< യെശയ്യാവ് 46 >
1 ൧ ബേല് വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ട് നടന്നവ ഒരു ചുമടും, തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.
Confractus est Bel, contritus est Nabo: facta sunt simulachra eorum bestiis et iumentis, onera vestra gravi pondere usque ad lassitudinem.
2 ൨ അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
Contabuerunt, et contrita sunt simul: non potuerunt salvare portantem, et anima eorum in captivitatem ibit.
3 ൩ “ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ.
Audite me domus Iacob, et omne residuum domus Israel, qui portamini a meo utero, qui gestamini a mea vulva.
4 ൪ നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.
Usque ad senectam ego ipse, et usque ad canos ego portabo: ego feci, et ego feram: ego portabo, et salvabo.
5 ൫ നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?
Cui assimilastis me, et adaequastis, et comparastis me, et fecistis similem?
6 ൬ അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു; അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
Qui confertis aurum de sacculo, et argentum statera ponderatis: conducentes aurificem, ut faciat deum: et procidunt, et adorant.
7 ൭ അവർ അതിനെ തോളിൽ എടുത്തുകൊണ്ട് പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അത് തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
Portant illum in humeris gestantes, et ponentes in loco suo: stabit, ac de loco suo non movebitur. sed et cum clamaverint ad eum, non audiet: de tribulatione non salvabit eos.
8 ൮ ഇത് ഓർത്ത് സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.
Mementote istud, et confundamini: redite praevaricatores ad cor.
9 ൯ പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
Recordamini prioris saeculi, quoniam ego sum Deus, et non est ultra Deus, nec est similis mei:
10 ൧൦ ആരംഭത്തിൽതന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; ‘എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.
Annuncians ab exordio novissimum, et ab initio quae necdum facta sunt, dicens: Consilium meum stabit, et omnis voluntas mea fiet:
11 ൧൧ ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന്, എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
Vocans ab Oriente iustum, et de terra longinqua virum voluntatis meae. et locutus sum, et adducam illud: creavi, et faciam illud.
12 ൧൨ നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾക്കുവിൻ.
Audite me duro corde, qui longe estis a iustitia.
13 ൧൩ ഞാൻ എന്റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കുകയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്റെ മഹത്ത്വവും നല്കും”.
Prope feci iustitiam meam, non elongabitur, et salus mea non morabitur. Dabo in Sion salutem, et in Israel gloriam meam.