< യെശയ്യാവ് 42 >
1 ൧ “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും.
Jacob mon serviteur, je te protègerai; Israël est mon élu, mon âme l'a agréé; j'ai répandu sur lui mon esprit, et il révèlera mon jugement aux nations.
2 ൨ അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കുകയുമില്ല.
Il ne criera pas, il ne faiblira pas; sa voix au dehors ne sera pas entendue.
3 ൩ ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തികളയുകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
Il ne broiera pas le roseau déjà brisé; il n'éteindra pas la mèche qui fume encore; mais il révèlera le jugement selon la vérité.
4 ൪ ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു”.
Il brillera et ne sera point détruit jusqu'à ce qu'il ait placé le jugement sur la terre, et les Gentils mettront leur espérance en son nom.
5 ൫ ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
Ainsi dit le Seigneur Dieu, qui a créé le ciel et l'a tendu, qui a affermi la terre et tout ce qu'elle contient, qui a donné le souffle au peuple qui l'habite, et la vie à ceux qui y marchent.
6 ൬ “കുരുട്ടുകണ്ണുകളെ തുറക്കുവാനും തടവുകാരെ തടവറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും
Moi, le Seigneur Dieu, je t'ai appelé avec justice, et je te prendrai par la main, et je te fortifierai, et je t'ai donné d'être l'alliance du genre humain et la lumière des nations;
7 ൭ യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.
D'ouvrir les yeux aux aveugles, de tirer de la prison les captifs enchaînés et assis dans les ténèbres.
8 ൮ ഞാൻ യഹോവ; അത് തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.
Je suis le Seigneur Dieu, c'est mon nom; je ne donnerai pas ma gloire à un autre, ni mes vertus à des idoles d'argile.
9 ൯ പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയത് അറിയിക്കുന്നു; അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു”.
Voilà que les choses du commencement sont venues, comme viendront les choses nouvelles que je vous annonce, et qui, avant que je les annonce, vous ont été prédites.
10 ൧൦ സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളവരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ.
Chantez au Seigneur un cantique nouveau, vous qui êtes son royaume; glorifiez son nom des extrémités de la terre, ô vous qui descendez sur la mer pour y naviguer; et vous, îles, et vous qui les habitez!
11 ൧൧ മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.
Désert, réjouis-toi; que tes bourgs se réjouissent et tes hameaux, et le peuple de Cédar; et ceux qui habitent parmi les rochers pousseront des cris de joie.
12 ൧൨ അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.
Ils rendront gloire à Dieu; ils feront connaître aux îles ses vertus.
13 ൧൩ യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.
Le Seigneur Dieu des armées s'avancera; il brisera tout à la guerre; il excitera son zèle; il criera avec force contre ses ennemis.
14 ൧൪ ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കും.
J'ai gardé le silence; mais est-ce que je me tairai et me contiendrai toujours? J'ai souffert avec patience comme une femme qui enfante; je vais tout frapper de stupeur; je vais tout flétrir.
15 ൧൫ ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.
Je rendrai désertes les montagnes et les collines; j'y sècherai l'herbe; je changerai les fleuves en îles; je mettrai à sec les étangs.
16 ൧൬ ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും.
Je conduirai les aveugles par une voie qu'ils ne connaissaient point; je leur ferai fouler des sentiers inconnus; je ferai que devant eux les ténèbres soient lumière et que les voies tortueuses deviennent droites. Voilà ce que j'accomplirai en leur faveur, et je ne les abandonnerai point.
17 ൧൭ വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.
Mais arrière ceux qui se sont détournés de moi! Soyez confondus, vous qui mettez votre confiance en des idoles d'argile et qui dites à des statues de fonte: Vous êtes nos dieux.
18 ൧൮ “ചെകിടന്മാരേ, കേൾക്കുവിൻ; കുരുടന്മാരേ, നോക്കിക്കാണുവിൻ!
Sourds, écoutez; aveugles, levez les yeux pour voir.
19 ൧൯ എന്റെ ദാസനല്ലാതെ കുരുടൻ ആര്? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്?
Et qui est aveugle, sinon mes serviteurs? Qui est sourd, sinon ceux qui les gouvernent? Oui, les serviteurs de Dieu sont devenus aveugles.
20 ൨൦ പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല”.
Vous avez vu tant de fois, et vous n'y avez pas pris garde; vos oreilles étaient ouvertes, et vous n'avez pas entendu.
21 ൨൧ യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു.
Le Seigneur a pris conseil, afin qu'on reconnût sa justice et qu'on publiât sa louange.
22 ൨൨ എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, “മടക്കിത്തരുക” എന്ന് ആരും പറയുന്നതുമില്ല.
Et j'ai vu, et le peuple était pillé et dispersé. Le filet était tendu dans les retraites, dans les demeures, partout où ils se cachaient; et on les saisissait comme un butin, et nul n'était là pour arracher cette proie, nul n'était là pour dire: Rends-la-moi.
23 ൨൩ നിങ്ങളിൽ ആര് അതിന് ചെവികൊടുക്കും? ഭാവികാലത്തേക്ക് ആര് ശ്രദ്ധിച്ചു കേൾക്കും?
Qui de vous recueillera ces choses en ses oreilles? écoutez l'avenir.
24 ൨൪ യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്? യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല.
Qui a livré comme une proie Jacob et Israël à ceux qui l'ont pris? n'est-ce point Dieu, contre qui ils ont péché, refusant de marcher dans sa voie et d'obéir à ses commandements?
25 ൨൫ അതുകൊണ്ട് അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.
Et il a fait éclater contre eux les transports de sa fureur; et la guerre a prévalu sur eux; et ils ont entouré de flammes; et ils ne l'ont pas compris, et ils n'y ont pas arrêté leur âme.