടി മെതിച്ചുപോകും.
And therefore let me make know please you [that] which I [am] about to do to vineyard my I will remove hedge its and it will become grazing I will break down wall its and it will become a trampling place.
6 ൬ ഞാൻ അതിനെ ശൂന്യമാക്കും; അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും”.
And I will make it a desolation not it will be pruned and not it will be hoed and it will grow up thorn[s] and bush[es] and to the clouds I will command from raining on it rain.
7 ൭ സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
For [the] vineyard of Yahweh of hosts [is] [the] house of Israel and everyone of Judah [is] [the] plantation of delight his and he waited for justice and there! bloodshed for righteousness and there! an outcry.
8 ൮ അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
Woe to! [those who] make touch a house a house a field on a field they bring near until there not [is] room and you are made to dwell to alone you in [the] midst of the land.
9 ൯ ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
In ears my Yahweh of hosts if not houses many a waste they will become great [houses] and good [houses] from not inhabitant.
10 ൧൦ പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും”.
For ten acres of vineyard they will produce a bath one and seed of a homer it will produce an ephah.
11 ൧൧ അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
Woe to! [those who] rise early in the morning strong drink they pursue [those who] delay in the twilight wine it inflames them.
12 ൧൨ അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ പരിഗണിക്കുന്നതുമില്ല.
And it will be harp and lyre tambourine and flute and wine feast their and [the] deed[s] of Yahweh not they pay attention to and [the] work of hands his not they see.
13 ൧൩ അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.
Therefore it will go into exile people my because not knowledge and honor its [will be] men of hunger and multitude its [will be] parched of thirst.
14 ൧൪ അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. (Sheol )
Therefore it will enlarge Sheol throat its and it will open wide mouth its to not limit and it will go down splendor its and multitude its and uproar its and [one] exulting in it. (Sheol )
15 ൧൫ അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.
And he has been humbled everyone and he has become low everyone and [the] eyes of proud [people] they will become low.
16 ൧൬ എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും.
And he was exalted Yahweh of hosts by judgment and God holy [will] show himself holy by righteousness.
17 ൧൭ അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും.
And they will graze lambs like own pasture their and [the] ruins of fatlings sojourners they will eat.
18 ൧൮ വ്യാജചരടുകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും
Woe to! [those who] draw along iniquity with [the] cords of emptiness and like [the] rope of cart sin.
19 ൧൯ “അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
Those [who] say let it hurry - let it make haste! work his so that we may see and it may draw near and let it come! [the] plan of [the] holy [one] of Israel so we may know.
20 ൨൦ തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
Woe to! those [who] say of evil good and of good evil [those who] make darkness into light and light into darkness [those who] make bitter into sweet and sweet into bitter.
21 ൨൧ തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം!
Woe to! [people] wise in own eyes their and before own faces their discerning [people].
22 ൨൨ വീഞ്ഞു കുടിക്കുവാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും
Woe to! [men] mighty for drinking wine and people of ability for mixing strong drink.
23 ൨൩ സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കുകയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
[those who] justify a wicked [person] [the] consequence of A bribe and [the] righteousness of righteous [people] they take away from him.
24 ൨൪ അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ അവരുടെ വേര് ജീർണ്ണിച്ചുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധദൈവത്തിന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
Therefore as consumes stubble a tongue of fire and dry grass a flame it sinks down root their like rottenness it will be and blossom their like dust it will go up for they have rejected [the] law of Yahweh of hosts and [the] word of [the] holy [one] of Israel they have spurned.
25 ൨൫ അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കുകയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
There-fore it has burned [the] anger of Yahweh on people his and he has stretched out hand his on it and he has struck it and they have quaked the mountains and it was corpse their like offal in [the] middle of [the] streets for all this not it has turned away anger his and still hand his [is] stretched out.
26 ൨൬ യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.
And he will lift up a standard for the nations from a distance and he will whistle for it from [the] end of the earth and there! quickly swift it will come.
27 ൨൭ അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.
There not [is] a weary [one] and there not [is one who] stumbles among it not anyone will slumber and not anyone will sleep and not it has been opened [the] waistband of loins its and not it has been torn apart a thong of sandals its.
28 ൨൮ അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.
Which arrows its [are] sharpened and all bows its [are] bent [the] hooves of horses its like flint they are regarded and wheels its like storm-wind.
29 ൨൯ അവരുടെ ഗർജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കുകയും ഇല്ല.
Roaring of it [is] like lion (it will roar *Q(K)*) like young lions so it may growl and it may seize prey so it may carry [it] off and there not [is] a deliverer.
30 ൩൦ ആ നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.
And it may growl over it in the day that like [the] growling of [the] sea and someone will look to the land and there! darkness distress and light it has become dark by clouds its.